ETV Bharat / bharat

ഭാരത് ജോഡോ യാത്ര വാട്ടർ ടാങ്കിന് മുകളില്‍, രാഹുലും സംഘവും കയറിയത് ദേശീയ പതാക വീശാൻ

author img

By

Published : Oct 14, 2022, 7:31 PM IST

ചിത്രദുർഗ ജില്ലയിലെ ഭാരത് ജോഡോ യാത്രയുടെ പര്യടനത്തിനിടെയാണ് ദേശീയ പതാക വീശാനായി രാഹുല്‍ ഗാന്ധി, ഡികെ ശിവകുമാര്‍, സിദ്ധരാമയ്യ തുടങ്ങിയ നേതാക്കള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയത്.

Bharat Jodo Yatra at Karnataka  Rahul Gandhi  National Flag  Siddaramaiah  Chitradurga  Karnataka  DK Shivakumar  ഭാരത് ജോഡോ യാത്ര  ദേശീയ പതാക  ചിത്രദുർഗ  രാഹുല്‍ ഗാന്ധി  ഡി കെ ശിവകുമാര്‍  സിദ്ധരാമയ്യ  കോണ്‍ഗ്രസ്
രാഷ്‌ട്രീയത്തിനൊപ്പം അല്‍പം സാഹസികതയും; ഭാരത് ജോഡോ യാത്രക്കിടെ ദേശീയ പതാക വീശാന്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി നേതാക്കള്‍

ചിത്രദുര്‍ഗ (കര്‍ണാടക): ഭാരത് ജോഡോ യാത്ര കർണാടകയില്‍ പര്യടനം തുടരുന്നതിനിടെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വാട്ടർ ടാങ്കിന് മുകളില്‍ കയറി ദേശീയ പതാക വീശുന്ന ദൃശ്യം പുറത്ത്. ചിത്രദുർഗ ജില്ലയിലെ പര്യടനത്തിനിടെയാണ് പതാക വീശാനായി നേതാക്കള്‍ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറിയത്. രാഹുല്‍ ഗാന്ധിക്കൊപ്പം സംസ്ഥാന അധ്യക്ഷൻ ഡികെ ശിവകുമാറും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും വാട്ടർ ടാങ്കിന് മുകളില്‍ കയറി ദേശീയ പതാക വീശി.

വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി പതാക വീശി രാഹുല്‍ ഗാന്ധി

ടാങ്കിന് മുകളില്‍ നിന്ന് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുകയും ചെയ്‌തു. പാര്‍ട്ടിയിലെ യുവ നേതാവിന്‍റെ സാഹസികത കണ്ടു നിന്ന അണികളെയും ആവേശത്തിലാക്കി. ആര്‍പ്പു വിളിയും വാദ്യമേളവും കൊണ്ട് അണികള്‍ രാഹുല്‍ ഗാന്ധിയെ പ്രോത്സാഹിപ്പിച്ചു. രാഹുലും സംഘവും വാട്ടർടാങ്കിന് മുകളില്‍ നിന്ന് സാഹസികമായി പടിയിറങ്ങി താഴെയെത്തുന്നത് വരെ പ്രവർത്തകർ ആർപ്പുവിളിച്ചു.

സെപ്‌റ്റംബര്‍ 7നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. കന്യാകുമാരി മുതൽ കശ്‌മീർ വരെ 12 സംസ്ഥാനങ്ങളിലായി 3,500 കിലോമീറ്റർ ദൂരമാണ് കോണ്‍ഗ്രസ് പദയത്ര സംഘടിപ്പിക്കുന്നത്. കര്‍ണാടകയിലെ പര്യടനം പൂര്‍ത്തിയാക്കി ഭാരത് ജോഡോ യാത്ര ആന്ധ്രാപ്രദേശിലേക്ക് കടന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.