ETV Bharat / bharat

sunny deol movie| സണ്ണി ഡിയോളിന്‍റെ ഗദർ 2വിനെതിരെ കനത്ത പ്രതിഷേധം; പഞ്ചാബിൽ പോസ്റ്ററുകൾ കത്തിച്ച് യുവാക്കൾ

ഗദർ 2വിനെതിരെ പ്രതിഷേധിച്ച്‌ പഞ്ചാബിൽ പോസ്റ്ററുകൾ കത്തിച്ച് യുവാക്കൾ.ചിത്രം ബഹിഷ്‌കരിക്കണമെന്ന് പ്രമുഖ നേതാക്കൾ പഞ്ചാബിലെ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തു.

Gurdaspur Punjab Police  sunny deol  punjab  gadhar2  protest  movies  actor  ഗദർ 2  സണ്ണി ഡിയോൾ  ഗുരുദാസ്‌പൂർ  ഗുരുദാസ്‌പൂർ പൊലീസ്‌  വിമർശനം  പഞ്ചാബ്‌  ഗദർ ഏക്‌ പ്രേം കഥ  അമൃത്‌സർ ശ്രീ ദർബാർ സാഹിബ്‌  bollywood  യുവാക്കൾ
protest-againist-sunny-deol-new-movie-gadhar-2
author img

By

Published : Aug 9, 2023, 4:20 PM IST

ഗുരുദാസ്‌പൂർ : ബോളിവുഡ് താരം സണ്ണി ഡിയോളിന്‍റെ പുതിയ ചിത്രം ഗദർ 2വിനെതിരെ പ്രതിഷേധിച്ച്‌ പഞ്ചാബിൽ പോസ്റ്ററുകൾ കത്തിച്ച് യുവാക്കൾ. ചിത്രം ബഹിഷ്‌കരിക്കണമെന്ന് യുവാക്കൾ പഞ്ചാബിലെ ജനങ്ങളോട് അഭ്യർഥിക്കുകയും ചെയ്‌തു. ഗുരുദാസ്‌പൂരില്‍ നിന്നുളള പാർലമെന്‍റ് അംഗമാണ്‌ സണ്ണി ഡിയോൾ.

ചിത്രത്തിന്‍റെ വിജയത്തിനായി അമൃത്‌സർ ശ്രീ ദർബാർ സാഹിബിലെത്തി നടന്‍ പ്രാര്‍ഥിച്ചിരുന്നു. എന്നാൽ അവിടെ നിന്ന് 30 കിലോമീറ്റര്‍ മാത്രം ദൂരമുളള സ്വന്തം മണ്ഡലമായ ഗുരുദാസ്‌പൂരില്‍ അദ്ദേഹം ചിത്രത്തിന്‍റെ പ്രചരണത്തിനായി പോലും എത്തിയില്ല. ഇതാണ് തങ്ങളുടെ എംപിക്കെതിരെ പ്രതിഷേധവുമായി ഗുരുദാസ്‌പൂരിലെ ജനങ്ങള്‍ രംഗത്തിറങ്ങാന്‍ കാരണമായത്.

നടനെതിരെ പ്രമുഖ നേതാക്കൾ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്‌. സണ്ണി ഡിയോൾ തന്‍റെ പദവി ദുർവിനിയോഗം ചെയ്യുകയാണെന്നും ഒരു രാഷ്ട്രീയ പ്രവർത്തകന്‍റെ ജീവിതത്തിനു യോജിച്ചതല്ല നടന്‍റെ പ്രവർത്തിയെന്നും നടൻ ജനങ്ങളെ വഞ്ചിക്കുകയാണെന്നും രാഷ്ട്രീയ പ്രവർത്തകരായ അമൃത്‌പാൽ സിങും അമൽ ജ്യോതി സിങും പറഞ്ഞു.

ജനങ്ങൾക്കു വേണ്ടത്‌ അവർ വിശ്വസിച്ചു വോട്ടു ചെയ്‌ത അവരുടെ യഥാർഥ ഹീറോയെ ആണെന്നും ആ വിശ്വസം കാക്കുന്നതിൽ സണ്ണി ഡിയോൾ പരാജയപ്പെട്ടെന്നും അമൽ ജ്യോതി സിങ്‌ പറഞ്ഞു. അതിനാൽ നടന്‍റെ പുതിയ ചിത്രം ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാത്രമല്ല നടനെ പദവിയിൽ നിന്നും നീക്കം ചെയ്യണമെന്നും അദ്ദേഹം സർക്കാരിനോടു അഭ്യർഥിച്ചു.

2001ൽ പുറത്തിറങ്ങി ബോക്‌സോഫിസ്‌ റെക്കോഡുകൾ തകർത്ത പ്രണയ ചിത്രമായ ഗദർ- ഏക്‌ പ്രേം കഥയുടെ രണ്ടാം ഭാഗമാണ് ഗദർ 2. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ഗാനരംഗവും ടീസറും സമൂഹ മാധ്യമങ്ങളിൽ ഹിറ്റായിരുന്നു. സണ്ണി ഡിയോളിന്‍റെ തിരിച്ചു വരവായിരിക്കും ഗദർ 2 എന്നാണ് ആരാധകരുടെ പ്രതീഷ.

also read : താര സിങായി സണ്ണി ഡിയോൾ; 'ഗദർ 2' ടീസറെത്തി, പ്രതീക്ഷയോടെ ആരാധകർ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.