അമൃത്‌സര്‍ (പഞ്ചാബ്): പഞ്ചാബ് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആംആദ്‌മി പാര്‍ട്ടിക്ക് കനത്ത തോല്‍വി. ഏക സിറ്റിങ് സീറ്റായ സംഗ്രൂര്‍ മണ്ഡലം ആപ്പിന് നഷ്‌ടമായി. മുഖ്യമന്ത്രി ഭഗവന്ത് മന്‍ നേരത്തെ പ്രതിനിധീകരിച്ച മണ്ഡലമായിരുന്നു സംഗ്രൂര്‍.
ശിരോമണി അകാലിദള്‍ അമൃത്‌സര്‍ വിഭാഗം സ്ഥാനാര്‍ഥി സിമ്രാന്‍ജിത് സിങ് മന്‍ ആണ് സംഗ്രൂര്‍ മണ്ഡലത്തില്‍ വിജയിച്ചത്. നിലവില്‍ ശിരോമണി അകാലിദള്‍ പാര്‍ട്ടി അധ്യക്ഷനാണ് സിമ്രാന്‍ജിത് സിങ് മന്‍. അയ്യായിരത്തില്‍ അധികം വോട്ടുകളുടെ ലീഡ് നേടിയാണ് സിമ്രാന്‍ജിത് സിങ് മന്‍ സംഗ്രൂര്‍ പിടിച്ചെടുത്തത്. 'സംഗ്രൂർ ജനതയ്‌ക്ക് നന്ദി' സിമ്രാന്‍ജിത് സിങ് മന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു