ഫിറോസ്‌പൂർ: അതിർത്തി പ്രദേശത്ത് കളിക്കുന്നതിനിടെ ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ബാലനെ പാകിസ്ഥാൻ സൈന്യത്തിന് കൈമാറി. സെപ്റ്റംബർ ഏഴിനാണ് അതിർത്തി സുരക്ഷ സേന 10 വയസുള്ള പാകിസ്ഥാൻ ബാലനെ ബിഎസ്എഫ് 145/07 നമ്പർ ടവറിന് സമീപം അറസ്റ്റ് ചെയ്തത്.
വിവരങ്ങൾ അനുസരിച്ച് ബാലി എന്ന് പേരുള്ള ബാലൻ വയലുകളിൽ ജലസേചനത്തിനായി മുത്തച്ഛനോടൊപ്പം വന്നതാണ്. ഇതിനിടക്ക് മൈതാനത്ത് കളിക്കുന്നതിനിടയിലാണ് അറിയാതെ ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചത്.
Also read: പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ 13 -ാമത് ബ്രിക്‌സ് വെർച്വൽ ഉച്ചകോടി ഇന്ന്