ETV Bharat / bharat

പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനിടെ ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി

author img

By

Published : Feb 20, 2021, 9:44 AM IST

വൺ റാങ്ക് വൺ പെൻഷൻ്റെ പെൻഡിങ് അവലോകനം സംബന്ധിച്ചാണ് യോഗത്തിൽ രാഹുൽ ഗാന്ധി ചോദ്യം ഉന്നയിച്ചത്.

Rahul Gandhi  One Rank One Pension  OROP  Parliamentary Standing Committee  പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗം  രാഹുൽ ഗാന്ധി
പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനിടെ ചോദ്യങ്ങൾ ഉന്നയിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: പാർലമെൻ്ററി സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിനിടെ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ചോദ്യം ചെയ്‌ത് രാഹുൽ ഗാന്ധി. മുടങ്ങിക്കിടക്കുന്ന വൺ റാങ്ക് വൺ പെൻഷൻ സംബന്ധിച്ചാണ് യോഗത്തിൽ രാഹുൽ ഗാന്ധി ചോദ്യം ഉന്നയിച്ചത്. പരിഹരിക്കേണ്ട ചില പ്രശ്‌നങ്ങളുണ്ടെന്നും ഇവ പരിശോധിക്കാൻ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞാൽ തീരുമാനം ഉണ്ടാകുമെന്നും അധികൃതർ മറുപടി നൽകി.

ബിജെപി മുതിർന്ന നേതാവ് ജുവൽ ഓറത്തിൻ്റെ അധ്യക്ഷതയിൽ ചേർന്ന പാർലമെൻ്ററി സ്റ്റാൻഡിങ് കമ്മിറ്റി യോഗത്തിലാണ് വാക്കുതർക്കമുണ്ടായത്. രാഹുൽ ഗാന്ധി ഉന്നയിച്ച ചോദ്യം യോഗത്തിൻ്റെ അജണ്ടയിലില്ലെന്ന് ജുവൽ ഓറം ചൂണ്ടിക്കാട്ടിയത് യോഗത്തിനിടെ വാദപ്രതിവാദങ്ങളിലേക്ക് നയിച്ചു. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, സായുധ സേനയിലെ ഉന്നത ഉദ്യോഗസ്ഥർ, പ്രതിരോധ സെക്രട്ടറി അജയ് കുമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.