ലക്‌നൗ: കോൺഗ്രസ് ഭരണകാലത്തായിരുന്നു പകർച്ചവ്യാധി (Covid hit during Congress rule) സംഭവിച്ചിരുന്നതെങ്കില്‍ 'സഹോദരനും സഹോദരിയും' ഇറ്റലിയിലേക്ക് (Rahul Gandhi and Priyanka Gandhi Vadra ) പലായനം ചെയ്‌തേനെയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് (UP CM Yogi Adityanath). നിയമസഭ സാമാജികരുടെ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയിലാണ് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയ്‌ക്കും പ്രിയങ്ക ഗാന്ധിയ്‌ക്കുമെതിരെ യോഗി പരോക്ഷ വിമര്‍ശനം ഉന്നയിച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്ന വിവിധ സംഭവങ്ങളില്‍ രാഹുലും പ്രിയങ്കയും സജീവമായി ഇടപെടുന്നതാണ് യോഗിയെ ചൊടിപ്പിച്ചത്. വാഹനം പാഞ്ഞുകയറി കര്‍ഷകര്‍ ഉള്‍പ്പെടെ എട്ടുപേര്‍ മരിച്ച ലഖിംപുര്‍ ഖേരി, യു.പി പൊലീസിന്‍റെ കസ്റ്റഡിയില്‍ യുവാവ് മരിച്ചത് തുടങ്ങിയ സംഭവങ്ങളില്‍ ഇരുനേതാക്കളും ഇടപെട്ടിരുന്നു. 2022 ല്‍ സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാരിന്‍റെ മുഖം രക്ഷിക്കാനുള്ള തീവ്ര ശ്രമത്തിലാണ് യോഗി ആദിത്യനാഥ്.
'അവര്‍ രാമനൊപ്പമില്ല, നമുക്കൊപ്പമില്ല'
സമാജ്‌വാദി പാര്‍ട്ടിയാണ് ഭരണത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ അമ്മാവനും മരുമകനും പാവപ്പെട്ടവരെ പരിപാലിക്കാതെ ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചേനെയെന്ന് ശിവ്‌പാല്‍ സിങ് യാദവിനെയും അഖിലേഷ് യാദവിനെയും ഉന്നംവച്ച് പരിഹസിച്ചു. 'ബെഹൻജി'യുടെ കീഴിലായിരുന്നുവെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നെന്ന് ദൈവത്തിനറിയാമെന്നും പറഞ്ഞ് അദ്ദേഹം മായാവതിയ്‌ക്ക് ഒളിയമ്പെയ്‌തു.
സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ ഉണ്ടായിരുന്നെങ്കിൽ 1990 നവംബർ രണ്ടിന് രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ആരും ധൈര്യപ്പെടില്ലായിരുന്നു. വോട്ടുബാങ്കിന് വേണ്ടിയാണ് രാമസേവകരെ വെടിവയ്ക്കാൻ ഉത്തരവിട്ടത്. അവര്‍ രാമന്‍റെകൂടെയും നമ്മുടെ കൂടെയുമില്ലെന്നും പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് യു.പി മുഖ്യമന്ത്രി പറഞ്ഞു.
ALSO READ: 'വിളക്കുകത്തിക്കാന്‍ പറഞ്ഞപ്പോള്‍ പുച്ഛിച്ചു' ; 100 കോടി ഡോസ് ഒരുമയുടെ വിജയമെന്ന് മോദി