ഗാസിയാബാദ്: വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കിയാല്‍ മാത്രമേ പ്രതിഷേധ സമരം (Protest will not end) അവസാനിപ്പിക്കുള്ളുവെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (Bharatiya Kisan Union) നേതാവ് രാകേഷ് ടിക്കായത്ത് (Rakesh Tikait). വിളകളുടെ മിനിമം താങ്ങുവില (Minimum Support Price ) വിഷയത്തിലും മറ്റ് കാര്യങ്ങളിലും സർക്കാർ കർഷകരുമായി കാര്യക്ഷമമായി സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ: Indian Farm Laws| മുട്ടുമടക്കി കേന്ദ്രം; വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും
വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് കര്‍ഷക നേതാവ് ഇക്കാര്യം പറഞ്ഞത്. "പ്രതിഷേധം ഉടനടി പിൻവലിക്കില്ല, പാർലമെന്‍റില്‍ കാർഷിക നിയമങ്ങൾ റദ്ദാക്കുന്ന ദിവസത്തിനായി ഞങ്ങൾ കാത്തിരിക്കും. മിനിമം താങ്ങുവിലയ്‌ക്കൊപ്പം മറ്റ് വിഷയങ്ങളിലും സർക്കാർ കർഷകരുമായി സംസാരിക്കണം," ടിക്കായത്ത് ഹിന്ദിയിൽ ട്വീറ്റ് ചെയ്‌തു.
ഗുരുനാനാക്ക് ദിനത്തോടനുബന്ധിച്ച് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അടുത്ത പാര്‍ലമെന്‍റ് യോഗത്തില്‍ നിയമം പിൻവലിക്കുന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയേക്കും. കർഷകരുടെ പ്രയത്നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിൻവലിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.