ETV Bharat / bharat

Rahul Gandhi On Ladakh Issues : 'ലഡാക്ക് ഭൂമി ചൈന കയ്യേറിയിട്ടുണ്ട്, മോദിയുടേത് പെരുംനുണ'; പ്രശ്‌നം പാർലമെന്‍റില്‍ ഉന്നയിക്കുമെന്ന് രാഹുല്‍

xi jinping Narendra Modi Interaction in BRICS ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ്ങും ബ്രിക്‌സ് ഉച്ചകോടിക്കിടെ കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെയാണ് അതിര്‍ത്തി വിഷയത്തില്‍ രാഹുലിന്‍റെ പ്രതികരണം

Rahul Gandhi On Ladakh Issues  Rahul Gandhi criticism against narendra modi  നരേന്ദ്ര മോദി  Rahul Gandhi Ladakh border dispute  Wayanad Lok Sabha constituency  BRICS summit in south africa  ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നങ്ങൾ
Rahul Gandhi On Ladakh Issues
author img

By ETV Bharat Kerala Team

Published : Aug 25, 2023, 4:42 PM IST

കാർഗിൽ : ലഡാക്കിലെ അതിര്‍ത്തി പ്രശ്‌നങ്ങൾ (Ladakh border dispute) പാർലമെന്‍റിന്‍റ അടുത്ത സമ്മേളനത്തിൽ ഉന്നയിക്കുമെന്ന് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി (Rahul Gandhi). കാർഗിലിലെ ബീമാതംഗിൽ റാലിയെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു വയനാട് ലോക്‌സഭ എംപി (Wayanad Lok Sabha constituency).

ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ (BRICS summit in south africa) മോദി - ഷി ജിന്‍ പിങ് കൂടിക്കാഴ്‌ച (Narendra modi xi jinping interaction) നടന്നതിന് പിന്നാലെയാണ് ഇന്ത്യ - ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ രാഹുലിന്‍റെ ഇടപെടല്‍. വിവിധ മതങ്ങളിലും ജാതികളിലുമുള്ള ആളുകളാണ് ഇവിടെയുള്ളതെങ്കിലും തങ്ങൾക്ക് എല്ലാവരും ഒരുപോലെയാണെന്നും രാഹുല്‍, റാലിയില്‍ പറഞ്ഞു.

'ലഡാക്ക് ഒരു തന്ത്രപ്രധാനമായ ഇടമാണ്. ചൈന ഇന്ത്യയുടെ ഭൂമി തട്ടിയെടുത്തുവെന്ന കാര്യത്തില്‍ ലവലേശം സംശയമില്ല. ലഡാക്കിന്‍റെ ഒരിഞ്ച് പോലും ചൈന കൈയേറിയിട്ടില്ലായെന്ന് പ്രധാനമന്ത്രി പറയുകയുണ്ടായി. ഇത് അത്യന്തം സങ്കടകരമാണ്. ഇതൊരു വലിയ നുണ കൂടിയാണ്. ഞാൻ ലഡാക്കിൽ ഉടനീളം കറങ്ങിയിട്ടുണ്ട്. ആ നാട് ഇന്ത്യയിലെ ഏറ്റവും മനോഹരമായ ഒരു ഇടമാണ്' - കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി (Rahul Gandhi On Ladakh Issues).

READ MORE | PM Narendra Modi Meets Xi Jinping : ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്‌ച നടത്തി നരേന്ദ്രമോദി ; അതിര്‍ത്തി പ്രശ്‌നത്തിലടക്കം ചര്‍ച്ച

'ലഡാക്കിൽ പ്രാദേശിക പ്രശ്‌നങ്ങളുണ്ടെന്നത് വസ്‌തുതയാണ്. ലഡാക്കിലെ പ്രധാന പ്രശ്‌നങ്ങൾ പാർലമെന്‍റില്‍ ഉന്നയിക്കും. ആർഎസ്എസും ബിജെപിയും രാജ്യത്ത് അക്രമം വ്യാപിപ്പിക്കുന്ന സാഹചര്യമാണുള്ളത്. കന്യാകുമാരി മുതൽ കശ്‌മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്ര ലഡാക്കില്‍ എത്തിപ്പെടേണ്ടതായിരുന്നു. എന്നാൽ, മോശം കാലാവസ്ഥ ചൂണ്ടിക്കാട്ടി ഭരണകൂടം അതിനുള്ള അനുമതി നിഷേധിക്കുകയുണ്ടായി' - രാഹുല്‍ ഗാന്ധി പറഞ്ഞു.

നിലപാട് വ്യക്തമാക്കി ഷി ജിന്‍പിങ് : ഇന്ത്യ - ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിലൂടെ ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാത്‌പര്യം സംരക്ഷിക്കാനാകുമെന്ന് വ്യക്തമാക്കി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഷി ജിന്‍പിങ് നയം വിശദീകരിച്ചത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയ്‌ക്കിടെയാണ് ചൈനീസ് പ്രസിഡന്‍റുമായി മോദി കൂടിക്കാഴ്‌ച നടത്തിയത്. ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ALSO READ | PM Modi Xi Jinping Interaction: ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദി - ഷി ജിന്‍പിങ് ഹ്രസ്വ സംഭാഷണം; ഇന്ത്യക്കും ചൈനയ്‌ക്കുമിടയില്‍ മഞ്ഞുരുകുമോ?

കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ നിലവിലെ ഇന്ത്യ - ചൈന ബന്ധത്തെ കുറിച്ചുള്ള തങ്ങളുടെ നിരീക്ഷണങ്ങള്‍ ഇരുനേതാക്കളും പങ്കുവച്ചതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യ - ചൈന ഉഭയകക്ഷി ബന്ധം ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ പൊതുതാത്‌പര്യങ്ങള്‍ സംരക്ഷിക്കും. അതോടൊപ്പം ലോകത്തിന്‍റേയും ഇരു രാജ്യങ്ങളുടേയും സമാധാനത്തിനും സുസ്ഥിരതയ്‌ക്കും വികസനത്തിനും ഉതകുന്നതായി മാറുമെന്നും ഷി ജിന്‍പിങ് വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.