'അർഥശൂന്യമായ പ്രഭാഷണങ്ങൾ കൊവിഡിനെ തകർക്കില്ല' ; മോദിക്കെതിരെ രാഹുല്‍ - covid 19
കേന്ദ്രസർക്കാരിന്‍റെ പരാജിത വാക്‌സിൻ നയമാണ് രാജ്യത്തെ മൂന്നാം തരംഗത്തിന് കാരണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന വിവാദമായിരുന്നു.
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരിപാടി 'മൻ കി ബാത്തി'നെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. മാസത്തിലൊരിക്കൽ വന്ന് അർഥരഹിതമായ ചർച്ചകൾ നടത്തി പോകുന്നത് വഴി കൊവിഡിനെ തകർക്കാൻ കഴിയില്ലെന്നും രോഗത്തെ നേരിടുന്നതിന് ഒരാൾക്ക് വേണ്ടത് ശരിയായ നയങ്ങളും ദൃഢനിശ്ചയവുമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Also Read: മന്‍ കി ബാത്തില്‍ ആത്മ നിര്‍ഭര്‍ ഭാരതിനെക്കുറിച്ച് പങ്കുവയ്ക്കാന്‍ മോദി
എല്ലാ മാസവും അവസാന ഞായറാഴ്‌ച പ്രക്ഷേപണം ചെയ്യുന്ന പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ 'മൻ കി ബാത്തി'ന്‍റെ 77-ാം എപ്പിസോഡ് ഇന്ന് രാവിലെ 11നായിരുന്നു. കേന്ദ്രസർക്കാരിന്‍റെ പരാജിത വാക്‌സിൻ നയമാണ് രാജ്യത്തെ മൂന്നാം തരംഗത്തിന് കാരണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവന കഴിഞ്ഞ ദിവസം വിവാദമായിരുന്നു. കൂടാതെ സർക്കാർ പുറപ്പെടുവിച്ച കൊവിഡ് മരണനിരക്ക് കൃത്യമല്ലാത്തതും റിപ്പോർട്ട് ചെയ്യപ്പെടാത്തതുമാണെന്നും അദ്ദേഹം വിമർശിച്ചു. കേന്ദ്രം ഇക്കാര്യങ്ങളില്‍ ഉടൻ നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ തരംഗങ്ങൾ രാജ്യം നേരിടേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.