ETV Bharat / bharat

പുതുച്ചേരിയിൽ ജൂലൈ 16ന് സ്‌കൂൾ കോളജ് ക്ലാസുകൾ പുനരാരംഭിക്കും

നിലവിൽ 157 പേരാണ് പുതുച്ചേരിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

Schools  colleges  reopens July 16 Puducherry  Puducherry  Puducherry school  School in Puducherry  College in Puducherry  പുതുച്ചേരിയിൽ സ്കൂൾ തുറക്കുന്നു  പുതുച്ചേരിയിൽ കോളജുകൾ തുറക്കുന്നു  പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി
പുതുച്ചേരിയിൽ ജൂലൈ 16ന് സ്‌കൂൾ കോളജ് ക്ലാസുകൾ പുനരാരംഭിക്കും
author img

By

Published : Jul 11, 2021, 8:19 PM IST

പുതുച്ചേരി : കൊവിഡ് വ്യാപനത്തിനിടെ ഒമ്പത് മുതൽ 12 വരെയും, കോളജ് വിദ്യാര്‍ഥികള്‍ക്കും ക്ലാസുകൾ പുനരാരംഭിക്കാൻ ഉത്തരവിട്ട് പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി. ജൂലൈ 16 മുതലാണ് ക്ലാസുകൾ ആരംഭിക്കുക.

പുതുച്ചേരിയിൽ വാക്‌സിനേഷൻ മികച്ച രീതിയിൽ നടക്കുന്നുണ്ടെന്നും അഞ്ച് ലക്ഷത്തിലധികം പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ടെന്നും ഗവർണർ തമിഴിസൈ സൗന്ദരരാജൻ പറഞ്ഞു. ഓഗസ്റ്റ് 15നുള്ളിൽ എല്ലാവരിലേക്കും വാക്‌സിൻ ഡോസുകൾ എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ഗവർണർ അറിയിച്ചു.

Also Read: സംസ്ഥാനത്ത് സിക ആശങ്ക ; മൂന്ന് പേർക്ക് കൂടി രോഗബാധ

വാക്‌സിൻ സ്വീകരിക്കുന്നതില്‍ ആദ്യമൊക്കെ ആളുകളിൽ കണ്ടുവന്നിരുന്ന മടി കുറഞ്ഞിട്ടുണ്ടെന്നും സർക്കാർ പദ്ധതി പ്രകാരം മുന്നോട്ടുപോയാൽ ഓഗസ്റ്റ് 15ന് മുൻപ് തന്നെ വാക്‌സിനേഷൻ എല്ലാവരിലേക്കും എത്തിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 157 സജീവ കൊവിഡ് രോഗികളാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ നിലവിലുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.