പുതുച്ചേരി : കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിൽ ലോക്ക്ഡൗണിൽ കൂടുതൽ ഇളവുകൾ. കൊവിഡിനെ തുടർന്ന് അടഞ്ഞുകിടക്കുന്ന തിയേറ്ററുകൾ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ തുറന്നുപ്രവർത്തിക്കും. രാത്രി ഒമ്പത് വരെയാണ് പ്രവര്‍ത്തനാനുമതി. കൂടുതൽ ഇളവുകളോടെ ലോക്ക്ഡൗൺ ഓഗസ്റ്റ് 15 വരെ നീട്ടിയിട്ടുണ്ട്.
ഇളവുകൾ ഇങ്ങനെ
- കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് രാവിലെ ഒമ്പത് മുതൽ രാത്രി ഒമ്പത് വരെ എസി പ്രവർത്തിപ്പിക്കാതെ കടകൾ തുറക്കാം
- രാവിലെ അഞ്ച് മുതൽ രാത്രി ഒമ്പത് വരെ പഴക്കടകൾക്ക് പ്രവർത്താനാനുമതി
- റസ്‌റ്റോറന്‍റുകൾ, ഹോട്ടലുകളിലെ ബാറുകൾ, ഗസ്റ്റ് ഹൗസുകൾ, ലോഡ്‌ജുകൾ എന്നിവയ്ക്ക് 50 ശതമാനം ശേഷിയോടെ പ്രവർത്തിക്കാം
- 100 പേരിൽ കൂടാതെ വിവാഹാഘോഷങ്ങൾ നടത്താം
- സംസ്‌കാര ചടങ്ങളുകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം 20 ആക്കി
- വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് 50 ശതമാനം ശേഷിയോടെ പ്രവർത്തനാനുമതി
- സിനിമ, ടെലിവിഷൻ പരമ്പരകളുടെ ഷൂട്ടിങ് 100 പേരിൽ കൂടാതെ പുനരാരംഭിക്കാൻ അനുമതി
READ MORE: കരുതലോടെ സിനിമ കൊട്ടകകൾ തുറക്കുന്നു ; ഓണം റിലീസിൽ ആശങ്കയുമായി കേരളവും