ചണ്ഡീഗഢ്: വിവാദമായ കാർഷിക നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിൽ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെ ലാത്തിചാര്‍ജ്. കർണാലിൽ ബിജെപിയുടെ സംസ്ഥാനതല യോഗം നടക്കുന്ന സാഹചര്യത്തിലാണ് കർഷകർ പ്രതിഷേധവുമായി എത്തിയത്.
Also Read: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് നിയമസഭ
ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറും ബിജെപി സംസ്ഥാന അധ്യക്ഷൻ ഒപി ധൻഖറും ഉൾപ്പടെയുള്ളവർ യോഗത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു. കർണാൽ ടോൾ പ്ലാസയ്‌ക്ക് സമീപം ബിജെപി സംസ്ഥാന അധ്യക്ഷൻ ഒപി ധൻഖറിനെ കർഷകർ കരിങ്കൊടി കാണിച്ചു. തുടർന്ന് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശുകയായിരുന്നു.
പൊലീസ് ലാത്തിച്ചാർജിൽ നിരവധി കർഷകർക്ക് പരിക്കേറ്റു. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ഹരിയാനയിലെ ഭാരതീയ കിസാൻ യൂണിയൻ നേതാവ് ഗുർനം സിങ് സംസ്ഥാനത്തെ ഹൈവേകൾ തടയാൻ ആഹ്വാനം ചെയ്‌തിട്ടുണ്ട്.