ETV Bharat / bharat

'പാർലമെന്‍റ് ജനങ്ങളുടെ ശബ്‌ദം, ഉദ്‌ഘാടനത്തെ പ്രധാനമന്ത്രി കണക്കാക്കുന്നത് കിരീട ധാരണമായി'; ആഞ്ഞടിച്ച് രാഹുൽ ഗാന്ധി - Rahul Gandhi Tweet

അപൂർവമായി മാത്രം പാർലമെന്‍റിൽ പങ്കെടുക്കുന്നയാൾ 2023 ൽ പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു എന്ന് ജയറാം രമേശും പ്രതികരിച്ചു

Rahul Gandhi Criticized PM Modi  മോദി  രാഹുൽ ഗാന്ധി  മോദിയെ വിമർശിച്ച് രാഹിൽ ഗാന്ധി  പാർലമെന്‍റ്  രാഹുൽ ഗാന്ധി ട്വീറ്റ്  Rahul Gandhi Tweet  കെ സി വേണുഗോപാൽ
രാഹുൽ ഗാന്ധി
author img

By

Published : May 28, 2023, 4:08 PM IST

ന്യൂഡൽഹി: പുതിയ പാർലമെന്‍റിന്‍റെ ഉദ്‌ഘാടനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പാർലമെന്‍റിന്‍റെ ഉദ്‌ഘാടനത്തെ തന്‍റെ കീരിട ധാരണമായാണ് മോദി കാണുന്നത് എന്നാണ് രാഹുൽ വിമർശിച്ചത്. 'പാർലമെന്‍റ് ജനങ്ങളുടെ ശബ്‌ദമാണ്, പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനത്തെ കിരീട ധാരണമായാണ് പ്രധാനമന്ത്രി കണക്കാക്കുന്നത്', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്‌തു.

  • संसद लोगों की आवाज़ है!

    प्रधानमंत्री संसद भवन के उद्घाटन को राज्याभिषेक समझ रहे हैं।

    — Rahul Gandhi (@RahulGandhi) May 28, 2023 " class="align-text-top noRightClick twitterSection" data=" ">

അതേസമയം പ്രധാനമന്ത്രിയേയും, കേന്ദ്ര സർക്കാരിനെയും വിമർശിച്ച് ഒട്ടേറെ നേതാക്കളും രംഗത്തെത്തി. കോൺഗ്രസ് നേതാവ് ജയറാം രമേശും നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ചു. "പാർലമെന്‍റിന്‍റെ നടപടിക്രമങ്ങളോട് തികഞ്ഞ അവജ്ഞയോടെ സ്വയം മഹത്വപ്പെടുത്തുന്ന സ്വേച്ഛാധിപത്യ പ്രധാനമന്ത്രി. അപൂർവമായി മാത്രം പാർലമെന്‍റിൽ പങ്കെടുക്കുന്നയാൾ, 2023 ൽ പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു, ജയറാം രമേശ് പറഞ്ഞു.

എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, സുപ്രിയ സുലെ (നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി), സഞ്ജയ് റൗട്ട് (ശിവസേന ഉദ്ധവ് ബാലസഭ താക്കറെ) ഉൾപ്പെടെയുള്ള മറ്റ് പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും പുതിയ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർലമെന്‍ററി ജനാധിപത്യത്തിലെ കറുത്ത ദിനമാണ് ഇന്ന് നടന്ന ഉദ്ഘാടന മാമാങ്കം എന്നാണ് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞത്.

ബിജെപി ഓഫിസ് അല്ല പാർലമെന്‍റാണ്: രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും ക്ഷണിക്കാത്തത് അവഹേളനമാണ്. ഇന്ത്യയുടെ രാഷ്ട്രപതിയേയും ഉപരാഷ്ട്രപതിയേയും മാറ്റി നിർത്തുന്നതിൽ ഒരു വിശദീകരണം നൽകാൻ ബിജെപിക്കോ പ്രധാനമന്ത്രിക്കോ കഴിഞ്ഞില്ല. ഗോത്ര വിഭാഗത്തിൽപ്പെടുന്ന ഏറ്റവും വലിയ വെല്ലുവിളികൾ നേരിട്ട ഒരു വനിത പ്രസിഡന്‍റാണ് പദവിയിലിരിക്കുന്നത്. എന്നാൽ അവർക്ക് ടിവിയിലൂടെ പാർലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം കാണേണ്ട സാഹചര്യമാണ് ഉണ്ടായത്.

അതിനു പിന്നിലെ മാനസികാവസ്ഥ എന്താണെന്ന് ഓർക്കണം. സാധാരണക്കാരുടെ പണം കൊണ്ടാണ് പാർലമെന്‍റ് കെട്ടിടം നിർമിച്ചത്. അല്ലാതെ തീവ്ര വർഗീയതയുടെയും തൻ പ്രമാണിത്വത്തിന്‍റെയും മേഖലയാക്കുന്ന ബിജെപി ഓഫിസ് അല്ല ഉദ്ഘാടനം ചെയ്യുന്നത് എന്ന് പ്രധാനമന്ത്രി ഓർക്കണമെന്നും കെസി വേണുഗോപാൽ വ്യക്‌തമാക്കി.

കുറച്ചു നാളായി ഏകപക്ഷീയമായാണ് പാർലമെന്‍റിലെ നടപടിക്രമങ്ങൾ മുന്നോട്ട് പോകുന്നത്. ഭൂരിപക്ഷമുണ്ടെന്ന ധാർഷ്‌ട്യത്തിൽ എതിർപ്പ് അറിയിക്കുന്നവരെ പുറത്താക്കി അടിച്ചമർത്തുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. പ്രധാനമന്ത്രി ഒമ്പത് വർഷമായി പാർലമെന്‍റിനെ അഭിസംബോധന ചെയ്‌തിട്ടില്ല. പാർലമെന്‍റിനെ നോക്കുകുത്തിയാക്കുകയാണ് മോദി ചെയ്യുന്നതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.

അടക്കം ചെയ്യപ്പെടുന്ന ജനാധിപത്യം: അതേസമയം പാർലമെന്‍റ് മന്ദിരത്തിന്‍റെ ഘടനയെ ശവപ്പെട്ടിയുമായി ഉപമിച്ചാണ് രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) രംഗത്തെത്തിയത്. പാർലമെന്‍റ് കെട്ടിടത്തിന്‍റെ ചിത്രവും ശവപ്പെട്ടിയുടെ ചിത്രവും ഒരുമിച്ച് ചേർത്തുവച്ച് 'ഇതെന്താണ്' എന്ന ചോദ്യത്തോടെയാണ് ആർജെഡി ട്വീറ്റ് ചെയ്‌തത്.

തങ്ങളുടെ ട്വീറ്റിലെ ശവപ്പെട്ടി, അടക്കം ചെയ്യപ്പെടുന്ന ജനാധിപത്യത്തെയാണ് സൂചിപ്പിക്കുന്നതെന്നാണ് ആർജെഡി നേതാവ് ശക്തി സിങ് യാദവ് പറഞ്ഞത്. അടക്കം ചെയ്യപ്പെടുന്ന ജനാധിപത്യത്തെയാണ് ഞങ്ങളുടെ ട്വീറ്റ് സൂചിപ്പിക്കുന്നത്. ഇത് രാജ്യം അംഗീകരിക്കില്ല. പാർലമെന്‍റ് ജനാധിപത്യത്തിന്‍റെ ശ്രീകോവിലാണ്, ചർച്ചകൾ നടത്തേണ്ട സ്ഥലമാണിത്, ശക്തി സിങ് യാദവ് പറഞ്ഞു.

ALSO READ: പുതിയ പാർലമെന്‍റ് മന്ദിരത്തെ ശവപ്പെട്ടിയുമായി ഉപമിച്ച് ആർജെഡി ; രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ബിജെപി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.