ETV Bharat / bharat

Rahul Gandhi Leaves For Europe Tour : രാഹുല്‍ ഗാന്ധി യൂറോപ്യന്‍ പര്യടനത്തില്‍, പ്രവാസികളുമായുള്ള കൂടിക്കാഴ്‌ച പ്രധാന അജണ്ട - കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി

Rahul Gandhi on Europe Tour : ഇന്ത്യ എന്നത് മാറ്റി ഭാരത് ആക്കിമാറ്റാനുള്ള കേന്ദ്രസര്‍ക്കാരിന്‍റെ നീക്കത്തിനെതിരെ പ്രതിപക്ഷ സഖ്യം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി പര്യടനത്തിനായി യൂറോപ്പിലേക്ക് പോയത്.

Rahul Gandhi Leaves Europe Tour  Rahul Gandhi To Europe for week long tour  Rahul Gandhi on Europe Tour  Rahul Gandhi Leaves For Europe Tour  Rahul Gandhi  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി യൂറോപ്യന്‍ പര്യടനത്തില്‍  പ്രതിപക്ഷ സഖ്യം  കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി  G20 Summit in New Delhi
Rahul Gandhi Leaves For Europe Tour
author img

By ETV Bharat Kerala Team

Published : Sep 6, 2023, 2:29 PM IST

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി യൂറോപ്യന്‍ പര്യടനത്തില്‍ (Rahul Gandhi Leaves For Europe Tour). ഒരാഴ്‌ച നീണ്ടുനില്‍ക്കുന്ന പര്യടനത്തിനായി രാഹുല്‍ ഗാന്ധി ഇന്നലെ (സെപ്‌റ്റംബര്‍ 5)ന് പുറപ്പെട്ടു (Rahul Gandhi on Europe Tour). യൂറോപ്പിലെ ഇന്ത്യന്‍ പ്രവാസികളുമായുള്ള കൂടിക്കാഴ്‌ചയാണ് രാഹുല്‍ ഗാന്ധിയുടെ പ്രധാന അജണ്ട. സെപ്‌റ്റംബര്‍ 11 ന് അദ്ദേഹം ഇന്ത്യയില്‍ മടങ്ങിയെത്തും.

നാളെ (സെപ്‌റ്റംബര്‍ 7) ബ്രസല്‍സില്‍ എത്തുന്ന രാഹുല്‍ ഗാന്ധി യൂറോപ്യന്‍ യൂണിയന്‍ (EU) അഭിഭാഷകരുമായും വിദ്യാര്‍ഥികളുമായും കൂടിക്കാഴ്‌ച നടത്തും. ശേഷം ഹേഗിലും സമാന രീതിയിലുള്ള മറ്റൊരു യോഗത്തിലും അദ്ദേഹം സംസാരിക്കും. സെപ്‌റ്റംബര്‍ 8ന് പാരിസിലെ സര്‍വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കുന്ന രാഹുല്‍ ഗാന്ധി, തൊട്ടടുത്ത ദിവസം ഫ്രഞ്ച് തലസ്ഥാന നഗരിയില്‍ ലേബര്‍ യൂണിയന്‍ ഓഫ് ഫ്രാന്‍സിന്‍റെ യോഗത്തിലും പങ്കെടുക്കും.

സെപ്‌റ്റംബര്‍ 10ന് നോര്‍വെയില്‍ എത്തുന്ന രാഹുല്‍ ഗാന്ധി (Rahul Gandhi) ഓസ്‌ലോ നഗരത്തില്‍ നടക്കുന്ന ഇന്ത്യന്‍ ഡയസ്‌പോറ പരിപാടിയില്‍ പങ്കെടുക്കും. ശേഷം 11ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് വിവരം. ഇന്ത്യയുെട പേര് ഭാരത് എന്നാക്കി മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ ചൊല്ലി ഭരണ കക്ഷിയായ എന്‍ഡിഎയും പ്രതിപക്ഷ സഖ്യമായ ഇന്ത്യ ബ്ലോക്കും തമ്മില്‍ രൂക്ഷമായ വാക്‌പോര് നടക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ യൂറോപ്യന്‍ പര്യടനം എന്നതും ശ്രദ്ധേയമാണ്.

അതേസമയം, സെപ്‌റ്റംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിയ്‌ക്കായി രാജ്യം ഒരുങ്ങി കഴിഞ്ഞു (G20 Summit in New Delhi). യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍ ഉള്‍പ്പടെയുള്ള ലോക നേതാക്കളെ സ്വീകരിക്കാന്‍ രാജ്യ തലസ്ഥാനമായ ഡല്‍ഹി സജ്ജമാണ്. ജി20 രാഷ്‌ട്രങ്ങളുടെ നിലവിലെ പ്രസിഡന്‍റായ ഇന്ത്യ, ഉച്ചകോടിയ്‌ക്ക് ആതിഥ്യം വഹിക്കുക കൂടി ചെയ്യുന്നതോടെ രാജ്യത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നടക്കാനിരിക്കുന്ന ജി20 ഉച്ചകോടി മുതല്‍ക്കൂട്ടാകുമെന്നാണ് നിരീക്ഷകരുടെ വിലിയിരുത്തല്‍.

ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി ജോ ബൈഡന്‍ നാളെ (സെപ്‌റ്റംബര്‍ 7) ഇന്ത്യയിലേക്ക് തിരിക്കുെമന്ന് വൈറ്റ്‌ഹൗസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയിലിയില്‍ നടക്കുന്ന ജി20 രാജ്യങ്ങളുടെ സംഗമത്തില്‍ 30ലധികം രാഷ്‌ട്ര തലവന്‍മാര്‍, യൂറോപ്യന്‍ യൂണിയനിലെ ഉന്നത ഉദ്യോഗസ്ഥര്‍, 14 രാജ്യാന്തര സംഘടന മേധാവികള്‍, മറ്റ് രാഷ്‌ട്ര പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അതേസമയം നിവലില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം റഷ്യന്‍ പ്രസിഡന്‍റ് വ്ലാഡിമിര്‍ പുടിന്‍, ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍ പിങ് എന്നിവര്‍ ജി20 ഉച്ചകോടിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നാണ് വിവരം.

Also Read : US President Joe Biden To India For G20 Summit : കൊവിഡ് ഫലം നെഗറ്റീവ് ; ജി20യിൽ പങ്കെടുക്കാൻ ബൈഡന്‍ നാളെ ഇന്ത്യയിലേക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.