കന്യാകുമാരി : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാലാം ദിവസത്തില്‍. കന്യാകുമാരിയിലെ മുളഗുമൂടില്‍ നിന്നാണ് യാത്ര പുനരാരംഭിച്ചത്. യാത്രയുടെ മൂന്നാം ദിവസം മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധി ബിജെപിയും ആർഎസ്എസും രാജ്യത്തുണ്ടാക്കിയ നാശനഷ്‌ടങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഭാരത് ജോഡോ യാത്രയെന്ന് അഭിപ്രായപ്പെട്ടു.
ഞങ്ങളെ സംബന്ധിച്ചിടത്തോളം, ഈ യാത്ര ജനങ്ങളുമായി ബന്ധപ്പെടുന്നതിനാണ്. ബിജെപിയുടെ പ്രത്യയശാസ്ത്രം ഈ രാജ്യത്തിന് ഉണ്ടാക്കിയ നാശത്തിനും വിദ്വേഷത്തിനും എതിരെയാണ് ഞങ്ങൾ ഈ യാത്ര നടത്തുന്നത്. ഇന്ത്യൻ ഭരണകൂടത്തിന്‍റെ ഘടനയും പ്രതിപക്ഷവും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോൾ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
-
#BharatJodoYatra is a testimony to India's spirit of unity. Together, we make a difference. pic.twitter.com/WjbHmkznhp
— Congress (@INCIndia) September 10, 2022 " class="align-text-top noRightClick twitterSection" data="
">#BharatJodoYatra is a testimony to India's spirit of unity. Together, we make a difference. pic.twitter.com/WjbHmkznhp
— Congress (@INCIndia) September 10, 2022#BharatJodoYatra is a testimony to India's spirit of unity. Together, we make a difference. pic.twitter.com/WjbHmkznhp
— Congress (@INCIndia) September 10, 2022
വിമര്‍ശനവും പരിഹാസവുമായി ബിജെപി നേതാക്കള്‍ : അതേസമയം മൂന്ന് ദിവസം പിന്നിട്ട രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ ബിജെപി നേതാക്കളും ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്തെ ഒന്നിപ്പിക്കാനായി രാഹുല്‍ ഗാന്ധി ഇപ്പോള്‍ ഭാരത് ജോഡോ യാത്രയിലാണ്. എന്നാല്‍ രാജ്യം ഇതിനോടകം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കീഴില്‍ ഒന്നിച്ചിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ അഭിപ്രായപ്പെട്ടു.
-
The idea of #BharatJodoYatra 🇮🇳 is to connect with the people, listen to their expectations & communicate the vision of a united and stronger Bharat. pic.twitter.com/YiLrpbKciA
— Congress (@INCIndia) September 10, 2022 " class="align-text-top noRightClick twitterSection" data="
">The idea of #BharatJodoYatra 🇮🇳 is to connect with the people, listen to their expectations & communicate the vision of a united and stronger Bharat. pic.twitter.com/YiLrpbKciA
— Congress (@INCIndia) September 10, 2022The idea of #BharatJodoYatra 🇮🇳 is to connect with the people, listen to their expectations & communicate the vision of a united and stronger Bharat. pic.twitter.com/YiLrpbKciA
— Congress (@INCIndia) September 10, 2022
അതേസമയം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ കടന്നാക്രമിച്ചാണ് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ പ്രതികരിച്ചത്. കോൺഗ്രസ് സഹോദരന്റെയും സഹോദരിയുടെയും പാർട്ടിയാണ്. കുടുംബ രാഷ്ട്രീയത്തിനെതിരെയാണ് ഞങ്ങളുടെ പോരാട്ടം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
-
The idea of #BharatJodoYatra 🇮🇳 is to connect with the people, listen to their expectations & communicate the vision of a united and stronger Bharat. pic.twitter.com/YiLrpbKciA
— Congress (@INCIndia) September 10, 2022 " class="align-text-top noRightClick twitterSection" data="
">The idea of #BharatJodoYatra 🇮🇳 is to connect with the people, listen to their expectations & communicate the vision of a united and stronger Bharat. pic.twitter.com/YiLrpbKciA
— Congress (@INCIndia) September 10, 2022The idea of #BharatJodoYatra 🇮🇳 is to connect with the people, listen to their expectations & communicate the vision of a united and stronger Bharat. pic.twitter.com/YiLrpbKciA
— Congress (@INCIndia) September 10, 2022
ഭാരത് ജോഡോ യാത്ര ഇന്ന് (10-09-2022) വൈകുന്നേരം കേരളത്തില്‍ പ്രവേശിക്കും. പദയാത്രയുടെ കേരളത്തിലെ പര്യടനം നാളെ മുതലാണ് ആരംഭിക്കുന്നത്. കേരള അതിര്‍ത്തിയായ പാറശാലയില്‍ നിന്ന് ഞായറാഴ്‌ച പുനരാരംഭിക്കുന്ന യാത്രയ്‌ക്ക് വന്‍ ഒരുക്കങ്ങളാണ് കെപിസിസി തയ്യാറാക്കിയിരിക്കുന്നത്.
സെപ്‌റ്റംബർ 11 ന് കേരളത്തിലെത്തിയ ശേഷം അടുത്ത 18 ദിവസത്തേക്ക് യാത്ര സംസ്ഥാനത്തുടനീളം സഞ്ചരിക്കും. കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്.
കേരളത്തിലൂടെയുള്ള ഭാരത് ജോഡോ യാത്ര : തിരുവനന്തപുരം (സെപ്‌റ്റംബര്‍ 11-14), കൊല്ലം (സെപ്‌റ്റംബര്‍ 15,16), ആലപ്പുഴ (സെപ്‌റ്റംബര്‍ 17-20), എറണാകുളം (സെപ്‌റ്റംബര്‍ 21,22), തൃശൂര്‍ (സെപ്‌റ്റംബര്‍ 23-25), പാലക്കാട് (സെപ്‌റ്റംബര്‍ 26,27) മലപ്പുറം (സെപ്‌റ്റംബര്‍ 28,29). തുടര്‍ന്ന് കര്‍ണാടകയില്‍ പ്രവേശിക്കും.