ETV Bharat / bharat

Protest Demanding NCC Unit : എൻസിസി യൂണിറ്റ് വേണം ; വാട്ടർ ടാങ്കിനുമുകളിൽ കയറി പ്രതിഷേധിച്ച് 14 പെണ്‍കുട്ടികൾ

Fourteen Girls Climb Overhead Water Tank : ഭരത്പൂർ എംഎസ്ജെ കോളജിലെ വിദ്യാർഥിനികളാണ് തങ്ങളുടെ സ്ഥാപനത്തിൽ എൻസിസി യൂണിറ്റ്‌ വേണമെന്നാവശ്യപ്പെട്ട് വാട്ടർ ടാങ്കിന് മുകളിൽ കയറിയത്

Demanding NCC Unit In college  Fourteen Girls Climb Overhead Water Tank  Demanding NCC Girls Climb Overhead Water Tank  14 Girls Climb Overhead Water Tank In Rajasthan  Demanding NCC Unit In msk college Rajasthan  എൻസിസി യൂണിറ്റ് വേണമെന്നാവശ്യം  വാട്ടർ ടാങ്കിനു മുകളിൽ കയറി പ്രതിഷേധം  വാട്ടർ ടാങ്കിനു മുകളിൽ കയറി പെണ്‍ക്കുട്ടികൾ  എംഎസ്ജെ കോളേജിലെ വിദ്യാർത്ഥികളുടെ പ്രതിഷേധം  വിദ്യാർത്ഥിനികളുടെ പ്രതിഷേധം
Demanding NCC Unit
author img

By ETV Bharat Kerala Team

Published : Sep 30, 2023, 6:27 AM IST

രാജസ്ഥാൻ : പഠിക്കുന്ന സ്ഥാപനത്തിൽ നാഷണൽ കേഡറ്റ് കോർപ്‌സ്‌ (NCC) യൂണിറ്റ്‌ വേണമെന്ന ആവശ്യവുമായി 14 പെൺകുട്ടികൾ വാട്ടർ ടാങ്കിനുമുകളിൽ കയറി പ്രതിഷേധിച്ചു. ഭരത്പൂർ എംഎസ്ജെ കോളജിലെ വിദ്യാർഥിനികളാണ് തങ്ങളുടെ സ്ഥാപനത്തിൽ എൻസിസി യൂണിറ്റ്‌ വേണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ഉച്ചയോടെ വാട്ടർ ടാങ്കിനുമുകളിൽ കയറിയത് (Protest Demanding NCC Unit).

കോളജ് അധികൃതരിൽ നിന്ന് രേഖാമൂലം ഉറപ്പ് ലഭിച്ചാൽ മാത്രമേ താഴെ ഇറങ്ങാൻ തയ്യാറാവുകയുളളൂ എന്ന് വിദ്യാർഥികൾ പറഞ്ഞു. അതേസമയം എംഎസ്ജെ കോളജ് വിദ്യാർഥികൾ ഏറെക്കാലമായി എൻസിസി യൂണിറ്റ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആൺകുട്ടികളെപ്പോലെ തങ്ങൾക്കും എൻസിസി യൂണിറ്റ് ഉണ്ടായിരിക്കണമെന്നും വിവിധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അവസരം ലഭിക്കണമെന്നും കോളജ്‌ അധികൃതരോട് പറഞ്ഞിരുന്നു.

എന്നാൽ കോളജ് അധികൃതർ ഇവരുടെ ആവശ്യം പരിഗണിക്കാത്തതിനെ തുടർന്നായിരുന്നു വാട്ടർ ടാങ്കിന് മുകളിൽ കയറി പെണ്‍കുട്ടികൾ പ്രതിഷേധിച്ചത്. അധികൃതരോട് തങ്ങളുടെ കോളജിൽ എൻസിസി യൂണിറ്റ് വേണമെന്നാവശ്യപ്പെടുന്ന വീഡിയോയും ഇവർ പുറത്തുവിട്ടിട്ടുണ്ട്.

വിവരമറിഞ്ഞ് പൊലീസും ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പെൺകുട്ടികൾ വാട്ടർ ടാങ്കിന് മുകളിൽ നിന്നും ഇറങ്ങാൻ വിസമ്മതിച്ചതോടെ ഇവരുടെ ആവശ്യം പരിശോധിക്കാമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ടുണ്ട്. ടാങ്കിൽ നിന്ന് ഇറക്കാൻ വേണ്ടി വിദ്യാർഥിനികളെ ബോധ്യപ്പെടുത്താനും പ്രേരിപ്പിക്കാനുമുളള ശ്രമങ്ങൾ തുടങ്ങിയിരുന്നു.

എന്നാൽ വിദ്യാർഥിനികൾ തങ്ങളുടെ ആവശ്യത്തിൽ ഉറച്ചുനിന്ന് പ്രതിഷേധം അറിയിക്കുകയായിരുന്നു. അതേസമയം എംഎസ്‌ജെ കോളജിൽ പെൺകുട്ടികൾക്കായി എൻസിസി യൂണിറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് എബിവിപി പ്രവർത്തകരും കോളജിൽ സമരം നടത്തിയിരുന്നു.

കോളജിൽ എൻസിസി യൂണിറ്റ് തുടങ്ങാൻ മുൻകൈയെടുക്കാതെ അധികാരികൾ കാലങ്ങളായി തെറ്റായ ഉറപ്പുകൾ നൽകി തെറ്റിദ്ധരിപ്പിക്കുകയാണെന്ന് വിദ്യാർഥികൾ പറഞ്ഞു. കോളജ് അധികൃതർ ഞങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ ടാങ്കിന് മുകളിൽ കയറിയുളള സമരം തുടരുമെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത ഒരു പെൺകുട്ടി പറഞ്ഞു.

ALSO READ:SPC Program Facing Crisis : വിദ്യാലയങ്ങളിൽ കിതച്ച് എസ്‌പിസി ; സാമ്പത്തിക പ്രതിസന്ധിയിൽ കുടുങ്ങി ചുമതലയുള്ള അധ്യാപകരും

ദുരിതത്തില്‍ എസ്‌പിസി : ഉച്ച ഭക്ഷണ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്ഥാനത്തെ പ്രധാനാധ്യാപകർ വലയുമ്പോൾ ഒപ്പം ദുരിതം വഹിക്കുകയാണ് സ്‌റ്റുഡന്‍റ് പൊലീസ് കേഡറ്റ് ചുമതല വഹിക്കുന്ന അധ്യാപകരും (SPC in charge teachers facing financial shortage).

രാജ്യത്തിന് മുന്നിൽ തന്നെ അഭിമാനമായി വിദ്യാർഥികളിൽ പൗരബോധവും മറ്റും വളർത്താനായി പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തരവകുപ്പും സംയുക്തമായി കൊണ്ടുവന്ന പദ്ധതിയാണ് ഇപ്പോൾ ദുരിതത്തില്‍ തുടരുന്നത്.

പല സ്‌കൂളുകളിലും എൻസിസി പദ്ധതി ഫണ്ടിങ് ലഭ്യതയോടെ കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴാണ് മുൻ വർഷത്തേതിന്‍റെയടക്കം വലിയൊരു തുക കുടിശ്ശികയോടെ എസ്‌പിസി ചുമതലയുള്ള കമ്മ്യൂണിറ്റി പൊലീസ് ഓഫിസർ അധ്യാപകര്‍ വലയുന്നത്.

എട്ടാം ക്ലാസിൽ നിന്നും ഒൻപതാം ക്ലാസിൽ നിന്നുമായി ഒരു എസ്‌പിസി ബാച്ചിൽ പ്രവർത്തിക്കുന്നത് 88 വിദ്യാർഥികളാണ്. ഇവരുടെ ഭക്ഷണത്തിനും മറ്റുമുള്ള റിഫ്രഷ്മെന്‍റ് ഫണ്ടാണ് സർക്കാർ നൽകാനുള്ളത്.

പരേഡുകൾക്ക് ശേഷം വിദ്യാർഥികൾക്ക് നൽകുന്ന ഭക്ഷണത്തിന്‍റെയും മറ്റുമുള്ള ചെലവാണ് ഇതിൽ ഉൾപ്പെടുന്നത്. എന്നാൽ ഇപ്പോൾ അധ്യാപകരും സ്‌കൂളും ചേർന്നാണ് ഈ ചെലവ് മുഴുവൻ വഹിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.