ETV Bharat / bharat

Punjab Assembly Election | കണ്ണുവച്ച സീറ്റ് കോണ്‍ഗ്രസ് നല്‍കിയില്ല; പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി

Punjab Assembly Election | ബസ്സി പത്താന പ്രദേശവാസികളുടെ ആവശ്യപ്രകാരമാണ് താന്‍ സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചന്നിയുടെ സഹോദരൻ മനോഹർ സിങ്.

പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി  പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന് സീറ്റ് നിഷേധിച്ച് കോണ്‍ഗ്രസ്  Punjab CM brother independent candidate  Punjab Assembly Election  Punjab CM Channi's brother against congress
Punjab Assembly Election | കണ്ണുവച്ച സീറ്റ് കോണ്‍ഗ്രസ് നല്‍കിയില്ല; പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥി
author img

By

Published : Jan 16, 2022, 10:08 PM IST

ചണ്ഡീഗഡ്: കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതോടെ നിയമസഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാവുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരൻ. ഏറെ മോഹിച്ച ബസ്സി പത്താന നിയമസഭ സീറ്റ് കോണ്‍ഗ്രസ് നല്‍കില്ലെന്ന് ഉറപ്പിച്ചതോടെയാണ് ചരൺജിത് സിങ് ചന്നിയുടെ സഹോദരൻ മനോഹർ സിങ് നിലപാടെടുത്തത്. മത്സരത്തിനിറക്കുന്ന 86 പേരുടെ ആദ്യ പട്ടിക പാര്‍ട്ടി ശനിയാഴ്ച പുറത്തുവിട്ടിരുന്നു.

ALSO READ: വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു, പിന്നാലെ പ്രകൃതിവിരുദ്ധ പീഡനവും; ഭർത്താവും സുഹൃത്തുക്കളും അറസ്റ്റിൽ

ബസ്സി പത്താന നിയമസഭ സീറ്റില്‍ നിലവിലെ എം.എല്‍.എ ഗുർപ്രീത് സിങിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഗുർപ്രീത് സിങിന് കോൺഗ്രസ് ടിക്കറ്റ് നൽകിയത് നിയോജക മണ്ഡലത്തിലെ ജനങ്ങളോടുള്ള അനീതിയാണ്. സിറ്റിങ് എം.എല്‍.എ കഴിവും കാര്യക്ഷമതയില്ലാത്തവനുമാണ്.

ബസ്സി പത്താന പ്രദേശത്തെ പ്രമുഖർ തന്നോട് സ്വതന്ത്രമായി മത്സരിക്കാന്‍ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്നും മനോഹർ സിങ് പറഞ്ഞു.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.