ETV Bharat / bharat

REVOKE SUSPENSION OF 12 MPs: 12 എംപിമാരുടെ സസ്‌പെൻഷൻ, പാർലമെന്‍റിനു മുന്നില്‍ പ്രതിപക്ഷ സമരം - പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പ്രതിഷേധം

REVOKE SUSPENSION OF 12 MPs| OPPOSITION PARTIES PROTEST| PARLIAMENT| 12 രാജ്യസഭ എംപിമാരുടെ സസ്‌പെൻഷൻ നടപടിക്കെതിരെ പാർലമെന്‍റ്‌ പരിസരത്ത്‌ പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സമരം.

Opposition leaders protest in the Parliament demand to revoke suspension of 12 MPs  suspension of 12 Rajya Sabha MPs  Pralhad Joshi wrote a letter to Vice President Venkaiah Naidu  suspended MPs belong to the opposition parties  unwarranted and undemocratic suspension of 12 members  12 എംപിമാരുടെ സസ്‌പെൻഷൻ  പാർലമെന്‍റ്‌ പരിസരത്ത്‌ സമരം  പ്രതിപക്ഷ പാർട്ടി നേതാക്കളുടെ പ്രതിഷേധം  രാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്തയച്ച്‌ പ്രഹ്ളാദ് ജോഷി
REVOKE SUSPENSION OF 12 MPs: 12 എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാക്കളുടെ സമരം
author img

By

Published : Dec 1, 2021, 12:53 PM IST

ന്യൂഡല്‍ഹി: REVOKE SUSPENSION OF MPs: 12 രാജ്യസഭ എംപിമാരുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടി നേതാക്കൾ പാർലമെന്‍റ്‌ പരിസരത്തെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ആഗസ്‌ത്‌ 11-ന് നടന്ന മൺസൂൺ സമ്മേളനത്തിൽ സഭയിൽ ബഹളം സൃഷ്‌ടിച്ചതിന് 12 എംപിമാരെ പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനങ്ങളിൽ നിന്ന് പൂർണ്ണമായും സസ്‌പെൻഡ് ചെയ്‌തിരുന്നു OPPOSITION PARTIES PROTEST.

PARLIAMENT മൺസൂൺ സമ്മേളനത്തിന്‍റെ അവസാന ദിവസം സഭയിലുണ്ടായ അക്രമത്തെക്കുറിച്ച് കേന്ദ്ര പാർലമെന്‍ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി രാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്തയച്ചതിനെ തുടർന്നാണ് സസ്‌പെൻഷൻ. കോൺഗ്രസിന്‍റെ ആറ്, ടിഎംസിയുടെയും ശിവസേനയുടെയും രണ്ട് വീതവും സിപിഎമ്മിന്‍റെയും സിപിഐയുടെയും ഓരോരുത്തരും ഉൾപ്പെടെ സസ്‌പെന്‍റ്‌ ചെയ്യപ്പെട്ട എല്ലാ എംപിമാരും പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരാണ്. സഭയിലെ മറ്റ് നിരവധി എംപിമാർ സസ്പെൻഷനെ എതിർക്കുകയും അസാധുവാക്കാൻ പലതവണ അഭ്യർത്ഥിക്കുകയും ചെയ്‌തു.

രാജ്യസഭയില്‍ ലിസ്‌റ്റ്‌ ചെയ്‌ത ബില്ലുകൾ പാസാക്കുന്നതിന് പ്രതിപക്ഷത്തെ നിയന്ത്രിക്കാനും എളുപ്പത്തിൽ ഭൂരിപക്ഷം നേടാനുമുള്ള കേന്ദ്രത്തിന്‍റെ അജണ്ടയുടെ ഭാഗം മാത്രമാണ് സസ്പെൻഷൻ എന്ന് കോൺഗ്രസ് ആരോപിച്ചു. രാജ്യസഭയുടെ നടപടിക്രമങ്ങൾ ലംഘിച്ച് 12 അംഗങ്ങളെ അനാവശ്യവും ജനാധിപത്യവിരുദ്ധവുമായി സസ്‌പെൻഡ് ചെയ്‌തതിനെ അപലപിച്ച്‌ രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ കീഴിലുള്ള 14 ഓളം പാർട്ടികൾ പ്രസ്‌താവനയിറക്കിയിരുന്നു.

കോൺഗ്രസിലെ സയ്യിദ് നസീർ ഹുസൈൻ, അഖിലേഷ് പ്രസാദ് സിംഗ്, ഫൂലോ ദേവി നേതം, ഛായ വർമ, റിപുൺ ബോറ, രാജ്‌മണി പട്ടേൽ, ശിവസേനയുടെ പ്രിയങ്ക ചതുർവേദിയും അനിൽ ദേശായിയും, സി.പി.എമ്മിലെ എളമരം കരീം, സി.പി.ഐയിലെ ബിനോയ് വിശ്വം, തൃണമൂൽ കോൺഗ്രസിലെ ശാന്ത ഛേത്രി ഡോല സെൻ എന്നിവരാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾ.

ALSO READ: WORLD AIDS DAY 2021: ലോക എയ്‌ഡ്‌സ് ദിനം: പകരുന്നത് എങ്ങനെ തടയാം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.