ETV Bharat / bharat

പാർലമെന്‍റിലേക്ക് ട്രാക്‌ടർ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി - കര്‍ഷക സമരം

പാർതപ് സിങ് ബജ്‌വ, ദീപേന്ദർ ഹൂഡ, ഗുർജീത് ഓജ്‌ല, രവ്‌നീത് ബിട്ടു എന്നീ എംപിമാരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.

Rahul Gandhi  rahul gandhi tractor  രാഹുല്‍ ഗാന്ധി  രാഹുല്‍ ഗാന്ധി ട്രാക്‌ടർ റാലി  കര്‍ഷക സമരം  പാർലമെന്‍റ്
രാഹുല്‍ ഗാന്ധി
author img

By

Published : Jul 26, 2021, 12:05 PM IST

Updated : Jul 26, 2021, 12:58 PM IST

ന്യൂഡൽഹി: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി ട്രാക്‌ടർ യാത്ര നടത്തി രാഹുല്‍ ഗാന്ധി. ട്രാക്‌ടറിലാണ് രാഹുൽ പാർലമെന്‍റിലെത്തിയത്. പാർതപ് സിങ് ബജ്‌വ, ദീപേന്ദർ ഹൂഡ, ഗുർജീത് ഓജ്‌ല, രവ്‌നീത് ബിട്ടു എന്നീ എംപിമാരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. നിയമങ്ങള്‍ക്കെതിരെയുള്ള വാചകള്‍ എഴുതിയ പ്ലക്കാർഡുകള്‍ ഉയർത്തിപ്പിടിച്ചായിരുന്നു രാഹുലിന്‍റെ യാത്ര.

പാർലമെന്‍റിലേക്ക് ട്രാക്‌ടർ ഓടിച്ചെത്തി രാഹുല്‍ ഗാന്ധി

കാര്‍ഷിക നിയമങ്ങള്‍ പിൻവലിക്കാൻ കേന്ദ്രസർക്കാർ തയാറാകണെമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പ്ലക്കാർഡിലുള്ളത് കര്‍ഷകരുടെ സന്ദേശമാണ്. അതുകൊണ്ടാണ് ഞാൻ ഇത് ഇവിടെ എത്തിച്ചത്. പുതിയ കാർഷിക നിയമങ്ങള്‍ കര്‍ഷകർക്കുവേണ്ടിയുള്ളതല്ല മറിച്ച് മുതലാളിമാർക്ക് വേണ്ടിയുള്ളതാണെന്നും, അതിനാൽ നിയമം പിൻവലിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിഷേധത്തിനിടെ കോൺഗ്രസ് ജനറൽ സെക്രട്ടറിയും വക്താവുമായ രൺദീപ് സിങ് സുർജേവാലയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പാർലമെന്‍റിൽ കാർഷിക നിയമങ്ങളുടെ വിഷയം കോൺഗ്രസ് നിരന്തരം ഉന്നയിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ എംപിമാരും ഇരുസഭകളിലും പ്രമേയം കൊണ്ടുവന്നിരുന്നു.

അതേസമയം നിയമങ്ങള്‍ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകർ നടത്തുന്ന സമരം എട്ടാം മാസത്തിലേക്ക് കടക്കുകയാണ്. സമരം ചെയ്യുന്ന സ്ത്രീകൾ ജന്തർ മന്തറിൽ ഇന്ന് കിസാൻ സൻസാദ് നടത്തും.

also read: കർഷക സമരത്തില്‍ പരിഹാസ നാടകവും: പ്രതിഷേധ പാർലമെന്‍റ് രണ്ടാം ദിവസം

Last Updated : Jul 26, 2021, 12:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.