ബെംഗളൂരു: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കമ്പ്യൂട്ടര്‍ പരിജ്ഞാനം നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. പുതിയ ഉത്തരവ് പ്രകാരം കമ്പ്യൂട്ടര്‍ പരീക്ഷ വിജയിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റമോ ശമ്പള വര്‍ധനവോ ഉണ്ടാകില്ല. ഡിജിറ്റൽ യുഗത്തിനനുസരിച്ച് സര്‍ക്കാര്‍ ജീവനക്കാർക്ക് കമ്പ്യൂട്ടർ പരിജ്ഞാനമുണ്ടായിരിയ്ക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
അടുത്ത വർഷം മാർച്ച് 22നകം ഉദ്യോഗാർത്ഥികൾ പരീക്ഷ പാസാകണം. പരീക്ഷ ജയിക്കാത്തവരെ പ്രൊബേഷൻ കാലയളവിൽ നിന്ന് അയോഗ്യരാക്കുകയും സ്ഥാനക്കയറ്റവും വാർഷിക ശമ്പള വർധനവും ഒഴിവാക്കുകയും ചെയ്യുമെന്ന് പേഴ്‌സണൽ ആൻഡ് അഡ്‌മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് അറിയിച്ചു.
കർണാടക സിവിൽ സർവീസിന്‍റെ ചട്ടം 1 (3) ല്‍ പരാമർശിച്ചിട്ടുള്ള തസ്‌തികകളെ മാത്രമേ കമ്പ്യൂട്ടർ പരീക്ഷയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. മറ്റുള്ളവര്‍ക്ക് സംസ്ഥാന സർക്കാർ അംഗീകരിച്ച കർണാടക സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ഡെവലപ്‌മെന്‍റ് (കിയോണിക്‌സ്) വഴിയാണ് പരീക്ഷ നടത്തുക.
Also read: കര്‍ഷകരുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ കര്‍ണാടക സര്‍ക്കാര്‍ ; പദ്ധതി 100 കോടിയുടേത്