ETV Bharat / bharat

പുതുച്ചേരിയിൽ 251 പേർക്ക് കൂടി കൊവിഡ്; മരണം മൂന്ന്

ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,14,484 ആയി. ആകെ മരണസംഖ്യ 1,723 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,414 സാമ്പിളുകൾ പരിശോധിച്ചു.

Puducherry  Puducherry covid  Puducherry covid updates  covid updates  Puducherry death case  കൊവിഡ്  പുതുച്ചേരി കൊവിഡ്  പുതുച്ചേരി  പുതുച്ചേരി മരണം
പുതുച്ചേരിയിൽ 251പേർക്ക് കൂടി കൊവിഡ്; മരണം മൂന്ന്
author img

By

Published : Jun 20, 2021, 4:52 PM IST

പുതുച്ചേരി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതുച്ചേരിയിൽ 251 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8,414 സാമ്പിളുകൾ പരിശോധിച്ചു. ഇതോടെ പ്രദേശത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,14,484 ആയി ഉയർന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.

മൂന്ന് മരണം കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 1,723 ആയി. മരിച്ചവരിൽ ഒരാൾക്ക് കാര്യമായ ലക്ഷണങ്ങൾ പ്രകടമായില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

Also Read: കൊവിഡ് കവർന്നത് 3,85,000 ജീവനുകൾ; മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് കേന്ദ്രം

പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ട 251 രോഗികളിൽ പുതുച്ചേരി മേഖലയിൽ മാത്രം 200 പേർ ഉൾപ്പെടുന്നു. യഥാക്രമം കാരയ്ക്കൽ-31, മാഹി-12, യാനം-8 എന്നിങ്ങനെയും കേസുകൾ റിപ്പോർട്ട് ചെയ്‌തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 479 രോഗികൾ അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 1,09,562 ആയി ഉയർന്നു.

അതേസമയം പ്രദേശത്ത് നിലവിൽ 3,562 സജീവ രോഗികളാണുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.98 ശതമാനവും മരണനിരക്ക്, രോഗം ഭേദമായവരുടെ നിരക്ക് എന്നിവ യഥാക്രമം 1.50 ശതമാനവും 95.40 ശതമാനവുമാണ്. 36,859 ആരോഗ്യ പ്രവർത്തകർക്കും 22,769 മുൻനിര തൊഴിലാളികൾക്കും ഇതുവരെ കുത്തിവെയ്‌പ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.