ന്യൂഡൽഹി : ഹിമാചൽ പ്രദേശിൽ ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വാഗ്‌ദാനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാര്‍ട്ടി അധികാരത്തിലെത്തിയാൽ ഹിമാചൽ പ്രദേശിലെ യുവാക്കൾക്ക് അഞ്ച് ലക്ഷം തൊഴിലവസരങ്ങളും സ്‌ത്രീകൾക്ക് പ്രതിമാസം 1500 രൂപയും നൽകുമെന്നും സംസ്ഥാനത്ത് പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുമെന്നും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് കോണ്‍ഗ്രസ്. ഇതിനായി തെരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ ഉൾപ്പെടുത്തിയ 'സങ്കൽപ് പത്ര' കോണ്‍ഗ്രസ് പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വാഗ്‌ദാനങ്ങൾ നൽകി രാഹുൽ ഗാന്ധി തന്നെ നേരിട്ട് രംഗത്തെത്തിയത്.
-
देवभूमि से कांग्रेस का #HimachalKaSankalp
— Rahul Gandhi (@RahulGandhi) August 31, 2022 " class="align-text-top noRightClick twitterSection" data="
- पुरानी पेंशन स्कीम बहाल
- महिलाओं को प्रति माह ₹1500
- 300 यूनिट तक मुफ्त बिजली
- युवाओं के लिए 5 लाख रोज़गार
- ₹680 करोड़ का स्टार्ट-अप फंड
राजस्थान और छत्तीसगढ़ की तरह हम अपने वादे निभाएंगे। मिलकर हिमाचल को फ़िर से आगे बढ़ाएंगे।
">देवभूमि से कांग्रेस का #HimachalKaSankalp
— Rahul Gandhi (@RahulGandhi) August 31, 2022
- पुरानी पेंशन स्कीम बहाल
- महिलाओं को प्रति माह ₹1500
- 300 यूनिट तक मुफ्त बिजली
- युवाओं के लिए 5 लाख रोज़गार
- ₹680 करोड़ का स्टार्ट-अप फंड
राजस्थान और छत्तीसगढ़ की तरह हम अपने वादे निभाएंगे। मिलकर हिमाचल को फ़िर से आगे बढ़ाएंगे।देवभूमि से कांग्रेस का #HimachalKaSankalp
— Rahul Gandhi (@RahulGandhi) August 31, 2022
- पुरानी पेंशन स्कीम बहाल
- महिलाओं को प्रति माह ₹1500
- 300 यूनिट तक मुफ्त बिजली
- युवाओं के लिए 5 लाख रोज़गार
- ₹680 करोड़ का स्टार्ट-अप फंड
राजस्थान और छत्तीसगढ़ की तरह हम अपने वादे निभाएंगे। मिलकर हिमाचल को फ़िर से आगे बढ़ाएंगे।
പ്രതിജ്ഞയെടുത്ത് രാഹുൽ : ദേവഭൂമിയിൽ കോൺഗ്രസ് പ്രതിജ്ഞയെടുക്കുന്നു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കും. സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ, 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, യുവാക്കൾക്ക് 5 ലക്ഷം തൊഴിലവസരങ്ങൾ, 680 കോടി രൂപ സ്റ്റാർട്ടപ്പ് ഫണ്ട്. രാജസ്ഥാനും ഛത്തീസ്‌ഗഡും പോലെ ഞങ്ങൾ വാഗ്‌ദാനങ്ങൾ പാലിക്കും. ഞങ്ങൾ ഒരുമിച്ച് ഹിമാചലിനെ വീണ്ടും മുന്നോട്ടുകൊണ്ടുപോകും - രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.
ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും എന്നത് കോൺഗ്രസ് പാർട്ടിയുടെ 'ഗ്യാരന്‍റി' ആണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയും രാഹുൽ ഗാന്ധി പറഞ്ഞു. കോൺഗ്രസ് പാർട്ടി എല്ലായ്‌പ്പോഴും പൊതുക്ഷേമത്തിന്‍റെയും വികസനത്തിന്‍റെയും വിഷയങ്ങളാണ് സംസാരിക്കുന്നത്. ഹിമാചൽ പ്രദേശിലെ ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാൻ ഞങ്ങൾ ഗ്രാമംതോറും പോയി അവരോട് സംസാരിച്ചു. അവരുടെ പ്രശ്‌നങ്ങൾ ശ്രദ്ധിച്ചു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രധാനമായും 10 കാര്യങ്ങളാണ് പാർട്ടി ഉറപ്പ് നൽകുന്നത്. പഴയ പെൻഷൻ പദ്ധതി, സ്ത്രീകൾക്ക് 1500 രൂപ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, 5 ലക്ഷം തൊഴിലവസരങ്ങൾ, വിളകൾക്കും പഴങ്ങൾക്കും ന്യായവില, 680 കോടി രൂപയുടെ സ്റ്റാർട്ടപ്പ് ഫണ്ട്, മൊബൈൽ ക്ലിനിക്കുകൾ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ, പശുവും എരുമയും ഉള്ള നാട്ടുകാരിൽ നിന്ന് 10 ലിറ്റർ പാലും, കിലോ രണ്ട് രൂപയ്‌ക്ക് ചാണകവും വാങ്ങല്‍ - രാഹുൽ വിശദീകരിക്കുന്നു.
- " class="align-text-top noRightClick twitterSection" data="">
വാഗ്‌ദാനങ്ങൾ നിറവേറ്റും : രാജസ്ഥാനിലും ഛത്തീസ്‌ഗഡിലും ഞങ്ങൾ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ നിറവേറ്റി. വരും കാലങ്ങളിൽ ഏതൊക്കെ സംസ്ഥാനങ്ങളില്‍ സർക്കാർ രൂപീകരിക്കുന്നുവോ അവിടെല്ലാം വാഗ്‌ദാനങ്ങൾ നിറവേറ്റും. ഈ ഗാരന്‍റി കാർഡ് ശ്രദ്ധാപൂർവം വായിക്കുക, നിങ്ങളുടെ ഭാവിയെക്കുറിച്ച് ചിന്തിക്കുക, ബുദ്ധിപരമായ തീരുമാനമെടുക്കുക. രാഹുൽ ഗാന്ധി പറഞ്ഞു.
ജനങ്ങളും കോൺഗ്രസും ഒരുമിച്ച് ഹിമാചൽ പ്രദേശിനെ വീണ്ടും മുന്നോട്ടുകൊണ്ടുപോകും. ദേവഭൂമി ഹിമാചലിലെ ജനങ്ങളുടെ യഥാർഥ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട 10 ഉറപ്പുകൾ കോൺഗ്രസ് സമർപ്പിക്കുന്നു. ഈ വിഷയങ്ങളിൽ കൃത്യമായ ചർച്ചകൾ നടക്കണമെന്ന് സംസ്ഥാനത്തെ ജനങ്ങൾ ആഗ്രഹിക്കുന്നു.
അതിനാൽ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി പ്രവർത്തിക്കുമെന്നും സംസ്ഥാനത്തെ വികസിപ്പിക്കുമെന്നും കോൺഗ്രസ് പ്രതിജ്ഞയെടുക്കുന്നു. രാഹുൽ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്‌തമാക്കി. ഈ വർഷം അവസാനമാണ് ഹിമാചൽ പ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്. ഭരണം നിലനിർത്താൻ ബിജെപിയും അധികാരം പിടിച്ചെടുക്കാൻ കോണ്‍ഗ്രസും പോരാടുമ്പോൾ ശക്‌തമായൊരു മത്സരം തന്നെ ഇവിടെ കാണാനാകും.