ETV Bharat / bharat

പതാക അശുദ്ധമാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് യുവാവിനെ അടിച്ചുകൊന്നു

കപൂർത്തല ജില്ലയിലെ നിസാംപൂർ ഗ്രാമത്തിലാണ് നിഷാൻ സാഹിബ് (സിഖ് പതാക) അശുദ്ധമാക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ച് ഒരാളെ വിശ്വാസികള്‍ തല്ലിക്കൊന്നത്

പഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

author img

By

Published : Dec 19, 2021, 5:58 PM IST

അമൃത്‌സര്‍ : പഞ്ചാബില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കപൂർത്തല ജില്ലയിലെ നിസാംപൂർ ഗ്രാമത്തിലാണ് സംഭവം. നിഷാൻ സാഹിബ് (സിഖ് പതാക) അശുദ്ധമാക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ച് ഒരാളെ വിശ്വാസികള്‍ തല്ലിക്കൊല്ലുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തിയെങ്കിലും, ആരോപണ വിധേയനായ ആളെ കൈമാറാന്‍ ഇവര്‍ തയ്യാറായില്ല. സിഖ് ആരാധനാലയമായ സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ച് ശനിയാഴ്‌ച വൈകുന്നേരം ഒരു യുവാവിനെ ഭക്തര്‍ അടിച്ച് കൊലപ്പെടുത്തിയിരുന്നു.

ഇതിന്‍റെ നടുക്കം മാറും മുമ്പാണ് വീണ്ടും ഒരാള്‍ കൂടി നിഷ്‌ഠൂരമായി കൊല്ലപ്പെടുന്നത്. അമൃത്‌സറിലും കപൂർത്തലയിലും ഉണ്ടായ നിർഭാഗ്യകരമായ സംഭവങ്ങളെ ഗൗരവമായാണ്‌ കാണുന്നതെന്ന് പഞ്ചാബ് ഡിജിപി പ്രതികരിച്ചു.

also read: സേനയുമായി ഏറ്റുമുട്ടല്‍; കശ്‌മീരില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

'സംസ്ഥാനത്തെ സാമുദായിക സൗഹാർദം തകർക്കാനുള്ള ഏതൊരു ശ്രമവും ശക്തമായി നേരിടും. പഞ്ചാബിന്‍റെ ക്രമസമാധാനം തകർക്കുന്നവര്‍ക്കെതിരെ കർശന നടപടിയെടുക്കും'- ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ ഡിജിപി വ്യക്തമാക്കി.

അതേസമയം സുവര്‍ണ ക്ഷേത്രം അശുദ്ധമാക്കാന്‍ ശ്രമം നടത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിട്ടുണ്ട്. സെക്ഷൻ 295 എ, 307 ഐപിസി പ്രകാരമാണ് കേസ്.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.