അമൃത്‌സർ (പഞ്ചാബ്) : താൻ വിഭാവനം ചെയ്‌തിരിക്കുന്ന പഞ്ചാബ് മോഡൽ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ പ്രാപ്‌തമായതാണെന്ന് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു. താൻ നയങ്ങളിൽ നിന്ന് വ്യതിചലിക്കുകയോ ബജറ്റ് വിഹിതത്തിൽ മാറ്റം വരുത്തുകയോ ബിസിനസോ മദ്യശാലയോ ആരംഭിക്കുകയോ ചെയ്‌തിട്ടില്ലെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read: പെണ്‍മക്കളുടെ ഭാവി കവര്‍ന്നെടുക്കരുത്: കര്‍ണാടക ഹിജാബ് വിവാദത്തില്‍ രാഹുല്‍ ഗാന്ധി
കോൺഗ്രസിന് 60 എംഎൽഎമാരുണ്ടെങ്കിൽ മുഖ്യമന്ത്രി തെരഞ്ഞെടുക്കപ്പെടും. 60 എംഎൽഎമാരെ കുറിച്ചോ സർക്കാർ രൂപീകരിക്കാനുള്ള മാർഗരേഖയെ കുറിച്ചോ ആരും സംസാരിക്കുന്നില്ല. താളത്തിനൊത്ത് തുള്ളാൻ കഴിയുന്ന തികച്ചും ദുർബലനായ മുഖ്യമന്ത്രിയെയാണ് മുകളിലുള്ളവര്‍ക്ക് വേണ്ടതെന്നും സിദ്ദു പറയുന്നു.
ഞായറാഴ്‌ചയാണ് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിക്കുക. ഫെബ്രുവരി 20നാണ് പഞ്ചാബിൽ വോട്ടെടുപ്പ്. മാർച്ച് 10നാണ് വോട്ടെണ്ണൽ.