ETV Bharat / bharat

'ക്വൊമെഡോകൊൺക്വിസ്' ; ശശിതരൂരിന്‍റെ പുതിയ വാക്കും ഹിറ്റ്, ഇക്കുറി റെയില്‍വേയെ പരിഹസിക്കാൻ

വിമര്‍ശിക്കാനും പരിഹസിക്കാനും അത്രമേല്‍ പ്രചാരത്തിലില്ലാത്ത കടുകട്ടി ഇംഗ്ലീഷ് വാക്കുകള്‍ പ്രയോഗിക്കാറുണ്ട് ശശി തരൂര്‍. ഒടുവില്‍ അദ്ദേഹം ഉപയോഗിച്ചിരിക്കുന്നത് 'ക്വൊമെഡോകൊൺക്വിസ്' എന്നാണ്

Quomodocunquize: Tharoor takes dig at Railways Ministry with head-scratcher  ക്വൊമെഡോകൊൺക്വിസുമായി ശശി തരൂര്‍  സമൂഹത്തെ ആശയക്കുഴപ്പത്തിലാക്കി ശശി തരൂര്‍  Tharoor takes dig at Railways Ministry  കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍  അചരിചിത പദ പ്രയോഗവുമായി ശശി തരൂര്‍  ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി തരൂര്‍  Quomodocunquize  ക്വൊമെഡോകൊൺക്വിസുമായി ശശി തരൂര്‍
ക്വൊമെഡോകൊൺക്വിസുമായി" ശശി തരൂര്‍
author img

By

Published : May 23, 2022, 3:08 PM IST

ന്യൂഡല്‍ഹി : ഉച്ചരിക്കാന്‍ ബുദ്ധിമുട്ടുള്ള "ക്വൊമെഡോകൊൺക്വിസ്" എന്ന വാക്കുമായി റെയില്‍വേ മന്ത്രാലയത്തെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ഇന്ത്യന്‍ റയില്‍വേ ഏതുവിധേനയും പണം സമ്പാദിക്കുമെന്നാണ് ശശി തരൂര്‍ ട്വിറ്ററില്‍ പരാമര്‍ശിച്ചിരിക്കുന്ന 'ക്വൊമെഡോകൊൺക്വിസ് എന്ന വാക്കിനര്‍ഥം.

റെയില്‍വേയ്ക്ക് പരിഹാസം : 2020ല്‍ രാജ്യത്തുണ്ടായ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 60 വയസിന് മുകളിലുള്ളവര്‍ക്ക് ട്രെയിനില്‍ യാത്ര ചെയ്യുന്നതിനുള്ള സംവരണം ഒഴിവാക്കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധി കുറഞ്ഞിട്ടും ഇവര്‍ക്കുള്ള യാത്ര ഇളവുകള്‍ക്കായുള്ള ആവശ്യം ഉയര്‍ന്നിട്ടും ഇത് പൂര്‍വസ്ഥിതിയിലാക്കാത്തതിനെ തുടര്‍ന്നാണ് കടിച്ചാല്‍ പൊട്ടാത്ത പദ പ്രയോഗവുമായി ശശി തരൂര്‍ റെയില്‍വേ മന്ത്രാലയത്തെ പരിഹസിച്ചിരിക്കുന്നത്. 'സീനിയർ സിറ്റിസൺസ് കൺസെഷൻ' എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് അദ്ദേഹം റെയിൽവേ മന്ത്രാലയത്തെ ടാഗ് ചെയ്തിട്ടുമുണ്ട്.

കടുകട്ടി പദപ്രയോഗം ഇത് ആദ്യമല്ല : ഇതിന് മുമ്പും ഇതുപോലുള്ള വാക്കുകളുമായി ശശി തരൂര്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ 'പ്ലേ പോസം' എന്ന അപൂര്‍വ വാക്കും ശശി തരൂര്‍ പ്രയോഗിച്ചിരുന്നു. "പ്ലേ പോസം" എന്നാല്‍ ഉറങ്ങുകയോ അല്ലെങ്കില്‍ അബോധാവസ്ഥയിലാണെന്ന് നടിക്കുകയോ ചെയ്യുകയെന്നാണ്. തന്‍റെ അനുയായികള്‍ അതിക്രമം നടത്തുമ്പോള്‍ നമ്മുടെ പ്രധാനമന്ത്രി എന്തിനാണ് പ്ലോസം നടിക്കുന്നത് എന്നാണ് ശശി തരൂര്‍ മുമ്പ് ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത്തരം വാക്കുകളും പദപ്രയോഗങ്ങളും യഥാര്‍ഥത്തില്‍ നിലവിലുണ്ടോയെന്ന് സ്ഥിരീകരിക്കാന്‍ എഴുത്തുകാരനും രാഷ്‌ട്രീയക്കാരനുമായ വാഡ്‌സ്മിത്ത് ശ്രമിക്കുകയായിരുന്നു.

എന്നാല്‍ ഇതിനെല്ലാം പുറമെ കഴിഞ്ഞ മാസം "ക്വോക്കർവോഡ്ജർ" എന്ന അപൂര്‍വ വാക്കുമായും ശശി തരൂരെത്തിയിരുന്നു. തടിപ്പാവ എന്നാണ് ഈ വാക്കിനര്‍ഥമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രാഷ്‌ട്രീയത്തില്‍ ഘടക കക്ഷികളെ ശരിയായി പ്രതിനിധീകരിക്കുന്നതിന് പകരം സമൂഹത്തില്‍ സ്വാധീനമുള്ള ഒരു മൂന്നാം കക്ഷിയുടെ നിര്‍ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന രാഷ്‌ട്രീയക്കാരെയാണ് "ക്വോക്കർവോഡ്ജർ" എന്ന വാക്കുകൊണ്ട് ശശി തരൂര്‍ സൂചിപ്പിച്ചിരുന്നത്. 'അലോഡോക്‌സോഫോബിയ' എന്ന വാക്കും ഇദ്ദേഹത്തില്‍ നിന്നാകണം പലരും ആദ്യമായി കേട്ടിരിക്കുക.

അഭിപ്രായങ്ങളോടുള്ള യുക്തിരഹിതമായ ഭയമാണെന്നാണ് ഈ വാക്കിനര്‍ഥം. എന്നാല്‍ ഈ പദം ശശി തരൂര്‍ പ്രയോഗിച്ചത് ബി ജെ പി യെ പരിഹസിക്കുന്നതിനായിരുന്നു. കൊവിഡ് മരുന്നുകളെ പറ്റി കോൺഗ്രസ് എംപിയും ടിആർഎസ് വർക്കിങ് പ്രസിഡന്റുമായ കെടി രാമറാവുവുമായി മുമ്പുണ്ടായിരുന്ന ഒരു ചര്‍ച്ചയില്‍ സൗഹൃദ പരാമര്‍ശം നടത്തുന്നതിനായി 'ഫ്ലോസിനോസിനിഹിലിപിലിഫിക്കേഷൻ' എന്നൊരു പദ പ്രയോഗവും അദ്ദേഹം നടത്തിയിരുന്നു.

വിലകെട്ടതായി കണക്കാക്കുക അല്ലെങ്കില്‍ ശീലം എന്നിങ്ങനെയൊക്കെയാണ് ഇതിനര്‍ഥം. ഇത്തരത്തില്‍ പദ പ്രയോഗം നടത്തി സമൂഹത്തെ ഞെട്ടിക്കുന്ന ശശി തരൂരിന്‍റെ 'ഫരാഗോ', 'ട്രോഗ്ലോഡൈറ്റ്' എന്നീ പ്രയോഗങ്ങളും മുമ്പ് ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. ഫരാഗോയെന്നാല്‍ ആശയക്കുഴപ്പത്തിലാക്കുകയെന്നും 'ട്രോഗ്ലോഡൈറ്റ്' എന്നാൽ പഴയ രീതിയില്‍ കാണപ്പെടുന്ന വ്യക്തിയെയുമാണ് അര്‍ഥമാക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.