ETV Bharat / bharat

സംസ്ഥാനത്തിന് ആദ്യ ദളിത് മുഖ്യമന്ത്രി ; പഞ്ചാബിന്‍റെ പുതിയ തുടക്കത്തിന് അഭിനന്ദനമറിയിച്ച് രാഹുൽ - dalit CM

പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ തുടർന്നും നിറവേറ്റണമെന്നും ജനവിശ്വാസമാണ് പരമപ്രധാനമെന്നും ചന്നിയെ അഭിനന്ദിക്കവെ രാഹുൽ

Rahul congratulates Punjab for new beginning as state gets first Dalit CM  സംസ്ഥാനത്തിന് ആദ്യ ദളിത് മുഖ്യമന്ത്രി  പഞ്ചാബ് മുഖ്യമന്ത്രി  സത്യപ്രതിജ്ഞ  ദളിത് നേതാവ്  ചരൺജിത് സിങ് ചന്നി  അമരീന്ദർ സിങ്  രാഹുൽ ഗാന്ധി  rahul gandhi  dalit CM  Charanjit Singh Channi
Rahul congratulates Punjab for new beginning as state gets first Dalit CM
author img

By

Published : Sep 20, 2021, 10:34 PM IST

ന്യൂഡൽഹി : പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത ദളിത് നേതാവ് ചരൺജിത് സിങ് ചന്നിയെ അഭിനന്ദിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഞ്ചാബിലെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയാണ് ചരൺജിത് സിങ് ചന്നി. ഇതൊരു പുതിയ തുടക്കമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ചണ്ഡിഗഡിലെ പഞ്ചാബ് രാജ്‌ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. എന്നാൽ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ്ങിന്‍റെ വസതി രാഹുൽ ഗാന്ധി സന്ദർശിച്ചില്ല.

Also Read: പഞ്ചാബ് മുഖ്യമന്ത്രിയായി ചരൺജിത് സിങ് ചന്നി സത്യപ്രതിജ്ഞ ചെയ്‌തു

കോൺഗ്രസ് ഹൈക്കമാൻഡ് അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്‌ചയാണ് അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്.

പഞ്ചാബിലെ ജനങ്ങൾക്ക് നൽകിയ വാഗ്‌ദാനങ്ങൾ തുടർന്നും നിറവേറ്റണമെന്നും ജനങ്ങളുടെ വിശ്വാസമാണ് പരമപ്രധാനമെന്നും ചന്നിയെ അഭിനന്ദിക്കവെ രാഹുൽ ഗാന്ധി പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.