ETV Bharat / bharat

Puri Rath Yatra | പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്ക് പ്രൗഢ ഗംഭീര സമാപനം ; ദര്‍ശനപുണ്യം നേടി ലക്ഷങ്ങള്‍ - ദര്‍ശനപുണ്യം നേടി ലക്ഷങ്ങള്‍

വര്‍ഷം തോറും ജൂൺ, ജൂലൈ മാസങ്ങളിലാണ് പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവം നടക്കാറുള്ളത്

Puri Ratha Yatra 2023  Puri Ratha Yatra  Puri Ratha Yatra 2023 ends Latest update  Puri Ratha Yatra ends  Lord Jagannatha and Chariots  ഭുവനേശ്വര്‍  ഒഡിഷ  പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര  പുരി ജഗന്നാഥ ക്ഷേത്രം  പുരി  രഥയാത്രയ്‌ക്ക് പ്രൗഡ ഗംഭീര സമാപനം  രഥയാത്ര  ദര്‍ശനപുണ്യം നേടി ലക്ഷങ്ങള്‍  ഉത്സവം
പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്‌ക്ക് പ്രൗഡ ഗംഭീര സമാപനം; ദര്‍ശനപുണ്യം നേടി ലക്ഷങ്ങള്‍
author img

By

Published : Jun 20, 2023, 8:18 PM IST

പുരി രഥയാത്രയില്‍ നിന്നും

ഭുവനേശ്വര്‍ (ഒഡിഷ) : ലോക പ്രശസ്‌തമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥോത്സവം പ്രൗഢ ഗംഭീരമായി പര്യവസാനിച്ചു. വൈകുന്നേരം കൃത്യം 4.40 ഓടെ ആരംഭിച്ച ഘോഷയാത്ര വീഥികളില്‍ സാക്ഷിയായ ജനലക്ഷങ്ങള്‍ക്ക് അനുഗ്രഹം സമ്മാനിച്ച് കടന്നുപോയതോടെയാണ് രാജ്യമുറ്റുനോക്കിയ രഥോത്സവത്തിന് സമാപനമായത്. ജഗന്നാഥനായ കൃഷ്ണൻ, ബലഭദ്രൻ, സുഭദ്ര എന്നിവരുടെ മൂന്ന് രഥങ്ങളാണ് രഥയാത്രയുടെ ശ്രദ്ധാകേന്ദ്രം.

രഥോത്സവം ഇങ്ങനെ : ശംഖനാദങ്ങളുടെ ശബ്‌ദവും ജനാരവവും അന്തരീക്ഷത്തിൽ പ്രതിധ്വനിക്കുന്നതിനിടയിലൂടെ ബലഭദ്രന്‍റെ 'തലധ്വജ' രഥം ഉരുണ്ടുതുടങ്ങുന്നതോടെയാണ് രഥയാത്ര ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി രഥങ്ങളില്‍ അസ്വലാഗി ആചാരം (രഥങ്ങളിൽ മരക്കുതിരകളെ ഉറപ്പിക്കൽ) പൂർത്തിയാക്കും. ഭീമാകാരമായ രഥങ്ങള്‍ ഉരുണ്ടുതുടങ്ങുന്നതോടെ ഭക്തര്‍ ആഹ്ളാദത്തിലാറാടും. പുരി ശ്രീമന്ദിറിനുള്ളിലെത്തി മഹാപ്രഭുവിനെ കാണാനാകാത്തവര്‍ക്കായി ഭഗവാന്‍ നേരിട്ടെത്തുന്നതായാണ് വിശ്വാസം. മാത്രമല്ല ഈ രഥങ്ങള്‍ വലിക്കുന്നതിലൂടെ ഭഗവാൻ ജഗന്നാഥൻ ഭക്തർക്ക് സന്തോഷവും, ഐശ്വര്യവും നൽകി അനുഗ്രഹിക്കുമെന്നും ഇതിലൂടെ തടസങ്ങൾ നീങ്ങി മോക്ഷം ലഭിക്കുമെന്നുമാണ് വിശ്വാസം.

രഥോത്സവത്തിനിടെ പരിക്കും മരണവും: തലധ്വജ രഥം വലിക്കുന്നതിനിടെ പുരിയിലെ മരിച്ചിക്കോട്ട് ചക്കിൽ നിരവധി പേർക്ക് പരിക്കേറ്റിരുന്നു. ഇതില്‍ അഞ്ചുപേരെ ഉടന്‍ തന്നെ പുരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇതുകൂടാതെ രഥോത്സവത്തിന്‍റെ തിക്കിലും തിരക്കിലും പെട്ട് 14 പേരെ പുരി ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. അതേസമയം രഥയാത്ര അഹമ്മദാബാദിലെത്തുമ്പോള്‍ വീടിന്‍റെ ബാല്‍ക്കണി തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തതായും റിപ്പോര്‍ട്ടുകളുണ്ട്. ജാർഖണ്ഡിലെ ഹസാരിബാഗിൽ നടന്ന രഥയാത്രയ്ക്കിടെ മിന്നലേറ്റ് ഒമ്പത് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.

Also read: പ്രൗഢം ഗംഭീരം; ഭക്തജനസാഗരത്തെ സാക്ഷിയാക്കി പ്രസിദ്ധമായ പുരി ജഗന്നാഥ രഥയാത്ര

സുരക്ഷയൊരുക്കി പൊലീസ് : രഥോത്സവത്തിന്‍റെ ഭാഗമായി അഹമ്മദാബാദിൽ 26,000 സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. ദേവദര്‍ശനത്തിനായി 18 കിലോമീറ്റര്‍ നീണ്ട ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനായി ലക്ഷക്കണക്കിന് ഭക്തരും ഒഴുകിയെത്തിയിരുന്നു. അതുകൊണ്ടുതന്നെ ഗുജറാത്ത് പൊലീസ് ആദ്യമായി രഥയാത്രയിൽ ത്രീഡി മാപ്പിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് റൂട്ട് മുഴുവനും നിരീക്ഷിക്കുകയും പരിപാടിയിൽ അനധികൃത ഡ്രോണുകൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ആന്‍റി-ഡ്രോൺ സാങ്കേതികവിദ്യ പരീക്ഷിക്കുകയും ചെയ്തതായും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

Also read: ഭക്തിമുഖരിതമായി കൽപ്പാത്തി, പ്രയാണം ആരംഭിച്ച് രഥങ്ങൾ ; മഹാമാരി നിയന്ത്രണങ്ങളില്ലാത്ത ഉത്സവം കാണാന്‍ ഭക്തരുടെ ഒഴുക്ക്

പിന്നിലുള്ള ഐതിഹ്യവും വിശ്വാസവും : വര്‍ഷം തോറും ജൂൺ, ജൂലൈ മാസങ്ങളിലാണ് പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ഉത്സവം നടക്കാറുള്ളത്. ഇതിന്‍റെ ഭാഗമായാണ് രഥോത്സവവും സംഘടിപ്പിക്കുന്നത്. രഥയാത്ര എന്നതിലുപരി നവീന യാത്ര, ദശാവതാര യാത്ര എന്നിങ്ങനെ പല പേരുകളിലും പുരി ജഗന്നാഥ ക്ഷേത്രത്തിലെ ഉത്സവം അറിയപ്പെടാറുണ്ട്. ഇന്ത്യയിലെ അതിപൗരാണികമായ ക്ഷേത്രങ്ങളിലൊന്നായ പുരി ജഗന്നാഥ ക്ഷേത്രത്തിൽ പന്ത്രണ്ടാം നൂറ്റാണ്ടിലാണ് ഉത്സവം ആരംഭിക്കുന്നത്. മാത്രമല്ല പുരി രഥോത്സവത്തിനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി നിരവധി ഭക്തജനങ്ങളാണ് ഒഴുകിയെത്താറുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.