പട്‌ന : സായുധ സേനകളിലേക്ക് നാലുവര്‍ഷത്തേക്ക് നിയമനം നല്‍കുന്ന കേന്ദ്രസര്‍ക്കാരിന്‍റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം കനക്കുന്നു. ബിഹാറിൽ ഉദ്യോഗാർഥികള്‍ ട്രെയിനിന് തീയിട്ടു. ബിഹാറിന് പുറമേ രാജസ്ഥാനിലും ജമ്മുകശ്‌മീരിലും പ്രതിഷേധം വ്യാപിക്കുന്നതായാണ് റിപ്പോർട്ടുകള്‍.
റെയില്‍, റോഡ് ഗതാഗതം തടസപ്പെടുത്തിയാണ് ഉദ്യോഗാര്‍ഥികളുടെ പ്രതിഷേധം. ബക്‌സറില്‍ റെയില്‍വേ പാളം പ്രതിഷേധക്കാര്‍ ഉപരോധിച്ചിരിക്കുകയാണ്. ജഹാനാബാദിലും മുസഫര്‍പൂരിലും റോഡ്, റെയില്‍ ഗതാഗതം ഏകദേശം പൂർണമായും തടസപ്പെട്ട അവസ്ഥയിലായി.
![Protests erupt in Bihar against Agnipath scheme Army aspirants demand its withdrawal Agnipath scheme news bihar protest update അഗ്‌നിപഥ് പദ്ധതി അഗ്‌നിപഥ് പദ്ധതിയിൽ പ്രതിഷേധം കനക്കുന്നു ബിഹാറിൽ ട്രെയിനിന് തീയിട്ടു ബിഹാറിൽ പ്രതിഷേധം അക്രമാസക്തം](https://etvbharatimages.akamaized.net/etvbharat/prod-images/15574422_2.jpg)
കരസേനാ റിക്രൂട്ട്‌മെന്‍റ് റാലി നടക്കാറുള്ള ചക്കര്‍ മൈതാനത്തിനടുത്തും പ്രതിഷേധമുണ്ടായി. ജഹാനാബാദില്‍ പൊലീസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. നവാഡയിലെ പ്രജാതന്ത്ര ചൗക്കില്‍ നൂറുകണക്കിന് യുവാക്കള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി.
ALSO READ അഗ്‌നിപഥ്: സാധുതയും സാധ്യതയും വിമര്‍ശനങ്ങളും
അഗ്നിപഥ് തൊഴില്‍ സാധ്യതയെ ബാധിക്കുമെന്നതാണ് പ്രതിഷേധക്കാര്‍ ഉയർത്തുന്ന പ്രധാന വാദം. വിരമിക്കുമ്പോള്‍ അലവന്‍സോ പെന്‍ഷന്‍ ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല എന്നതും പദ്ധതിയുടെ പോരായ്‌മയായി ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം മുതൽ പട്ടാളത്തിലേക്ക് നടത്തുന്ന ഹ്രസ്വകാല റിക്രൂട്ട്മെന്‍റാണ് അഗ്നിപഥ്.
![Protests erupt in Bihar against Agnipath scheme Army aspirants demand its withdrawal Agnipath scheme news bihar protest update അഗ്‌നിപഥ് പദ്ധതി അഗ്‌നിപഥ് പദ്ധതിയിൽ പ്രതിഷേധം കനക്കുന്നു ബിഹാറിൽ ട്രെയിനിന് തീയിട്ടു ബിഹാറിൽ പ്രതിഷേധം അക്രമാസക്തം](https://etvbharatimages.akamaized.net/etvbharat/prod-images/15574422_1.jpg)
17.5 വയസുമുതല്‍ 21 വയസുവരെയുള്ള ആളുകള്‍ക്കുള്ള അവസരത്തില്‍ ഹ്രസ്വ കാലാടിസ്ഥാനത്തില്‍ കര, നാവിക, വ്യോമസേനകളിലേക്ക് നിയമനം ലഭിക്കും. നിയമിതരാവുന്ന സേനാംഗങ്ങള്‍ 'അഗ്നിവീരന്മാര്‍' എന്നറിയപ്പെടും. അഗ്‌നിപഥ് പദ്ധതിപ്രകാരം നാലുവര്‍ഷം അഗ്‌നിവീര്‍ ആകുന്നവരില്‍ 25 ശതമാനം പേര്‍ക്കേ സ്ഥിരനിയമനം ലഭിക്കൂ.