ചണ്ഡീഗഡ്: സംസ്ഥാനത്തെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ നേരിട്ട് അറിയിക്കാൻ തന്‍റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പർ നൽകുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. അധികാരമേറ്റതിന് പിന്നാലെ ജനങ്ങൾക്കായി ഒരു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ നമ്പറിനെക്കുറിച്ച് അദ്ദേഹം ട്വീറ്റ് ചെയ്‌തത്.
-
भगत सिंह जी के शहीदी दिवस पर, हम anti-corruption हेल्पलाइन नम्बर जारी करेंगे। वो मेरा पर्सनल वॉट्सऐप नंबर होगा। अगर आपसे कोई भी रिश्वत मांगे, उसकी वीडियो/ऑडियो रिकॉर्डिंग करके मुझे भेज देना। भ्रष्टाचारियों के ख़िलाफ़ सख्त एक्शन लिया जाएगा।
— Bhagwant Mann (@BhagwantMann) March 17, 2022 " class="align-text-top noRightClick twitterSection" data="
पंजाब में अब भ्रष्टाचार नहीं चलेगा।
">भगत सिंह जी के शहीदी दिवस पर, हम anti-corruption हेल्पलाइन नम्बर जारी करेंगे। वो मेरा पर्सनल वॉट्सऐप नंबर होगा। अगर आपसे कोई भी रिश्वत मांगे, उसकी वीडियो/ऑडियो रिकॉर्डिंग करके मुझे भेज देना। भ्रष्टाचारियों के ख़िलाफ़ सख्त एक्शन लिया जाएगा।
— Bhagwant Mann (@BhagwantMann) March 17, 2022
पंजाब में अब भ्रष्टाचार नहीं चलेगा।भगत सिंह जी के शहीदी दिवस पर, हम anti-corruption हेल्पलाइन नम्बर जारी करेंगे। वो मेरा पर्सनल वॉट्सऐप नंबर होगा। अगर आपसे कोई भी रिश्वत मांगे, उसकी वीडियो/ऑडियो रिकॉर्डिंग करके मुझे भेज देना। भ्रष्टाचारियों के ख़िलाफ़ सख्त एक्शन लिया जाएगा।
— Bhagwant Mann (@BhagwantMann) March 17, 2022
पंजाब में अब भ्रष्टाचार नहीं चलेगा।
'ഭഗത് സിങ്ങിന്‍റെ രക്തസാക്ഷിത്വ ദിനത്തിൽ ഞങ്ങൾ അഴിമതി വിരുദ്ധ ഹെൽപ്പ് ലൈൻ നമ്പർ ജനങ്ങൾക്ക് നൽകും. അത് എന്‍റെ സ്വകാര്യ വാട്‌സ്ആപ്പ് നമ്പറായിരിക്കും. നിങ്ങളോട് ആരെങ്കിലും കൈക്കൂലി ചോദിച്ചാൽ അതിന്‍റെ വീഡിയോ/ ഓഡിയോ റെക്കോർഡിങ് എനിക്ക് അയച്ചു തരിക. ഇതിനെതിരെ കർശന നടപടി സ്വീകരിക്കും. പഞ്ചാബിൽ ഇനി അഴിമതി ഉണ്ടാകില്ല,' മാൻ ട്വീറ്റ് ചെയ്തു.
സത്യപ്രതിജ്ഞ ചെയ്‌തതിന് പിന്നാലെ പഞ്ചാബിന്‍റെ ചരിത്രത്തിൽ നാളിതുവരെ കൈക്കൊള്ളാത്ത തീരുമാനമാനം ഉടൻ തന്നെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തിരുന്നു. ആ ആദ്‌മി സർക്കാർ ജനങ്ങൾക്ക് നല്‍കിയ വാഗ്‌ദാനം നിറവേറ്റുമെന്നും സംസ്ഥാനത്തെ ജനങ്ങളുടെ താൽപര്യം കണക്കിലെടുത്താകും തീരുമാനമെന്നും ഭഗവന്ത് മാൻ ട്വീറ്റ് ചെയ്‌തിരുന്നു.
അതേസമയം പഞ്ചാബിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭഗവന്ത് മാൻ ഉൾപ്പെടെയുള്ള എംഎൽഎമാർ നിയമസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർക്ക് പ്രോടേം സ്‌പീക്കർ ഡോ.ഇന്ദർബീർ സിങ് നിജ്ജാറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.