ന്യൂഡൽഹി: കർഷകരുടെ ട്രാക്‌ടർ റാലിക്കിടെ ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകൾ അടച്ചു. രാജ്യതലസ്ഥാനത്ത് സുരക്ഷ കർശനമാക്കി. ഐടിഒ, യമുന ബ്രിഡ്‌ജ് തുടങ്ങി നിരവധി സ്ഥലങ്ങളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചു. സിംഗുവിലും തിക്രിയിലും ഗാസിപൂരിലും പൊലീസ് ബാരിക്കേഡുകള്‍ തകര്‍ത്താണ് കര്‍ഷകര്‍ മുന്നോട്ട് നീങ്ങിയത്.
-
Security Update
— Delhi Metro Rail Corporation I कृपया मास्क पहनें😷 (@OfficialDMRC) January 26, 2021 " class="align-text-top noRightClick twitterSection" data="
Entry/exit gates of all stations on green line are closed. https://t.co/qsvJv21u3q
">Security Update
— Delhi Metro Rail Corporation I कृपया मास्क पहनें😷 (@OfficialDMRC) January 26, 2021
Entry/exit gates of all stations on green line are closed. https://t.co/qsvJv21u3qSecurity Update
— Delhi Metro Rail Corporation I कृपया मास्क पहनें😷 (@OfficialDMRC) January 26, 2021
Entry/exit gates of all stations on green line are closed. https://t.co/qsvJv21u3q
ഡൽഹിയിലെ മൂന്ന് അതിർത്തി പ്രദേശങ്ങളിൽ നിന്ന് ട്രാക്‌ടർ റാലിക്ക് മൂന്ന് പാതകൾ നിശ്ചയിച്ചിട്ടുണ്ടെന്ന് ഡൽഹി പൊലീസിലെ ഇന്‍റലിജൻസ് സ്‌പെഷ്യൽ കമ്മീഷണർ ദീപേന്ദ്ര പതക് അറിയിച്ചിരുന്നു. റാലി ടിക്രി, സിംഗു, ഗാസിപൂർ അതിർത്തികളിൽ നിന്ന് ഡൽഹിയിലേക്ക് പ്രവേശിക്കുകയും തിരിച്ച് ആ വഴി തന്നെ മടങ്ങുകയും ചെയ്യണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ബജറ്റിനോടനുബന്ധിച്ച് ഫെബ്രുവരി ഒന്നിന് പാര്‍ലമെന്‍റിലേക്ക് കാല്‍നടയാത്രയും കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകരാണ് നവംബര്‍ 28 മുതല്‍ ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ പ്രതിഷേധം ആരംഭിച്ചത്.