ന്യൂഡൽഹി: കർഷക പ്രക്ഷോഭത്തിനിടെ മരിച്ച കർഷകർക്ക് ആദരം അർപ്പിക്കാത്തതിന് സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ജീവൻ ബലിയർപ്പിച്ച 300 പേരുടെ സ്മരണയ്ക്കായി രണ്ട് മിനിറ്റ് നിശബ്ദത പാലിക്കുന്നത് ബിജെപിയ്ക്ക് സ്വീകാര്യമല്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്ത് തൊഴിൽ നഷ്ടം വലിയൊരു ശതമാനം ഉയർന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിരവധി ഇപിഎഫ് അക്കൗണ്ടുകൾ നിർത്തലാക്കി. കേന്ദ്രസർക്കാരിന്‍റെ ‘തൊഴിൽ നിർമാർജന പ്രചാരണത്തിന്‍റെ’ നേട്ടമാണിതെന്ന് രാഹുൽ ഗാന്ധി പരിഹസിച്ചു.