ETV Bharat / bharat

ബില്‍ക്കിസ് ബാനു കേസില്‍ കേന്ദ്രത്തിന് ഇനിയും മൗനം, ആഞ്ഞടിച്ച് പ്രിയങ്കയും രാഹുലും

ബിൽക്കിസ് ബാനു ബലാത്സംഗ കേസില്‍ പ്രതികളുടെ ഇളവ് ചോദ്യം ചെയ്‌തുള്ള ഹർജിയിൽ സുപ്രീം കോടതി, ഗുജറാത്ത് സർക്കാരിനോട് പ്രതികരണം തേടി മണിക്കൂറുകൾ കഴിഞ്ഞിട്ടും വിഷയത്തിൽ ഇടപെടാത്ത കേന്ദ്ര സർക്കാരിനെതിരെയാണ് കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിമര്‍ശനവുമായി രംഗത്തു വന്നത്

Priyanka Gandhi  Rahul Gandhi  Central government stand on Bilkis Bano case  Bilkis Bano case  Central government stand on Bilkis Bano case  ബില്‍ക്കിസ് ബാനു കേസില്‍ കേന്ദ്രത്തിന് ഇനിയും മൗനം  ബിൽക്കിസ് ബാനു  Bilkis Bano  സുപ്രീം കോടതി  Supreme Court  പ്രിയങ്ക ഗാന്ധി  രാഹുല്‍ ഗാന്ധി  Priyanka Gandhi Twitter  Rahul Gandhi twitter
ബില്‍ക്കിസ് ബാനു കേസില്‍ കേന്ദ്രത്തിന് ഇനിയും മൗനം, ആഞ്ഞടിച്ച് പ്രിയങ്കയും രാഹുലും
author img

By

Published : Aug 25, 2022, 6:16 PM IST

ന്യൂഡല്‍ഹി: ബിൽക്കിസ് ബാനു ബലാത്സംഗ കേസില്‍ ഇനിയും മൗനം പാലിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. കേസില്‍ പ്രതികളുടെ ഇളവ് ചോദ്യം ചെയ്‌തുള്ള ഹർജിയിൽ സുപ്രീം കോടതി, ഗുജറാത്ത് സർക്കാരിനോട് പ്രതികരണം തേടി മണിക്കൂറുകൾ കഴിഞ്ഞിട്ടും വിഷയത്തിൽ ഇടപെടാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രിയങ്ക ട്വിറ്ററിൽ ആഞ്ഞടിച്ചു. 'ബലാത്സംഗ കേസിലെ 11 കുറ്റവാളികളെയും മോചിപ്പിച്ച നടപടിയിലും അവരെ അഭിനന്ദിച്ചതിലും മൗനം പാലിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്‌തത്.

  • बलात्कार की सजा पा चुके 11 लोगों की रिहाई, कैमरे पर उनके स्वागत-समर्थन में बयानबाजी पर चुप्पी साधकर सरकार ने अपनी लकीर खींच दी है।

    लेकिन देश की महिलाओं को संविधान से आस है। संविधान अंतिम पंक्ति में खड़ी महिला को भी न्याय के लिए संघर्ष का साहस देता है। बिल्किस बानो को न्याय दो।

    — Priyanka Gandhi Vadra (@priyankagandhi) August 25, 2022 " class="align-text-top noRightClick twitterSection" data=" ">

എന്നാല്‍ രാജ്യത്തെ സ്‌ത്രീകൾക്ക് ഭരണഘടനയിൽ പ്രതീക്ഷയുണ്ട്. നീതിക്കുവേണ്ടി പോരാടാൻ നിലകൊള്ളുന്ന അവസാനത്തെ സ്‌ത്രീക്കും ധൈര്യം പകർന്നുനൽകാൻ ഭരണഘടനയ്‌ക്ക്‌ അധികാരമുണ്ട്', പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. പ്രിയങ്കയ്‌ക്കൊപ്പം രാഹുല്‍ ഗാന്ധിയും ബില്‍ക്കിസ് ബാനുവിന് നീതി ആവശ്യപ്പെട്ടു കൊണ്ട് ട്വീറ്റ് ചെയ്‌തു.

  • ‘बेटी बचाओ' जैसे खोखले नारे देने वाले, बलात्कारियों को बचा रहे हैं।

    आज सवाल देश की महिलाओं के सम्मान और हक़ का है।

    बिलकिस बानो को न्याय दो।

    — Rahul Gandhi (@RahulGandhi) August 25, 2022 " class="align-text-top noRightClick twitterSection" data=" ">

'ബേട്ടി ബച്ചാവോ' പോലുള്ള പൊള്ളയായ മുദ്രാവാക്യങ്ങൾ ഉയർത്തുന്നവർ ബലാത്സംഗ കേസിലെ പ്രതികളെ രക്ഷിക്കുകയാണ്. രാജ്യത്തെ സ്‌ത്രീകളുടെ ബഹുമാനത്തെയും അർഹതയെയും കുറിച്ചാണ് ഇന്ന് ചോദ്യം. ബിൽക്കിസ് ബാനുവിന് നീതി നൽകൂ', രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ബിൽക്കിസ് ബാനു കേസിൽ ജീവപര്യന്തം തടവുകാരായ 11 പേർക്ക് ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്‌തുള്ള ഹർജിയിൽ കേന്ദ്രസർക്കാരിനോടും ഗുജറാത്ത് സർക്കാരിനോടും സുപ്രീം കോടതി കഴിഞ്ഞ ദിവസം വിശദീകരണം തേടിയതിന് പിന്നാലെയാണ് ട്വീറ്റുകൾ.

സുപ്രീം കോടതി ഇടപെടല്‍: കേസിൽ ഇളവ് ലഭിച്ചവരെ കക്ഷികളായി ഉൾപ്പെടുത്താൻ ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ച് ഹർജിക്കാരോട് ഉത്തരവിടുകയും വിഷയം രണ്ടാഴ്‌ചയ്‌ക്ക്‌ ശേഷം വാദം കേൾക്കാൻ മാറ്റുകയും ചെയ്‌തു. ബിൽക്കിസ് ബാനു കേസിലെ 11 കുറ്റവാളികളെ ഓഗസ്റ്റ് 15 ന് മോചിപ്പിച്ചത് രാജ്യത്തുടനീളം വലിയ ചർച്ചയായിരുന്നു.

ഇളവ് ചോദ്യം ചെയ്‌ത് ഹര്‍ജി: സിപിഎം നേതാവ് സുഭാഷിണി അലി, മാധ്യമപ്രവർത്തക രേവതി ലാൽ, ആക്‌ടിവിസ്റ്റ് രൂപ് രേഖ റാണി എന്നിവരാണ് ഇളവ് ചോദ്യം ചെയ്‌ത് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ''പ്രതികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് നിയമകാര്യങ്ങള്‍ പരിശോധിക്കാന്‍ ഗുജറാത്ത് സർക്കാര്‍ നിയോഗിച്ച സമിതിയില്‍ ഒരു പ്രത്യേക രാഷ്‌ട്രീയ പാർട്ടിയോട് കൂറ് പുലര്‍ത്തുന്നവരായിരുന്നു ഉണ്ടായിരുന്നത്. അക്കൂട്ടത്തില്‍ എംഎല്‍എമാരുമുണ്ടായിരുന്നു. അതിനാൽ തന്നെയാണ് നീതിപൂര്‍വവും സ്വതന്ത്രവുമല്ലാത്ത തീരുമാനം വന്നത്'', ഹർജിയിൽ പറയുന്നു. ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സം​ഗം ചെയ്‌തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയതും ഉള്‍പ്പടെയുള്ള കേസുകളിലെ പ്രതികളെയാണ് വിട്ടയച്ചത്.

കേസിന്‍റെ നാള്‍വഴി: 2002 ലെ ഗോധ്ര കലാപത്തിനിടെയാണ് കേസിനാസ്‌പദമായ സംഭവം. ഇതേ വര്‍ഷം മാർച്ച് മൂന്നിനായിരുന്നു ബാനുവിനെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ഇവരെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.

പ്രതികള്‍ക്കെതിരായ ബിൽകിസ് ബാനുവിന്‍റെ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്‌ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി ഗുജറാത്ത് സർക്കാറിനോട് നിർദേശിച്ചിരുന്നു. 2008ൽ മുംബൈ സി.ബി.ഐ കോടതിയാണ് പ്രതികളായ 11 പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 15 വർഷം തടവ് പൂർത്തിയാക്കിയെന്നും വിട്ടയയ്‌ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന്, വിഷയത്തിൽ തീരുമാനമെടുക്കാൻ കോടതി ഗുജറാത്ത് സർക്കാരിന് നിർദേശം നൽകി. തുടർന്നാണ്, സർക്കാർ ഇവരെ വിട്ടയക്കാനുള്ള തീരുമാനത്തിലെത്തിയത്.

Also Read ബിൽകിസ് ബാനു കേസ് പ്രതികളുടെ മോചനം : ഗുജറാത്ത് സര്‍ക്കാരിനെതിരായ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.