ETV Bharat / bharat

യുവാവിനെ ബലം പ്രയോഗിച്ച് വാനിലേക്കെറിഞ്ഞ് പൊലീസ്; ദൃശ്യങ്ങൾ വൈറൽ - മരം മുറിക്കുന്നതിനെതിരെ പ്രതിഷേധം

ഗാഥൻ മേഖലയിൽ റോഡിന് വീതി കൂട്ടുന്നതിനായി മുനിസിപ്പൽ കോർപറേഷൻ 100 വർഷം പഴക്കമുള്ള മരം മുറിക്കുന്നത് ചോദ്യം ചെയ്യാൻ ചെന്നതായിരുന്നു അഭയ് ആസാദ്. അതിനിടെയാണ് പൊലീസ് അഭയ് ആസാദിനെ അറസ്റ്റ് ചെയ്‌ത് ബലം പ്രയോഗിച്ച് വാനിലേക്ക് പിടിച്ചുകയറ്റിയത്. സംഭവത്തിൽ മുംബൈ പൊലീസ് ക്ഷമാപണം നടത്തുകയുണ്ടായി.

protesting against tree felling  police attacked youth in mumbai  youth protest against tree felling  മരം മുറിക്കുന്നതിനെതിരെ പ്രതിഷേധം  യുവാവിനെ കൈയ്യേറ്റം ചെയ്‌ത് പൊലീസ്
മരം മുറിക്കുന്നതിൽ പ്രതിഷേധിച്ച യുവാവിനെ ബലം പ്രയോഗിച്ച് വാനിലേക്കെറിഞ്ഞ് പൊലീസ്
author img

By

Published : Jan 23, 2022, 8:47 PM IST

മുംബൈ: വിലെ പാർലെ റെയിൽവേ പ്രദേശത്തെ മരം മുറിച്ചതിനെതിരെ പ്രതിഷേധിച്ചയാളെ പൊലീസ് വാനിലേക്ക് ബലം പ്രയോഗിച്ച് പിടിച്ചുകയറ്റുന്ന ദൃശ്യങ്ങൾ വൈറൽ. അഭയ് ആസാദ് എന്ന യുവാവിനെയാണ് പൊലീസ് ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിലേക്ക് പിടിച്ചുകയറ്റിയത്. കഴുത്തിൽ കുത്തിപ്പിടിച്ചും മുടിയിൽ പിടിച്ചു വലിച്ചും വാഹനത്തിലേക്ക് കയറ്റുന്നത് ദൃശ്യങ്ങളിൽ കാണാം.

മരം മുറിക്കുന്നതിൽ പ്രതിഷേധിച്ച യുവാവിനെ ബലം പ്രയോഗിച്ച് വാനിലേക്കെറിഞ്ഞ് പൊലീസ്

മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിലുള്ള റെയിൽവേ പ്രദേശത്ത് നിന്ന് മരം മുറിക്കാൻ അനുമതി നൽകിയിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി വിവിധ വികസന പ്രവർത്തനങ്ങൾക്കായി വിലെ പാർലെ മേഖലയിലെ മരങ്ങൾ മുറിക്കുന്നുണ്ട്. ഇവിടുത്തെ ഗാഥൻ മേഖലയിൽ റോഡിന് വീതി കൂട്ടുന്നതിനായി മുനിസിപ്പൽ കോർപറേഷൻ 100 വർഷം പഴക്കമുള്ള മരം മുറിക്കുന്നത് ചോദ്യം ചെയ്യാൻ ചെന്നതായിരുന്നു അഭയ് ആസാദ്. അതിനിടെയാണ് പൊലീസ് അഭയ് ആസാദിനെ അറസ്റ്റ് ചെയ്‌ത് ബലം പ്രയോഗിച്ച് വാനിലേക്ക് പിടിച്ചുകയറ്റിയത്.

തുടർന്ന് അഭയ് ആസാദിനെ പൊലീസ് സ്റ്റേഷനിൽ എത്തിച്ചുവെങ്കിലും ശക്തമായ എതിർപ്പിനെ തുടർന്ന് വിട്ടയച്ചു. സംഭവത്തിൽ മുംബൈ പൊലീസ് ക്ഷമാപണം നടത്തുകയുണ്ടായി.

മരങ്ങൾ മുറിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉയരുന്നത്. 100 വർഷം പഴക്കമുള്ള മരം നഗരസഭയുടെ പരിധിയിൽ വരുന്നതല്ലെന്നും ജില്ല കലക്‌ടറുടെ പരിധിയിൽ വരുന്നതാണെന്നും നാട്ടുകാർ അവകാശപ്പെടുന്നു.

പരിസ്ഥിതി വകുപ്പ് മന്ത്രി ആദിത്യ താക്കറെ നാസിക്കിൽ 200 വർഷം പഴക്കമുള്ള മരങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുമ്പോൾ മുംബൈയിൽ മരങ്ങൾ മുറിക്കുന്നതിൽ പരിസ്ഥിതി പ്രവർത്തകരും അതൃപ്‌തി പ്രകടിപ്പിച്ചു.

Also Read: മഹീന്ദ്ര ഷോറൂമില്‍ വാഹനം വാങ്ങാനെത്തിയ കർഷകനെ അപമാനിച്ചു, കയ്യോടെ 10 ലക്ഷം കൊടുത്തപ്പോൾ മാപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.