ETV Bharat / bharat

Pro Khalistan Slogans On Delhi Metro Stations : ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ അനുകൂല ചുവരെഴുത്ത് ; അന്വേഷണം ആരംഭിച്ച് പൊലീസ് - Delhi Police

Khalistan slogans appear on Delhi Metro stations ശിവാജി പാർക്ക്, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്‌മാൽ സ്റ്റേഡിയം ഉൾപ്പടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്

Delhi Metro  ഡൽഹി മെട്രോ  ഖലിസ്ഥാൻ  Khalistan  Khalistan slogans in Delhi metro stations  Sikhs For Justice  G20 Summit India  ഡൽഹി മൊട്രോ ചുമരുകളിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം  ശിവാജി പാർക്ക്  ഡൽഹി പൊലീസ്  Delhi Police  Pro Khalistan slogans on Delhi Metro stations
Pro Khalistan slogans on Delhi Metro stations
author img

By ETV Bharat Kerala Team

Published : Aug 27, 2023, 5:07 PM IST

Updated : Aug 27, 2023, 5:58 PM IST

ന്യൂഡൽഹി : ഡൽഹി മെട്രോയുടെ (Delhi Metro) വിവിധ സ്റ്റേഷനുകളിൽ ഖലിസ്ഥാൻ (Khalistan) അനുകൂല മുദ്രാവാക്യങ്ങളുമായി ചുവരെഴുത്ത്. ശിവാജി പാർക്ക്, മാദീപൂർ, ഉദ്യോഗ് നഗർ, പഞ്ചാബി ബാഗ്, മഹാരാജ്‌ സൂരജ്‌മാൽ സ്റ്റേഡിയം ഉൾപ്പടെ അഞ്ചിലേറെ സ്റ്റേഷനുകളിലാണ് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിക്കായി (G20 Summit) രാജ്യതലസ്ഥാനം കനത്ത സുരക്ഷാ വലയത്തിലായിരിക്കുമ്പോഴാണ് അധികൃതരെപ്പോലും ഞെട്ടിച്ച് മുദ്രാവാക്യങ്ങൾ പ്രത്യക്ഷപ്പെട്ടത് (Pro Khalistan Slogans On Delhi Metro Stations).

ഡൽഹി പൊലീസ് പങ്കുവച്ച ചിത്രങ്ങളിൽ, മെട്രോ സ്റ്റേഷനുകളുടെ ചുവരുകളിൽ 'ഡൽഹി ബനേഗാ ഖലിസ്ഥാൻ', 'ഖലിസ്ഥാൻ സിന്ദാബാദ്', ‘നരേന്ദ്ര മോദി ഇന്ത്യയിൽ സിഖ് വംശഹത്യ നടത്തി’ എന്നീ മുദ്രാവാക്യങ്ങളാണ് എഴുതിയിരുന്നത്. കൂടാതെ സിഖ്‌ ഫോർ ജസ്റ്റിസ് (എസ്എഫ്‌ജെ) മെട്രോ സ്റ്റേഷനുകളിലെ മുദ്രാവാക്യങ്ങളുടെ റോ ഫൂട്ടേജ് പുറത്തുവിട്ടിട്ടുമുണ്ട്.

സിഖ്‌ ഫോർ ജസ്റ്റിസ് (Sikhs For Justice) പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. സംഭവത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മുദ്രാവാക്യമെഴുത്ത് ഗുരുതര വീഴ്‌ചയായി കണക്കാക്കി കേസ്‌ രജിസ്റ്റർ ചെയ്‌ത് ഡൽഹി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം ചുവരെഴുത്തുകൾ പൊലീസ് പെയിന്‍റ് ഉപയോഗിച്ച് മായ്‌ച്ചു കളഞ്ഞു എന്നാണ് ലഭ്യമാകുന്ന വിവരം. രാജ്യതലസ്ഥാനത്ത് ബി20 ഉച്ചകോടി (B20 Summit) നടക്കുന്നതിനിടെയാണ് ഗുരുതര സുരക്ഷ വീഴ്‌ചയുമായി ഖലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ഇന്ന് ന്യൂഡൽഹിയിലെ ഹോട്ടൽ താജ് പാലസിൽ ബി 20 ഉച്ചകോടിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്‌തിരുന്നു.

ആഗോള ബിസിനസ് മേഖലയിൽ നൂതനമായ മാറ്റങ്ങൾ കൊണ്ടുവരികയും അതിൽ ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ബി20 ഉച്ചകോടി സംഘടിപ്പിക്കുന്നത്. 55 രാജ്യങ്ങളിൽ നിന്നാണ് 1500 ഓളം നയതന്ത്രജ്ഞരും, വ്യവസായ പ്രമുഖരും ബി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജി20ക്ക് സമർപ്പിക്കുന്നതിനുള്ള 54 ശുപാർശകളും 172 നയപരിപാടികളും സമ്മേളനത്തിന്‍റെ ഭാഗമാണ്.

സെപ്‌റ്റംബർ 9, 10 തിയതികളിലാണ് ജി20 ഉച്ചകോടി നടക്കുക. ഉച്ചകോടിയോടനുബന്ധിച്ച് ഡൽഹിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഉച്ചകോടി പ്രമാണിച്ച് ന്യൂഡൽഹിയിലെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങളും സെപ്‌റ്റംബർ എട്ട് മുതൽ 10 വരെ അടച്ചിടും. കൂടാതെ 9,10 തിയതികളിൽ കനത്ത ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

Last Updated : Aug 27, 2023, 5:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.