ETV Bharat / bharat

ദുരിതം വിട്ടൊഴിയാതെ പഞ്ചാബിലെ 'കലുവാല്‍'; ഒരു വശത്ത് പാകിസ്ഥാൻ മറ്റ് മൂന്നിടത്തും നദി - പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്

രാജ്യം സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷമായിട്ടും 'ഇന്ത്യയുടെ ഭാഗമല്ലാതെ' കിടക്കുന്ന വികസനമെത്താത്ത ഒരു ഗ്രാമത്തിന്‍റെ വേദനാജനകമായ കഥ

Punjab polls 2022 Kaluwala village tragic Story  Punjab polls 2022  Kaluwala village tragic Story  Kaluwala village Punjab  ദുരിതം വിട്ടൊഴിയാതെ പഞ്ചാബിലെ 'കലുവാല്‍'  പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്  പാകിസ്ഥാനാലും നദിയാലും ചുറ്റപ്പെട്ട് ഒരു ഗ്രാമം
ദുരിതം വിട്ടൊഴിയാതെ പഞ്ചാബിലെ 'കലുവാല്‍'; പാകിസ്ഥാനാലും നദിയാലും ചുറ്റപ്പെട്ട് ഒരു ഗ്രാമം
author img

By

Published : Feb 9, 2022, 7:53 AM IST

ഫിറോസ്‌പൂര്‍: പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. വോട്ടര്‍മാരെ തങ്ങളിലേക്ക് അടുപ്പിക്കാന്‍ രാഷ്ട്രീയ പാർട്ടികള്‍ പല തരത്തിലുള്ള അടവുകള്‍ പയറ്റുകയാണ്. എന്നാൽ, സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ ലക്ഷക്കണക്കിന് ഗ്രാമങ്ങളുടെ ദയനീയ സ്ഥിതി മറികടക്കാനോ വികസനമെത്തിക്കാനോ ഒരു രാഷ്‌ട്രീയ പാര്‍ട്ടികളും തുനിയുന്നില്ലെന്നതാണ് വസ്‌തുത.

ദുരിതമുഖമായി 'കലുവാല്‍'

ഒരു വശത്ത് പാകിസ്ഥാൻ, മൂന്ന് വശത്തും സത്‌ലജ് നദിയാല്‍ ചുറ്റപ്പെട്ട സ്ഥിതി. ഫിറോസ്‌പൂരിലെ കലുവാൽ ഗ്രാമത്തിന്‍റെ സ്ഥിതിവിശേഷമാണിത്. ഈ ഗ്രാമത്തില്‍ നിന്നും നഗരത്തിലെത്താനുള്ള ഏകമാർഗം ബോട്ടാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് കാലമിത്രയായിട്ടും പാലം നിർമിക്കാൻ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതുമൂലം പ്രദേശവാസികള്‍ അനേകം പ്രശ്‌നങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.

ഗ്രാമത്തിലെ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങള്‍ ലഭിക്കാൻ ബോട്ടുകളെ ആശ്രയിക്കണം. ആശുപത്രിയോ ഡിസ്പെൻസറിയോ കടകളോ ഇല്ലാത്തതിനാൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ വർഷമാണ് സർക്കാർ സ്‌കൂള്‍ നിർമിച്ചത്. എന്നാൽ എല്ലാമായപ്പോള്‍ അധ്യാപകനില്ലാത്ത സ്ഥിതിയാണ്. രാത്രി ഏഴു മുതൽ രാവിലെ എട്ട് വരെ പ്രദേശത്തേക്കുള്ള വഴി ബി.എസ്‌.എഫ് അടയ്‌ക്കും. ഈ സമയം ഇന്ത്യയിൽ നിന്ന് പ്രദേശത്തെ വേര്‍പെടുത്തിയ പ്രതീതിയാണ് ഇവിടുത്തെ ആളുകള്‍ക്ക് അനുഭവപ്പെടുക.

അടിയന്തര ആവശ്യത്തിന് രാത്രി വൈകി നദി മുറിച്ചുകടക്കാൻ ബി.എസ്‌.എഫിന്‍റെ പ്രത്യേക അനുമതി വാങ്ങണം. 70 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ജനസംഖ്യ നാന്നൂറ് മാത്രമെന്ന് സാരം. ഏഴു പതിറ്റാണ്ടായി വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഈ ഗ്രാമത്തിൽ 12-ാം ക്ലാസ് പാസായവർ അഞ്ച് പേർ മാത്രമാണുള്ളത്.

വൈദ്യുതി ലഭ്യതയുണ്ടെങ്കിലും സവാനിലെ നദിയിൽ വെള്ളം കയറിയാൽ അതും മുടങ്ങും. ഗ്രാമത്തിൽ ഒരു സ്‌കൂള്‍ തുറക്കാൻ സർക്കാരിന് നിരവധി കത്തുകൾ എഴുതേണ്ടി വന്നതായി പ്രദേശവാസി പരംജിത് സിങ് പറയുന്നു. ഇവിടുത്തെ വെള്ളം മലിനമായതിനാൽ ഗ്രാമത്തിലെ പാവപ്പെട്ടവർക്ക് കുഴല്‍ക്കിണര്‍ കുഴിക്കാനുള്ള സാമ്പത്തിക ശേഷിയില്ല. 20 മുതൽ 25 അടി വരെ മാത്രം ആഴമുള്ള കിണറുകളാണ് കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത്. ഇത് രോഗ ഭീതിയുണ്ടാക്കുന്നു.

നാഥനില്ലാത്ത ഗ്രാമം

ഈ ഗ്രാമത്തിൽ നിന്ന് 10 കിലോമീറ്റർ അകലെ ദുൽചി ഗ്രാമത്തിൽ ഒരു ഡിസ്പെൻസറി ഉണ്ട്. എന്നാല്‍ ചെറിയ കുട്ടികൾ പോലും കുത്തിവയ്പ്പിനായി 10 കിലോമീറ്റർ അകലെ പോകേണ്ടിവരുന്നു. പ്രദേശത്ത് പ്രൈവറ്റ് ഡോക്‌ടർമാരുണ്ട്. എന്നാല്‍ ഇവര്‍ ഭീമമായ തുക ഈടാക്കുന്നു. ഞങ്ങൾ പാകിസ്ഥാനിൽ ഇരിക്കുന്നത് പോലെയാണ് പലപ്പോഴും തോന്നാറുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു. രാഷ്ട്രീയക്കാർ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ വരുകയുള്ളൂ. തോണിയിലും ചങ്ങാടത്തിലും വേണം വിളകൾ വിൽക്കാൻ പോകാനെന്ന് ദർശൻ സിങ് പറയുന്നു.

നേതാക്കള്‍ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമാണ് വരുന്നത്. വലിയ വാഗ്‌ധാനങ്ങൾ നൽകിയിട്ട് അവര്‍ പോകും. അതാണ് സ്ഥിരം പല്ലവി.കൃഷി ചെയ്യുന്ന വിളകൾ ട്രോളികളിൽ കയറ്റി, ബോട്ടിൽ കൊണ്ടുപോവുന്നു. ഇത് ഏകദേശം 1000 രൂപ പ്രതിഫലം നൽകുന്നു. ബോട്ടില്‍ കയറ്റാന്‍ 200/300 രൂപ വരും. വിളകളുടെ വില്‍പന നടന്നില്ലെങ്കില്‍ മാർക്കറ്റിൽ തന്നെ ഇരിക്കേണ്ടി വരുന്നു. ഗ്രാമത്തില്‍ ദാരിദ്ര്യം കാരണം കടകളും ബാങ്കുകളുമില്ല. വൈദ്യുതി മുടങ്ങിയാല്‍ പിന്നെ പഴയതുപോലെയാക്കാന്‍ വലിയ പ്രതിസന്ധിയാണ് നേരിടേണ്ടിവരിക.

അധികൃതരും കണ്ണടയ്‌ക്കുന്നു

എം.എല്‍.എയോട് പലപ്പോഴായി ഗ്രാമത്തിന്‍റെ വികസനത്തെക്കുറിച്ച് പറഞ്ഞിട്ടും നടപടിയില്ലെന്ന് പഞ്ചായത്ത് അംഗം ജോഗീന്ദർ സിങ് പറയുന്നു. ഫിറോസ്‌പൂരുമായി ബന്ധിപ്പിക്കാൻ ഗ്രാമത്തിൽ പാലമില്ലെന്ന് ഞങ്ങൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. എം.എൽ.എ പർമീന്ദർ സിങ് പിങ്കി ഇന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ വന്നിരുന്നു. നേരത്തേ പറഞ്ഞ കാര്യമാണ്, പക്ഷേ അദ്ദേഹം അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തിയില്ല. അഞ്ച് വർഷത്തിനിടെ രണ്ടോ മൂന്നോ തവണ മാത്രമാണ് എം.എൽ.എമാർ ഗ്രാമത്തിലെത്തിയത്. ഇന്നും വന്ന് ഒരു തെരഞ്ഞെടുപ്പ് വാഗ്‌ദാനവുമായി അദ്ദേഹം പോയി.

കുറച്ച് ദിവസങ്ങൾക്ക് മുന്‍പുണ്ടായ അനുഭവത്തെക്കുറിച്ച് ദർശൻ സിങ് പറയുന്നു. ''എന്‍റെ മകൾക്ക് അസുഖം വരുകയുണ്ടായി. ഞങ്ങൾ ഞങ്ങളുടെ ഐഡി പ്രൂഫുകൾ ബി.എസ്‌.എഫ് ജവാന്മാരെ കാണിച്ചു. ഉദ്യോഗസ്ഥരുടെ അനുമതിയോടെ വളരെക്കാലത്തിന് ശേഷം ഞങ്ങളെ നഗരത്തിലേക്ക് പോകാൻ അനുവദിച്ചു. അത്തരമൊരു സാഹചര്യത്തിൽ രോഗിക്ക് എന്തും സംഭവിക്കം''. അദ്ദേഹം പറയുന്നു.

താൻ ഈ ഗ്രാമത്തിൽ വളരെക്കാലമായി താമസിക്കുന്നു. എന്നാൽ പാക് അതിർത്തിയായ ഒരു വശത്ത് മൂന്ന് വഴിയുള്ള നദി കാരണം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്നു. വലിയ ഭീഷണിയാണ് അഭിമുഖീകരിക്കുന്നത്. ഇത്തരമൊരു സമയത്ത് ബി.എസ്‌.എഫുകാർ ഞങ്ങളെ അവഗണിക്കുന്നു. 20 മുതൽ 25 വർഷമായി ഗ്രാമത്തിൽ താമസിക്കുന്നു. നാളിതുവരെ ഒരു രൂപ പോലും ഈ ഗ്രാമത്തിൽ വീട് പണിയാൻ സർക്കാരിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. സർക്കാർ ഒരു സൗകര്യവും നൽകിയില്ല. പാകിസ്ഥാനുമായി ലയിച്ചതിനാൽ, യൂറോപ്യന്‍ ടോയിലറ്റുകള്‍ പോലും നിർമ്മിക്കാൻ കഴിയില്ല. കാരണം അതിനായി ഗട്ടറുകൾ നിർമിക്കേണ്ടിവരുമെന്ന് അവർ പറഞ്ഞു. ഗ്രാമത്തിലെ വൃദ്ധയായ ഗുർദയാൽ കൗര്‍ പറയുന്നു.

കോൺഗ്രസ് എം.എൽ.എ പർമീന്ദർ സിങ് പിങ്കി ഒരു വികസന പ്രവർത്തനവും നടത്തിയിട്ടില്ലെന്നും നഗരത്തിൽ മാത്രമാണെന്നും നടത്തിയതെന്നും ശിരോമണി അകാലിദൾ സംയുക്ത സ്ഥാനാർഥി രോഹിത് മോണ്ടു വോറ പറഞ്ഞു. കോൺഗ്രസ് എം.എൽ.എ പർമീന്ദർ സിങ് പിങ്കി തന്‍റെ ബന്ധുക്കളുടെ വീടുകള്‍ മാത്രമാണ് വികസിപ്പിച്ചത്. പൊതുജനങ്ങൾക്ക് ഒരു സൗകര്യവും ഒരുക്കുന്നതിന് മണ്ഡലത്തിൽ പണം മുടക്കിയിട്ടിലെന്ന് ആം ആദ്‌മി പാർട്ടി സ്ഥാനാർഥി രൺബീർ സിങ് ഭുള്ളര്‍ പറയുന്നു. സിറ്റിങ് കോൺഗ്രസ് എം‌.എൽ‌.എയുമായോട് ഗ്രാമത്തിന്‍റെ മോശം അവസ്ഥയെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ടു പറയുന്നു: 'എല്ലാം ചെയ്യും... ചെയ്യും'

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.