ETV Bharat / bharat

നവജോത് സിങ് സിദ്ദുവിനെ മത്സരിക്കാൻ വെല്ലുവിളിച്ച് അമരീന്ദര്‍ സിങ് - പഞ്ചാബ് മുഖ്യമന്ത്രി

നവജോത് സിങ് സിദ്ദുവിന് തനിക്കെതിരെ മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ സ്വാഗതമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Punjab CM Navjot Singh Sidhu Captain Amarinder Singh desecration row Punjab Punjab CM challenges Navjot Singh Sidhu Shiromani Akali Dal Punjab Congress പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ് പഞ്ചാബ് കോൺഗ്രസ് മുൻ മന്ത്രി നവജോത് സിങ് സിദ്ധു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്
പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പ്; തനിക്കെതിരെ മത്സരിക്കാൻ നവജോത് സിങ് സിദ്ധുവിനെ വെല്ലുവിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി
author img

By

Published : Apr 28, 2021, 7:15 AM IST

ചണ്ഡിഗഡ്: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ പാട്യാലയിൽ നിന്ന് തനിക്കെതിരെ മത്സരിക്കാൻ മുൻ മന്ത്രി നവജോത് സിങ് സിദ്ധുവിനെ വെല്ലുവിളിച്ച് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. നവജോത് സിങ് സിദ്ധുവിന് തനിക്കെതിരെ മത്സരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ അദ്ദേഹത്തിന് അത് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 2022ലാണ് പഞ്ചാബിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം കോൺഗ്രസ് പാർട്ടി അംഗം തന്നെയാണോ താൻ എന്ന് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി, നവജോത് സിങ് സിദ്ദുവിനോട് ആവശ്യപ്പെട്ടു. കോൺഗ്രസ് പാർട്ടിയുടെ അച്ചടക്കം ലംഘിക്കുന്നതിൽ ഒരു പ്രധാനിയാണ് സിദ്ദുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ബിജെപിയിലേക്ക് ഇനി അദ്ദേഹത്തെ തിരിച്ചെടുക്കില്ല. ശിരോമണി അകാലിദൾ (എസ്എഡി)നെ സംബന്ധിച്ചിടത്തോളവും ഇത് തന്നെയാണ് തീരുമാനമെന്നും അമരീന്ദർ സിങ് പറഞ്ഞു.

പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി (പിപിസിസി) പ്രസിഡന്‍റ് സുനിൽ ജഖർ തന്‍റെ ഉത്തരവാദിത്വം കൃതമായിട്ടാണ് നിർവഹിച്ചത്. എന്നാൽ സുനിൽ ജഖാറിന്‍റെ സ്ഥാനത്ത് സിദ്ദുവിനെ നിയമിച്ചതിനെയും മുഖ്യമന്ത്രി ചോദ്യം ചെയ്തു. അദ്ദേഹത്തെക്കാൾ മുതിർന്ന നിരവധി ആളുകൾ പാർട്ടിയിൽ ഉണ്ടായിരുന്നിട്ടും സിദ്ദുവിന് പിപിസിസി പ്രസിഡന്‍റ് സ്ഥാനം എങ്ങനെ നൽകുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം താൻ നീതിക്കായി പോരാടുകയാണെന്ന് മുഖ്യമന്ത്രിയുടെ ചോദ്യത്തോട് പ്രതികരിച്ച് നവജോത് സിങ് സിദ്ദു. പഞ്ചാബിന്‍റെ മനസാക്ഷിയെ വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടും. എന്‍റെ ആത്മാവ് പഞ്ചാബാണ്. ഞങ്ങളുടെ പോരാട്ടം നീതിക്കും കുറ്റവാളികളെ ശിക്ഷിക്കുന്നതിനുമാണെന്നും നവജോത് സിങ് സിദ്ദു പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.