ചണ്ഢിഗഢ്: പഞ്ചാബ് ധനമന്ത്രി മൻപ്രീത് സിങ് ബാദലിന് കൊവിഡ് 19 സ്ഥിരീകരിച്ചു. സമൂഹ മാധ്യമം വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. വരും ദിവസങ്ങളിൽ ക്വാറന്‍റൈനിലായിരിക്കുമെന്നും അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കത്തിൽ വന്നവരെല്ലാം കൊവിഡ് 19 പരിശോധന നടത്തണമെന്നും അദ്ദേഹം അറിയിച്ചു.
വർധിച്ചുവരുന്ന കൊവിഡ് കേസുകളുടെ സാഹചര്യത്തിൽ ലുധിയാന ജില്ലാ കലക്ടർ രാത്രി 11 മുതൽ രാവിലെ 5 വരെ കർഫ്യു ഏർപ്പെടുത്തി. ഡ്യൂട്ടിയിലുള്ള പൊലീസുകാർ, ആർമി ഉദ്യോഗസ്ഥർ, സർക്കാർ ജീവനക്കാർ, അവശ്യ സേവനങ്ങൾ, മെഡിക്കൽ എമർജൻസി എന്നിവയെ കർഫ്യുവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അതേസമയം, രാജ്യത്ത് കൊവിഡ് വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 2.56 കോടി കടന്നു.