ഭോപ്പാല്‍: രാജ്യത്ത് ഒബിസി വിഭാഗത്തില്‍പ്പെട്ട 50 ശതമാനം പേര്‍ക്കും അര്‍ഹമായ അവകാശങ്ങളും പ്രാതിനിധ്യവും ലഭിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി (Rahul Gandhi About Caste Census). കേന്ദ്ര സര്‍ക്കാര്‍ ഒബിസികാര്‍ക്കും ദലിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മധ്യപ്രദേശില്‍ ഷാജാപൂര്‍ ജില്ലയിലെ കലപിപാല്‍ മണ്ഡലത്തില്‍ നടന്ന പൊതു റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
രാജ്യത്തെ നിലവിലെ ഒബിസി ജനസംഖ്യ എത്രയാണെന്ന് ആര്‍ക്കും അറിയില്ലെന്നും രാജ്യത്ത് ഒബിസിയുടെ കണക്കില്‍ വ്യക്തത വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനായി കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും കൃത്യമായ കണക്ക് പുറത്ത് വിടുകയും ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കൃത്യമായ ജാതി സെന്‍സസിന് ശേഷം ജനങ്ങള്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. സമൂഹത്തിലെ ഇത്തരം ജനങ്ങളുടെ അവകാശങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലാതാക്കുകയാണ്. (Wayanad MP Rahul Gandhi)
രാജ്യത്ത് ഏതൊക്കെ ജാതിയില്‍പ്പെട്ട എത്രയൊക്കെ ജനങ്ങള്‍ ഉണ്ടെന്ന് മോദി സര്‍ക്കാറിന് നന്നായി അറിയാം. എന്നാല്‍ പങ്കാളിത്തത്തെ കുറിച്ചുള്ള ഭയം കാരണം അവര്‍ ശരിയായ കണക്ക് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. മോദി സര്‍ക്കാര്‍ ജനങ്ങളെ നിശബ്‌ദരാക്കുകയാണ്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ രാജ്യത്ത് ഏതൊക്കെ ജാതിയില്‍പ്പെട്ട എത്രയൊക്കെ ജനങ്ങള്‍ ഉണ്ടെന്ന കൃത്യമായ കണക്ക് പൊതുജനത്തിന് മുമ്പില്‍ തുറന്ന് കാട്ടുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ ഒബിസി വിഭാഗത്തിന് 27 ശതമാനം സംവരണം ഏര്‍പ്പെടുത്തിയിരുന്നുവെന്നും എന്നാല്‍ ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറിയതോടെ അതെല്ലാം റദ്ദാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 90 സെക്രട്ടറിമാര്‍ നിലവിലുള്ള ഇവിടെ മൂന്ന് പേര്‍ മാത്രമാണ് ഒബിസിക്കാരായിട്ടുള്ളത്. ഒബിസി വിഭാഗത്തിന് പങ്കാളിത്തം നല്‍കുന്നതിന് പകരം 5 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് ബജറ്റ് തീരുമാനിക്കുന്നതെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
വനിത സംവരണ ബില്ലിനെ കുറിച്ചും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. എന്തുകൊണ്ടാണ് വനിത സംവരണത്തില്‍ ഒബിസി സംവരണം ഇല്ലാത്തതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒബിസിക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശം ഉന്നയിക്കുമ്പോള്‍ വിഷയവുമായി ബന്ധപ്പെട്ട് ഉയരുന്ന ചോദ്യങ്ങളില്‍ ബിജെപി മൗനം പാലിക്കുകയാണെന്നും രാഹുല്‍ ഗാന്ധി ആരോപിച്ചു.