വിവാഹ ഒരുക്കത്തില്‍ പരിനീതിയും രാഘവും: ബോളിവുഡ് താരം പരിനീതി ചോപ്രയുടെയും ആം ആദ്‌മി പാർട്ടി എംപി രാഘവ് ഛദ്ദയുടെയും വിവാഹത്തിന് (RagNeeti wedding) ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ഏറെ നാളായി പ്രേക്ഷകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന താര വിവാഹത്തിന്‍റെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കാനുള്ള അവസാനഘട്ട തയ്യാറെടുപ്പിലാണ് ഇരു കുടുംബങ്ങളും (Parineeti Chopra Raghav Chadha wedding).
മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍, രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ഇരുവരുടെയും വിവാഹ വേദി ഒരുക്കിയിരിക്കുകയാണ്. കൂടാതെ ഇരുവരുടെയും വീടുകളില്‍ ഇതിനോടകം തന്നെ വര്‍ണാഭമായ മിന്നുന്ന ലൈറ്റുകളാല്‍ അലങ്കരിച്ചിട്ടുണ്ട്.
രാഘ്നീതി വിവാഹ തീയതിയും സ്ഥലവും: സെപ്റ്റംബർ 24ന് രാജസ്ഥാനിലെ ഉദയ്‌പൂരില്‍ ലീല പാലസില്‍ വച്ചാകും പരിനീതി ചോപ്ര - രാഘവ് ഛദ്ദ വിവാഹം. പ്രകൃതി സൗന്ദര്യത്തിന് പേരു കേട്ട താജ് തടാകത്തില്‍ വച്ച് വിവാഹ ചടങ്ങുകളും നടക്കും (RagNeeti wedding date and venue).
Also Read: പരിനീതി - രാഘവ് വിവാഹം ഉദയ്‌പൂരില്‍?; കൊട്ടാരം വേദിയായേക്കുമെന്ന് റിപ്പോര്‍ട്ട്
ചൂര ചടങ്ങുകളോടെ വിവാഹാഘോഷങ്ങള്‍ക്ക് തുടക്കമാകും: സെപ്റ്റംബർ 23 ന് രാവിലെ 10 മണിക്കാണ് പരിനീതിയുടെ ചൂര/ചൂഡ ചടങ്ങുകള്‍ നടക്കുക. ഇതോടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണി മുതല്‍ നാല് മണി വരെ അതിഥികള്‍ക്കായി ഉച്ചഭക്ഷണം നല്‍കും.
(പഞ്ചാബി ഭാഷയിൽ ചൂഡ എന്നാല്‍ - ചൂഡ എന്നാൽ വളകളുടെ ഒരു കൂട്ടം. പരമ്പരാഗതമായി ചുവപ്പ് നിറമോ വെള്ള നിറമോ ഉള്ള 21 വളകളുടെ ഒരു കൂട്ടം ആണ് ചൂഡ. വധുവിന്‍റെ അമ്മാവനോ അമ്മയോ ആണ് വധുവിന് ചൂഡ സമ്മാനിക്കുന്നത്. ചൂഡ ചടങ്ങിൽ, വളകൾ പാലിൽ ശുദ്ധീകരിക്കുന്നു. തുടർന്ന് അമ്മാവൻ അത് വധുവിന്‍റെ കൈയിൽ വയ്ക്കുന്നു. രണ്ട് അമ്മാവൻമാരുണ്ടെങ്കിൽ, ഒരു ചെറിയ മത്സരം നടത്തി, മുഴുവൻ വളകളും ആദ്യം ഇടുന്നയാൾ അതില്‍ വിജയിക്കും.)
90കളിലേക്ക് കൂട്ടികൊണ്ടുപോകുന്ന വിവാഹ തീം: ഗൃഹാതുരത്വം ഉണര്‍ത്തുന്ന പ്രമേയം അടങ്ങിയ സംഗീത വിരുന്ന് വിവാഹാഘോഷങ്ങളുടെ തിളക്കം കൂട്ടും. സംഗീത വിരുന്നിന്‍റെ ആ രാത്രിയില്‍, 90 കളിലെ മെലഡികളിലൂടെ അതിഥികളെ 90 കളിലേക്ക് തിരികെ കൊണ്ടു പോകാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. സൂര്യാസ്‌തമയം കഴിഞ്ഞ്, വരനും വധുവിനും ഒപ്പം വരുന്ന കുടുംബാംഗങ്ങള്‍ ആ രാത്രിയിലെ ആഘോഷത്തില്‍ ഒത്തുചേരും. ഒടുവില്‍ സെപ്‌റ്റംബര്‍ 24ന് രാഘവും പരിനീതിയും അവരുടെ ജീവിതത്തിലെ ആ വലിയ ദിനം ഔദ്യോഗികമായി അടയാളപ്പെടുത്തും.
Also Read: Parineeti Chopra| രാഘവ് ഛദ്ദയ്‌ക്കൊപ്പം അമൃത്‌സറിലെ സുവർണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് പരിനീതി ചോപ്ര
പഞ്ചാബി മെനുവും രാജസ്ഥാനി പലഹാരങ്ങളും: അതിഥികൾക്ക് വിളമ്പുന്ന വിഭവ സമൃദ്ധമായ പഞ്ചാബി മെനുവാണ് വിവാഹത്തിന്‍റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. പഞ്ചാബി കുടുംബ പശ്ചാത്തലമാണ് രാഘവിനും പരിനീതിയ്‌ക്കും. കൂടാതെ ഉദയ്‌പൂരിലെ സമ്പന്നമായ പാരമ്പര്യ വിഭവങ്ങള്‍ പ്രദർശിപ്പിച്ച്, രാജസ്ഥാനി പലഹാരങ്ങൾ വിവാഹ മെനുവില്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്.
പരമ്പരാഗത കുതിരയ്ക്ക് പകരം ബോട്ടിലെത്തുന്ന വരന്‍: വിവാഹ വേദിയിലേയ്‌ക്കുള്ള രാഘവ് ഛദ്ദയുടെ വരവാണ്, ചടങ്ങിലെ മറ്റൊരു ഹൈലൈറ്റ്. വിവാഹ ഘോഷയാത്രയിലെ പരമ്പരാഗത കുതിരയ്ക്ക് പകരം, പരമ്പരാഗതമല്ലാത്ത രീതിയില്‍ ബോട്ടിലാണ് രാഘവ് ഛദ്ദ വിവാഹ വേദിയില്‍ എത്തുക. പാരമ്പര്യത്തിൽ നിന്നുള്ള ഈ ക്രിയാത്മകമായ വിടവാങ്ങല്‍ അവിസ്‌മരണീയവും ശ്രദ്ധേയവുമായ ഒരു നിമിഷം വാഗ്‌ദാനം ചെയ്യുന്നു.
പ്രിയങ്ക ചോപ്രയും അമ്മയും മകള്‍ മാല്‍തിയും: പരിനീതിയുടെ കസിനും ഗ്ലോബല്‍ ഐക്കണുമായ പ്രിയങ്ക ചോപ്ര വിവാഹത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബർ 23ന് പ്രിയങ്ക ഇന്ത്യയില്‍ എത്തുമെന്നാണ് സൂചന. അതേസമയം ഭർത്താവ് നിക്ക് ജൊനാസ് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ല.
Also Read: 'രാഘ്നീതി' വിവാഹ നിശ്‌ചയം, പ്രണയാർദ്ര ചിത്രങ്ങൾ കാണാം
നിക്ക് ഇല്ലാതെ പ്രിയങ്ക ഇന്ത്യയിലേയ്‌ക്ക്: നിക്കിന്‍റെ സഹോദരന്‍മാരായ ജോ, കെവിന്‍ ജൊനാസ് എന്നിവരുമായി സഹകരിച്ച്, 18 രാജ്യങ്ങളിലായി 70ലധികം സംഗീത പരിപാടികള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതിലാണ് പ്രിയങ്കയ്‌ക്കൊപ്പം നിക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യത ഇല്ലാത്തത്. എന്നാല്‍ പ്രിയങ്കയ്‌ക്കൊപ്പം അമ്മ മധു ചോപ്ര, മകള്‍ മാല്‍തി ചോപ്ര എന്നിവര്‍ പരിനീതിയുടെ വിവാഹത്തിനായി ഇന്ത്യയിലേയ്‌ക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹ ശേഷം വിവാഹ സൽക്കാരം: വിവാഹത്തിന് ശേഷം, സെപ്‌റ്റംബർ 30 ന് ചണ്ഡീഗഡിൽ വച്ച് രാഘവും പരിനീതിയും വിവാഹ സല്‍ക്കാരം നടത്തും.
പരിനീതിയുടെ പുതിയ പ്രോജക്‌ടുകള്‍: നിരവധി പ്രോജക്‌ടുകളാണ് പരിനീതിയുടേതായി അണിയറയില്‍ ഒരുന്നുന്നത്. 'മിഷന്‍ റാണിഗഞ്ചാ'ണ് പരിനീതിയുടെ ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്ന്. അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ പരിനീതിയുടെ നായകന്‍. ദില്‍ജിത് ദോസഞ്ചിനൊപ്പമുള്ള ഇംതിയാസ് അലി സംവിധാനം ചെയ്യുന്ന 'ചംകില' ആണ് പരിനീതിയുടെ മറ്റൊരു പുതിയ പ്രോജക്‌ട്.
Also Read: 'ബീച്ചുകള്‍ വൃത്തിയാക്കൂ, ഗണേശനെ സന്തോഷിപ്പിക്കൂ' ശുചീകരണ യജ്ഞത്തിനൊരുങ്ങി പരിനീതി ചോപ്ര