ETV Bharat / bharat

കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് ജി.എസ്.ടി.എ

author img

By

Published : May 30, 2021, 9:57 AM IST

ആവശ്യങ്ങൾ പരിഗണിക്കണമെന്ന് കാണിച്ച് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് സംഘടനയുടെ കത്ത്.

Provide compensatory jobs or salary to dependents of deceased teachers: GSTA  ജി.എസ്.ടി.എ  കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകർ  അധ്യാപകരുടെ കൊവിഡ് മരണം  കൊവിഡ് മരണം  ഡൽഹി കൊവിഡ്  ഡൽഹി കൊവിഡ് മരണം  Provide compensation to dependents of deceased teachers: GSTA  GSTA  ഗവൺമെന്‍റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ  Government School Teachers Association
കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരം

ന്യൂഡൽഹി : കൊവിഡ് ബാധിച്ച് മരിച്ച അധ്യാപകരുടെ ആശ്രിതർക്ക് നഷ്‌ടപരിഹാരമോ ജോലിയോ നൽകണമെന്ന് ഗവൺമെന്‍റ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (ജി.എസ്.ടി.എ). ആവശ്യങ്ങൾ പരിഗണിക്കണമെന്ന് കാണിച്ച് സംഘടന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് കത്തയച്ചു.

ജില്ല ഉദ്യോഗസ്ഥർ നൽകിയ വിവരമനുസരിച്ച് ഇതുവരെ 120 അധ്യാപകർ മരിച്ചതായാണ് കണക്ക്. എന്നാൽ യഥാർഥ കണക്ക് ഇതിൽ കൂടുതലാണെന്ന് ജി.എസ്.ടി.എ ജനറൽ സെക്രട്ടറി അജയ് വീർ യാദവ് പറഞ്ഞു. ഡ്യൂട്ടിയിലില്ലാതിരുന്ന അധ്യാപകരുടെ വിവരങ്ങൾ ശേഖരിച്ച് ഫയലുകൾ സമർപ്പിക്കുന്നതിനായി ഡൽഹി സർക്കാർ നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. എന്നാല്‍ പെട്ടെന്ന് നഷ്‌ടപരിഹാരമോ ജോലിയോ ലഭിക്കാൻ നിബന്ധനകൾ ലഘൂകരിക്കണമെന്ന് ഉപമുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read:ഒരു കോടി കൊവിഡ് വാക്സിൻ ഡോസിന് ആഗോള ടെണ്ടറുമായി ഡല്‍ഹി

ചില അധ്യാപകർ ക്വാറന്‍റീനിൽ കഴിയുമ്പോഴാണ് മരിച്ചത്. അതേസമയം അവരുടെ കൊവിഡ് പരിശോധന ഫലം നെഗറ്റീവാണെന്നും എന്നാൽ അവർ കൊവിഡ് ബാധിച്ചാണ് മരിച്ചതെന്നും അജയ് വീർ യാദവ് വ്യക്തമാക്കി. ഇത്തരം സാഹചര്യത്തിൽ അവർ കൊവിഡ് മൂലമാണ് മരിച്ചതെന്ന് തെളിയിക്കാൻ ബുദ്ധിമുട്ടാണ്. ഹരിയാനയിലേതുപോലെ ഡൽഹിയിലും ആശ്രിതർക്ക് ആനുകൂല്യം നൽകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.