ETV Bharat / bharat

പുല്‍വായില്‍ ഏറ്റുമുട്ടല്‍: മൂന്ന് തീവ്രവാദികളെ കൊന്ന് സൈന്യം - Kashmir Zone Police

മൂന്ന് ദിവസം മുന്‍പ് ബാരാമുള്ള ജില്ലയില്‍ ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ യൂസഫ് കാന്ത്രൂ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം ഉണ്ടായത്

pulwama encounter  പുല്‍വാമ ഏറ്റുമുട്ടല്‍  കശ്‌മീര്‍ സോണ്‍ പൊലീസ്  ലഷ്‌കർ-ഇ-തൊയ്ബ  ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ യൂസഫ് കാന്ത്രൂ  ലഷ്‌കർ ഇറ്റാലിയൻ  Three militants have been killed in the gunfight  Kashmir Zone Police  Lashkar-e-Taiba
പുല്‍വായില്‍ സൈന്യവുും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; 3 തീവ്രവാദികള്‍ കൊല്ലപ്പെട്ടു
author img

By

Published : Apr 24, 2022, 7:18 PM IST

ശ്രീനഗര്‍: പുല്‍വാമയില്‍ തീവ്രവാദികളും സുരക്ഷ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു. തെക്കൻ കശ്മീർ ജില്ലയിലെ പഹൂ ഗ്രാമത്തിൽ ഞായറാഴ്‌ചയാണ് (24 ഏപ്രില്‍ 2022) സംഘര്‍ഷം ഉണ്ടായത്. നിരോധിത ഭീകരസംഘടനയായ ലഷ്‌കർ ഇ തൊയ്‌ബയുമായി ബന്ധമുള്ള മൂന്ന് ഭീകരരെയാണ് വധിച്ചതെന്ന് കശ്‌മീര്‍ സോണ്‍ പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു.

ഗ്രാമത്തില്‍ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്നെ വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന പ്രദേശം വളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. മൂന്ന് ദിവസം മുന്‍പാണ് ബാരാമുള്ള ജില്ലയിലെ പരസ്വാനി മേഖലയില്‍ നിന്ന് ലഷ്‌കർ-ഇ-തൊയ്ബ കമാൻഡർ യൂസഫ് കാന്ത്രൂ കൊല്ലപ്പെട്ടത്.

Also read: കുല്‍ഗാം ഏറ്റുമുട്ടലില്‍ സൈന്യം രണ്ട് ജെയ്‌ഷ മുഹമ്മദ് ഭീകരരെ വധിച്ചു

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.