ETV Bharat / bharat

Rahul Gandhi Scooter Ride: വിദ്യാര്‍ഥിനികള്‍ക്ക് സ്‌കൂട്ടര്‍ വിതരണം, ശേഷം പിന്നിലിരുന്ന് യാത്ര; വൈറലായി രാഹുലിന്‍റെ സ്‌കൂട്ടര്‍ സവാരി

author img

By ETV Bharat Kerala Team

Published : Sep 23, 2023, 8:50 PM IST

Rahul Gandhi Traveled On A Scooter In Jaipur: രാജസ്ഥാനിലെ മഹാറാണി കോളജിലെത്തി പഠനത്തില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച വിദ്യാര്‍ഥിനികള്‍ക്കായുള്ള സ്‌കൂട്ടറുകള്‍ വിതരണം ചെയ്‌ത ശേഷമായിരുന്നു രാഹുലിന്‍റെ സ്‌കൂട്ടര്‍ സവാരി

Rahul Gandhi Scooter Ride  Rahul Gandhi  Scooter  Maharani College  Congress Leader  സ്‌കൂട്ടര്‍  രാഹുലിന്‍റെ സ്‌കൂട്ടര്‍ സവാരി  വിദ്യാര്‍ഥിനി  മഹാറാണി കോളജ്  രാഹുല്‍ ഗാന്ധി
Rahul Gandhi Scooter Ride

ജയ്‌പൂര്‍: ചുമട്ടുതൊഴിലാളികളുടെ ജീവിതം മനസിലാക്കാന്‍ പോര്‍ട്ടര്‍മാര്‍ക്കിടയിലെത്തി അവരിലൊരാളായി മാറി ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതിന് പിന്നാലെ വിദ്യാര്‍ഥിനിയുടെ സ്‌കൂട്ടറിന് പിറകിലിരുന്ന് യാത്ര ചെയ്‌ത് കോണ്‍ഗ്രസ് നേതാവ് (Congress Leader) രാഹുല്‍ ഗാന്ധി (Rahul Gandhi). രാജസ്ഥാനിലെ ഏറ്റവും വലിയ വനിത കോളജായ മഹാറാണി കോളജിലെത്തി (Maharani College) പഠനത്തില്‍ ഉയര്‍ന്ന നേട്ടം കൈവരിച്ച വിദ്യാര്‍ഥിനികള്‍ക്കായുള്ള സ്‌കൂട്ടറുകള്‍ (Scooters) വിതരണം ചെയ്‌ത ശേഷമായിരുന്നു രാഹുലിന്‍റെ സ്‌കൂട്ടര്‍ സവാരി (Rahul Gandhi Scooter Ride).

Rahul Gandhi Scooter Ride  Rahul Gandhi  Scooter  Maharani College  Congress Leader  സ്‌കൂട്ടര്‍  രാഹുലിന്‍റെ സ്‌കൂട്ടര്‍ സവാരി  വിദ്യാര്‍ഥിനി  മഹാറാണി കോളജ്  രാഹുല്‍ ഗാന്ധി
രാഹുലിന്‍റെ സ്‌കൂട്ടര്‍ യാത്രയില്‍ നിന്ന്

കോളജിലെ വിദ്യാര്‍ഥിനികളുമായി സംവദിച്ച അദ്ദേഹം ചടങ്ങിനായി എത്തിയതിലുള്ള സന്തോഷവും പങ്കുവച്ചു. ഇതിനോടകം താന്‍ ഒരുപാട് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ചെന്നിട്ടുണ്ടെന്നും അവയില്‍ മികച്ച ഒന്നുതന്നെയാണ് മഹാറാണി കോളജെന്നും അദ്ദേഹം പ്രതികരിച്ചു. മാത്രമല്ല അടുത്തിടെ രാജ്യസഭയും കടന്ന വനിത സംവരണ ബില്ലിനെക്കുറിച്ച് വിദ്യാര്‍ഥിനികളുടെ തുറന്ന അഭിപ്രായങ്ങളും അദ്ദേഹം കേട്ടറിഞ്ഞു. അതേസമയം കേന്ദ്രത്തിനെതിരെ ആഞ്ഞടിക്കാനും അദ്ദേഹം മറന്നില്ല.

Also Read: Congress Hits Centre On New Parliament: 'സന്തോഷം അപ്രത്യക്ഷമായി'; പുതിയ പാര്‍ലമെന്‍റ് മന്ദിരം മോദി മള്‍ട്ടിപ്ലക്‌സെന്ന് പരിഹസിച്ച് കോണ്‍ഗ്രസ്

ബിജെപിയെ വിമര്‍ശിച്ച്: അദാനിയുടെ പേര് പറയുമ്പോൾ തന്നെ ബിജെപിക്കാർക്ക് ദേഷ്യം വരും. അങ്ങനെയാണെന്ന് കരുതി നമുക്ക് ചോദ്യങ്ങള്‍ ചോദിക്കാതിരിക്കാന്‍ കഴിയില്ല. എന്‍റെ കാര്യത്തിലും അതാണ് സംഭവിച്ചത്. അവർ എന്നെ ഭയക്കുന്നതിനാലാണ് എന്‍റെ ലോക്‌സഭ അംഗത്വം പോലും റദ്ദാക്കിയത്. നിങ്ങളുടെ മുന്നിൽ ഏതെങ്കിലും ബിജെപി പ്രവർത്തകൻ വന്നാൽ അദാനിയുടെ പേര് പറഞ്ഞാൽ മതി, അവര്‍ ഉടൻ ഓടി രക്ഷപ്പെടുമെന്ന് രാഹുല്‍ പരിഹസിച്ചു. മോദിയും അദാനിയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ചോദിച്ചാൽ നിങ്ങള്‍ക്ക് മുന്നിൽ നിൽക്കാൻ അവര്‍ക്ക് ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാഹുലിന്‍റെ സ്‌കൂട്ടര്‍ സവാരി

വനിത സംവരണ ബില്ലില്‍ പ്രതികരണം: തുടര്‍ന്ന് വനിത സംവരണ ബില്ലിലും രാഹുല്‍ മനസുതുറന്നു. നേരത്തെ അവര്‍ വനിത സംവരണത്തെക്കുറിച്ച് സംസാരിച്ചിരുന്നില്ല. ഇന്ത്യയെ ഭാരതമാക്കി മാറ്റണമെന്നായിരുന്നു ആദ്യം അവര്‍ വാശിപിടിച്ചത്. എന്നാൽ പൊതുജനങ്ങൾ അത് ചെവിക്കൊള്ളില്ലെന്നറിഞ്ഞപ്പോൾ സംവരണത്തെക്കുറിച്ച് സംസാരം ആരംഭിച്ചുവെന്ന് രാഹുല്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു. പഞ്ചായത്തീരാജിൽ വനിത സംവരണം കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. കേന്ദ്രത്തിലെ മോദി സർക്കാർ അത് കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ എല്ലാ പാർട്ടികളും ഈ ബില്ലിനെ പിന്തുണച്ചുവെന്നും എന്നാൽ ഞങ്ങളുടെ ചോദ്യങ്ങൾക്ക് ഇവർ ഉത്തരം നൽകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഞങ്ങൾ ഒബിസി വനിതകള്‍ക്കുള്ള സംവരണത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ സംവരണത്തിന് മുമ്പ് നിയന്ത്രണം ആവശ്യമാണെന്നാണ് ബിജെപി പറയുന്നു. അത് ശരിയല്ലെന്നും ഒഴിവുകഴിവ് പറഞ്ഞ് 10 വർഷത്തേക്ക് ഇത് മാറ്റിവയ്ക്കാനാണ് ബിജെപി ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംവരണം ഉടൻ നടപ്പാക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Also Read:One Nation One Election High Level Meeting 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്'; ഉന്നത തല യോഗം സമാപിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.