ETV Bharat / bharat

ഇന്ത്യയിൽ ജനാധിപത്യമില്ല, ഏകാധിപതികൾ മാത്രം: രാഹുൽ ഗാന്ധി

വിലക്കയറ്റം, തൊഴിലില്ലായ്‌മ, സമൂഹത്തിലെ അക്രമം തുടങ്ങിയ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കരുത് എന്നതാണ് സർക്കാരിന്‍റെ ഏക അജണ്ടയെന്ന് രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചു.

Rahul gandhi against government  Rahul gandhi on democracy in india  Rahul gandhi criticizes bjp government  രാഹുൽ ഗാന്ധി ഇന്ത്യ ജനാധിപത്യം  ഇന്ത്യയിൽ ജനാധിപത്യമില്ല  കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി  വിലക്കയറ്റം തൊഴിലില്ലായ്‌മ രാഹുൽ ഗാന്ധി  കോൺഗ്രസ് പ്രതിഷേധം  congress protest  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി ഘരാവോ
ഇന്ത്യയിൽ ജനാധിപത്യമില്ല, ഏകാധിപതികൾ മാത്രം: രാഹുൽ ഗാന്ധി
author img

By

Published : Aug 5, 2022, 12:56 PM IST

ന്യൂഡൽഹി: ജനാധിപത്യത്തിന്‍റെ മരണത്തിനാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്വേച്ഛാധിപത്യത്തിനെതിരെ നിലകൊള്ളുന്ന യാതൊരാളും രാജ്യത്ത് നികൃഷ്‌ടമായി ആക്രമിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്‌മ, സമൂഹത്തിലെ അക്രമം തുടങ്ങിയ ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉന്നയിക്കരുത് എന്നതാണ് സർക്കാരിന്‍റെ ഏക അജണ്ടയെന്നും രാഹുൽ ഗാന്ധി വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയിൽ ജനാധിപത്യമല്ല, നാല് പേരുടെ ഏകാധിപത്യമാണ് നിലനിൽക്കുന്നത്. നൂറ്റാണ്ട് മുൻപ് ഓരോ ഇഷ്‌ടിക കൊണ്ട് നിർമിച്ചുവന്ന രാജ്യം നമ്മുടെ കൺമുന്നിൽ തന്നെ നശിപ്പിക്കപ്പെടുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സ്വേച്ഛാധിപത്യത്തിനെതിരായി നിലകൊള്ളുന്നവരെ ക്രൂരമായി ആക്രമിക്കുകയും ജയിലിലടക്കുകയുമാണ്. അവർ ആരാണെന്നോ എവിടെ നിന്ന് വരുന്നതാണെന്നോ ഏത് മതക്കാരനാണെന്നോ ആണോ പെണ്ണോ എന്നതൊന്നും ഇവർക്ക് പ്രശ്‌നമല്ലെന്നും അദ്ദേഹം പറഞ്ഞു.

നാലഞ്ചു പേരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് നിലവിലെ സർക്കാർ നിലകൊള്ളുന്നത്. രണ്ട്, മൂന്ന് വ്യവസായികളുടെ താത്പര്യങ്ങൾക്ക് വേണ്ടിയാണ് രണ്ട്‌ പേർ ചേർന്ന് രാജ്യത്ത് ഏകാധിപത്യം നടത്തുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു.

വിലക്കയറ്റം, തൊഴിലില്ലായ്‌മ, അവശ്യവസ്‌തുക്കളുടെ ഉയർന്ന് ജിഎസ്‌ടി എന്നിവയ്‌ക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഘരാവോ ചെയ്യാനും ഒരുങ്ങുകയാണ് കോൺഗ്രസ്. പാർട്ടിയുടെ ലോക്‌സഭ, രാജ്യസഭ എംപിമാരും രാഷ്‌ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.