ലഖ്നൗ: ഗോതമ്പ് സംഭരണത്തിൽ യോഗി സർക്കാരിനെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കർഷകരിൽ നിന്ന് ഗോതമ്പ് സംഭരിക്കുന്നത് കുറവാണെന്നും പരമാവധി സംഭരണം ഉറപ്പാക്കാൻ തിയ്യതി നീട്ടി നൽകണമെന്നും പ്രിയങ്ക ഗാന്ധി സർക്കാരിനോട് ആവശ്യപ്പെട്ടു.
“ഉത്തർപ്രദേശിൽ കർഷകരിൽ നിന്ന് ഗോതമ്പ് വാങ്ങുന്നതിനുള്ള അവസാന തീയതി അവസാനിച്ചു. നിരവധി കർഷകരിൽ നിന്ന് ഗോതമ്പ് വാങ്ങാൻ സർക്കാരിന് കഴിഞ്ഞില്ല. എല്ലാ കർഷകരിൽ നിന്നും ഗോതമ്പ് വാങ്ങുമെന്നത് വെറും പ്രഖ്യാപനം അല്ലെങ്കിൽ സംഭരണ തീയതി നീട്ടി നൽകണം. ഇല്ലാത്ത പക്ഷം മഴക്കാലത്ത് കർഷകർ സംഭരിച്ച ഗോതമ്പ് പാഴാകും.", പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു.
Also Read: ഗോതമ്പ് സംഭരണം ഉറപ്പാക്കണം; യോഗി ആദിത്യനാഥിന് പ്രിയങ്ക ഗാന്ധിയുടെ കത്ത്
ഇക്കാര്യം ആവശ്യപ്പെട്ട് യോഗി സർക്കാരിന് തിങ്കളാഴ്ച പ്രിയങ്ക ഗാന്ധി കത്തയച്ചിരുന്നു .ജൂലൈ 15 നകം സംസ്ഥാനത്തെ എല്ലാ സംഭരണ കേന്ദ്രങ്ങളും തുറക്കാനും കർഷകരിൽ നിന്ന് പരമാവധി ഗോതമ്പ് സംഭരിക്കാനും പ്രിയങ്ക കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഓരോ കേന്ദ്രങ്ങളിലും സംഭരണത്തിനുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്നും, അത് ഭക്ഷ്യധാന്യങ്ങൾ വിൽക്കാനുള്ള കര്‍ഷകരുടെ കഷ്ടപ്പാട് കുറക്കുമെന്നും അവര്‍ കത്തില്‍ പറയുന്നു.