ETV Bharat / bharat

രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച ജഡ്‌ജി ഉൾപ്പെടെ 68 പേരുടെ സ്ഥാനക്കയറ്റം സ്റ്റേ ചെയ്‌ത് സുപ്രീം കോടതി - സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി

ഗുജറാത്ത് സർക്കാരിന് തിരിച്ചടി. 68 പേരുടെ സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്‌തു. മെറിറ്റ്-കം-സീനിയോറിറ്റി തത്വത്തിലും യോഗ്യത പരീക്ഷ പാസായതിന്‍റെയും അടിസ്ഥാനത്തിലായിരിക്കണം സ്ഥാനക്കയറ്റം നൽകേണ്ടതെന്ന് സുപ്രീം കോടതി.

Promotion of 68 Gujarat judicial officers stayed by SC  Gujarat judicial officers stayed by SC  supreme court gujarat government  sc stayed gujarat judicial officers promotion  Promotion of 68 Gujarat judicial officers  രാഹുൽ ഗാന്ധി  രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച ജഡ്‌ജി  സുപ്രീം കോടതി സ്റ്റേ ജഡ്‌ജിമാരുടെ സ്ഥാനക്കയറ്റം  സുപ്രീം കോടതി സ്ഥാനക്കയറ്റപ്പട്ടിക  ഗുജറാത്ത് സർക്കാർ സ്ഥാനക്കയറ്റപ്പട്ടിക  ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്‌മുഖ് ഭായ് വർമ്മ  സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്  സൂറത്ത് ജഡ്‌ജി ഹരീഷ് ഹസ്‌മുഖ് ഭായ് വർമ്മ  എച്ച് എച്ച് വർമ്മ  സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി  സുപ്രീം കോടതി
സുപ്രീം കോടതി
author img

By

Published : May 12, 2023, 1:17 PM IST

ന്യൂഡൽഹി : മാനനഷ്‌ടകേസിൽ രാഹുൽ ഗാന്ധിക്ക് ശിക്ഷ വിധിച്ച സൂറത്ത് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഹരീഷ് ഹസ്‌മുഖ് ഭായ് വർമ്മ (എച്ച് എച്ച് വർമ്മ) ഉൾപ്പെടെ 68 ഗുജറാത്ത് ലോവർ ജുഡീഷ്യൽ ഓഫിസർമാരുടെ സ്ഥാനക്കയറ്റം സ്‌റ്റേ ചെയ്‌ത് സുപ്രീം കോടതി. ജസ്റ്റിസുമാരായ എം ആർ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്. സ്ഥാനക്കയറ്റപ്പട്ടിക ചോദ്യം ചെയ്‌ത് സീനിയർ സിവിൽ ജഡ്‌ജി കേഡറിലെ രണ്ട് ജുഡീഷ്യൽ ഓഫിസർമാർ സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി നടപടി.

2011-ൽ ഭേദഗതി വരുത്തിയ ഗുജറാത്ത് സ്റ്റേറ്റ് ജുഡീഷ്യൽ സർവീസ് റൂൾസ് 2005 അനുസരിച്ച്, മെറിറ്റ്-കം-സീനിയോറിറ്റി തത്വത്തിലും യോഗ്യത പരീക്ഷ പാസായതിന്‍റെയും അടിസ്ഥാനത്തിലായിരിക്കണം സ്ഥാനക്കയറ്റം നൽകേണ്ടതെന്ന് ജസ്റ്റിസുമാരായ എം ആർ ഷായും സി ടി രവികുമാറും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. ജില്ല ജഡ്‌ജിമാർക്ക് സ്ഥാനക്കയറ്റം അനുവദിച്ചുകൊണ്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് നിയമവിരുദ്ധവും കോടതിയുടെ തീരുമാനത്തിന് വിരുദ്ധവുമാണെന്ന് ബെഞ്ച് വ്യക്തമാക്കി.

പ്രൊമോഷൻ ലിസ്റ്റ് സ്റ്റേ ചെയ്യുന്നു. പ്രമോഷൻ ലിസ്റ്റിൽ ഉള്ളവർ സ്ഥാനക്കയറ്റം ലഭിച്ച തസ്‌തികയിൽ ചുമതലയേൽക്കരുതെന്നും പ്രമോഷന് മുൻപ് അവർ വഹിച്ചിരുന്ന അതേ തസ്‌തികയിൽ തന്നെ തുടരണമെന്നും സുപ്രീംകോടതി നിർദേശിച്ചു. മെയ് 15ന് ജസ്റ്റിസ് ഷാ വിരമിക്കുന്നതിനാൽ വിഷയം ഉചിതമായ ബെഞ്ച് കേൾക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

68 ജുഡീഷ്യൽ ഓഫിസർമാരെ ജില്ല ജഡ്‌ജിമാരുടെ ഉയർന്ന കേഡറിലേക്ക് തെരഞ്ഞെടുത്തത് ചോദ്യം ചെയ്‌ത് സീനിയർ സിവിൽ ജഡ്‌ജി കേഡറിലെ രണ്ട് ജുഡീഷ്യൽ ഓഫിസർമാരായ രവികുമാർ മാഹേത, സച്ചിൻ പ്രതാപ്‌റായ് മേത്ത എന്നിവരാണ് ഹർജി നല്‍കിയത്. 68 ജഡ്‌ജിമാരുടെയും സ്ഥാനക്കയറ്റം റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. മാർച്ച് 10ന് ഹൈക്കോടതി പുറപ്പെടുവിച്ച സെലക്ഷൻ ലിസ്റ്റും തുടര്‍ന്ന് ജഡ്‌ജിമാരെ നിയമിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ വിജ്ഞാപനവും റദ്ദാക്കാൻ സുപ്രിംകോടതി നിർദേശം നല്‍കണമെന്നും മെറിറ്റും സീനിയോറിറ്റിയും പരിഗണിച്ച് പുതിയ ലിസ്റ്റ് തയ്യാറാക്കണമെന്ന് ഹൈക്കോടതിക്ക് നിർദേശം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

മോദി പരാമർശത്തിലെ അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ വിധി പ്രസ്‌താവിച്ച സൂറത്തിലെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എച്ച് എച്ച് വർമ്മയെ രാജ്കോട്ടിലെ അഡീഷണൽ ജില്ല ജഡ്‌ജിയായി നിയമിച്ചായിരുന്നു ഉത്തരവ്. 2023 ഏപ്രിൽ 18നാണ് സ്ഥാനക്കയറ്റ ഉത്തരവ് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചത്. സ്ഥാനക്കയറ്റ കേസ് കോടതിയുടെ പരിഗണനയിലാണെന്ന് അറിയാമായിരുന്നിട്ടും വിജ്ഞാപനം പുറപ്പെടുവിക്കാൻ കാണിച്ച സംസ്ഥാന സർക്കാരിന്‍റെ അസാധാരണമായ തിടുക്കത്തിൽ സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.

സീനിയോറിറ്റിക്കാണോ മെറിറ്റിനാണോ സ്ഥാനക്കയറ്റത്തിൽ പരിഗണന നൽകിയതെന്ന് വ്യക്തമാക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. നിലവില്‍ സ്ഥാനക്കയറ്റം ലഭിച്ചവരേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ ഉണ്ടായിരുന്നുവെന്ന് ഹര്‍ജിക്കാർ വാദിച്ചു. കുറഞ്ഞ മാർക്ക് നേടിയവരെ നിയമിച്ചത് സീനിയോറിറ്റിക്ക് പ്രാധാന്യം നല്‍കിയാണെന്നും മെറിറ്റ് പരിഗണിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.