പുതുച്ചേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ പുതുതായി 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 36,840 ആയി. തുടർച്ചയായ ഏഴാമത്തെ ദിവസവും പുതുച്ചേരിയിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തിട്ടില്ല. 699 സാമ്പിളുകൾ പരിശോധിച്ചതിൽ നിന്നാണ് 22 പേർക്ക് രോഗം സ്ഥിരീകരിച്ചത്. രോഗം ഭേദമായി 21 പേർ ആശുപത്രി വിട്ടെന്ന് ആരോഗ്യ കുടുംബക്ഷേമ സേവന ഡയറക്‌ടർ എസ് മോഹൻ കുമാർ പറഞ്ഞു.
പുതുച്ചേരിയിലെ കൊവിഡ് മരണ നിരക്ക് 1.65 ശതമാനവും കൊവിഡ് മുക്ത നിരക്ക് 96.87 ശതമാനവുമാണ്. ഇതുവരെ 3.95 ലക്ഷം കൊവിഡ് പരിശോധനകൾ നടത്തിയതിൽ 3.53 ലക്ഷം പേരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവായി. പുതുച്ചേരിയിൽ 544 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. 35,687 പേർ കൊവിഡ് മുക്തരായെന്നും കണക്കുകൾ വ്യക്തമാകുന്നു.