ശ്രീനഗര്‍ : ജമ്മു കശ്‌മീരിലെ പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. സൗത്ത് കശ്‌മീരിലെ നഗ്ബേരന്‍-ടര്‍സര്‍ വനപ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാസേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്‌ച രാവിലെ സേന ആ പ്രദേശം വളയുകയും പരിശോധന നടത്തുകയും ചെയ്‌തു.
Also read: ശ്രീലങ്കൻ അഭയാർഥികൾ അനധികൃത കുടിയേറ്റക്കാരെന്ന് കേന്ദ്ര സർക്കാർ
പരിശോധനയ്ക്കിടെ ഭീകരര്‍ സുരക്ഷാസേനയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തുടര്‍ന്ന് സേന പ്രത്യാക്രമണം നടത്തി. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നേയുള്ളൂവെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.