ചണ്ഡിഗഡ് : പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ പരാജയത്തിന് ആക്കം കൂട്ടി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ തോല്‍വി. മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും ചന്നി ആം ആദ്‌മി സ്ഥാനാര്‍ഥികളോട് പരാജയപ്പെട്ടു. സിറ്റിങ് സീറ്റായ ചംകൗർ സാഹിബ്, ബദൗര്‍ എന്നിവിടങ്ങളിലാണ് ചന്നി ജനവിധി തേടിയത്.
-
I humbly accept the verdict of the people of Punjab and Congratulate @AamAadmiParty and their elected CM @BhagwantMann Ji for the victory. I hope they will deliver on the expections of people.
— Charanjit S Channi (@CHARANJITCHANNI) March 10, 2022 " class="align-text-top noRightClick twitterSection" data="
">I humbly accept the verdict of the people of Punjab and Congratulate @AamAadmiParty and their elected CM @BhagwantMann Ji for the victory. I hope they will deliver on the expections of people.
— Charanjit S Channi (@CHARANJITCHANNI) March 10, 2022I humbly accept the verdict of the people of Punjab and Congratulate @AamAadmiParty and their elected CM @BhagwantMann Ji for the victory. I hope they will deliver on the expections of people.
— Charanjit S Channi (@CHARANJITCHANNI) March 10, 2022
തോല്‍വിയ്ക്ക് പിന്നാലെ പരാജയം സമ്മതിച്ചും ആം ആദ്‌മിയെ അഭിനന്ദിച്ചും ചന്നി ട്വീറ്റ് ചെയ്‌തു. 'പഞ്ചാബിലെ ജനങ്ങളുടെ വിധിയെഴുത്തിനെ ഞാൻ വിനയപൂർവം അംഗീകരിക്കുന്നു. ആം ആദ്‌മി പാർട്ടിയ്ക്കും അവരുടെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഭഗവന്ത് മാൻജിയ്ക്കും അഭിനന്ദനങ്ങള്‍. അവർ ജനങ്ങളുടെ പ്രതീക്ഷകൾ നിറവേറ്റുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു' - ചന്നി ട്വിറ്ററില്‍ കുറിച്ചു.
ബദൗറില്‍ ആം ആദ്‌മി പാര്‍ട്ടിയുടെ ലഭ് സിങ് ഉഗോകെയോടാണ് ചന്നി പരാജയം ഏറ്റുവാങ്ങിയത്. കന്നിയങ്കത്തില്‍ ലഭ് സിങ് ഉഗോകെ 63,967 വോട്ടുകള്‍ നേടിയപ്പോള്‍ ചന്നിയ്ക്ക് 26,409 വോട്ട് മാത്രമാണ് നേടാനായത്. സിറ്റിങ് സീറ്റായ ചംകൗർ സാഹിബിലും ചന്നിയ്ക്ക് അടിപതറി.
ചംകൗർ സാഹിബില്‍ ആം ആദ്‌മി പാർട്ടിയുടെ സ്ഥാനാര്‍ഥി ചരൺജിത് സിങിന് 70,248 വോട്ടുകള്‍ ലഭിച്ചു. 62,306 വോട്ടുകളാണ് ചന്നിയ്ക്ക് ലഭിച്ചത്. അമരീന്ദര്‍ സിങ് പാര്‍ട്ടി വിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ചന്നി സംസ്ഥാനത്തെ ആദ്യ ദലിത് മുഖ്യമന്ത്രി കൂടിയാണ്.