ചെന്നൈ : ചെന്നൈയിലെ ലൈക്ക പ്രൊഡക്ഷൻസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) ചൊവ്വാഴ്‌ച പരിശോധന നടത്തിയതായി ഔദ്യോഗിക വൃത്തങ്ങൾ. ചെന്നൈയിലെ ഓഫിസിലടക്കം 10 ഇടങ്ങളിലാണ് റെയ്‌ഡ് നടക്കുന്നത്. അമീറ പ്യുവർ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, കരൺ എ ചനാന എന്നിവയുമായി ബന്ധപ്പെട്ട് ഡൽഹിയിലെയും ഗുരുഗ്രാമിലെയും 21 സ്ഥലങ്ങളിൽ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം, 2002 (പിഎംഎൽഎ) പ്രകാരമുള്ള വകുപ്പുകൾ അനുസരിച്ച് പരിശോധന നടത്തിയതായി ഇഡി നേരത്തെ അറിയിച്ചിരുന്നു.
മെയ് രണ്ടിന് ഇഡി നടത്തിയ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1.01 കോടി രൂപയും, അനധികൃത സ്വത്തുക്കളുടെ വിവിധ രേഖകളടക്കമുള്ള തെളിവുകളും പിടിച്ചെടുത്തിരുന്നു. കരൺ എ ചനാനയ്‌ക്കും അദ്ദേഹത്തിന്‍റെ ബന്ധുക്കളായ അമീറ പ്യുവർ ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിനും എതിരെ സിബിഐ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആറിന്‍റെ അടിസ്ഥാനത്തിലാണ് കുറ്റാരോപിത സ്ഥാപനങ്ങൾക്കെതിരായ നടപടിയെന്ന് ഇഡി അധികൃതര്‍ അറിയിച്ചു.
-
ED conducts raids at LYCA Productions in Chennai. More details awaited: Sources pic.twitter.com/lZOX7pE9ks
— ANI (@ANI) May 16, 2023 " class="align-text-top noRightClick twitterSection" data="
">ED conducts raids at LYCA Productions in Chennai. More details awaited: Sources pic.twitter.com/lZOX7pE9ks
— ANI (@ANI) May 16, 2023ED conducts raids at LYCA Productions in Chennai. More details awaited: Sources pic.twitter.com/lZOX7pE9ks
— ANI (@ANI) May 16, 2023
കാനറ ബാങ്കിന്‍റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യം അനുവദിച്ച 1201.85 കോടി രൂപ അനധികൃതമായി വകമാറ്റിയതായാണ് ആരോപണം. ഇത് വഞ്ചന, ക്രിമിനൽ ദുരുപയോഗം, ക്രിമിനൽ വിശ്വാസ ലംഘനം എന്നിവ പ്രതിപാദിക്കുന്ന ഐപിസിയുടെ വിവിധ വകുപ്പുകളുടെ പരിധിയില്‍ വരുമെന്നും ഇ.ഡി അധികൃതര്‍ പറയുന്നു.