ETV Bharat / bharat

Priya Varghese Appointment Issue പ്രിയ വർഗീസിന്‍റെ നിയമനം; ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും - പ്രിയ വർഗീസിന് മതിയായ അധ്യാപന യോഗ്യതയില്ല

Supreme Court will hear petition: പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

Priya Varghese appointment issue  Supreme Court hear Petition against High Court  Supreme Court will hear Petition  Priya Varghese appointment Supreme Court Petition  Priya Varghese appointment High Court verdict  Petition against High Court verdic  ugc against Priya Varghese appointment  പ്രിയ വർഗീസിന്‍റെ നിയമനം  ഹൈക്കോടതി വിധിക്കെതിരെ ഹർജി സുപ്രീംകോടതി  പ്രിയ വർഗീസിന്‍റെ നിയമനം ഹർജി സുപ്രീംകോടതി  ഹൈക്കോടതി വിധിക്കെതിരെ ഹർജി  പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരെ യുജിസി  യുജിസിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീംകോടതിയിൽ  കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തിക  പ്രിയ വർഗീസിന്‍റെ നിയമനം വിവാദം  നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ  അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിൽ ചട്ടലംഘനമില്ല  അധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ല  പ്രിയ വർഗീസിന് മതിയായ അധ്യാപന യോഗ്യതയില്ല  ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്
Priya Varghese Appointment Issue
author img

By ETV Bharat Kerala Team

Published : Sep 15, 2023, 10:29 AM IST

ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിൽ പ്രിയ വർഗീസിന്‍റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്കെതിരെ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും (Priya Varghese Appointment Issue). ജസ്‌റ്റിസുമാരായ കെ.വി വിശ്വനാഥൻ, കെ മഹേശ്വരി എന്നിവർ ഉൾപ്പെട്ട ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.

കഴിഞ്ഞ തവണ ഹർജി പരിഗണിച്ചിരുന്ന കോടതി പ്രിയ വർഗീസിന് നോട്ടിസ് അയച്ചിരുന്നു. അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിൽ ചട്ടലംഘനമില്ലെന്നായിരുന്നു ഹൈക്കോടതിയുടെ കണ്ടെത്തൽ. എന്നാൽ ഈ വിധിയിൽ പിഴവുള്ളതായി സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.

ഇതേ തുടർന്നാണ് നോട്ടിസ് നൽകിയത്. പ്രിയ വർഗീസിന്‍റെ നിയമനത്തിനെതിരെ യുജിസിയും ജോസഫ് സ്‌കറിയയുമാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്.

പ്രിയ വർഗീസ് നിയമന വിവാദം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ.കെ രാകേഷിന്‍റെ ഭാര്യയായ പ്രിയ വർഗീസിനെ മതിയായ യോഗ്യത ഇല്ലാഞ്ഞിട്ടും തെരഞ്ഞെടുത്തു എന്ന ആരോപണമാണ് വിവാദത്തിലേക്ക് എത്തിച്ചത്.

യുജിസി ചട്ടം അനുസരിച്ച് അസോസിയേറ്റ് പ്രൊഫസർക്ക് വേണ്ട യോഗ്യത ഗവേഷണ ബിരുദവും എട്ട് വർഷം അസിസ്‌റ്റന്‍റ്‌ പ്രൊഫസർ തസ്‌തിക അധ്യാപന പരിചയവുമാണ്. 2012ൽ തൃശൂർ കേരളവർമ കോളേജിൽ മലയാളം അസിസ്‌റ്റന്‍റ്‌ പ്രൊഫസറായി നിയമനം ലഭിച്ച പ്രിയ വർഗീസ് സർവീസിലിരിക്കെ മൂന്ന് വർഷത്തെ അവധിയിൽ ഗവേഷണം നടത്തി പിഎച്ച്ഡി ബിരുദവും നേടിയിരുന്നു.

അസോസിയേറ്റ് പ്രൊഫസർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നതിന് യുജിസിയുടെ 2018-ലെ റഗുലേഷൻ നിഷ്‌കർഷിക്കുന്ന അധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന് യുജിസി നേരത്തെ കേരള ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഈ വാദം തള്ളിക്കൊണ്ടാണ് കേരള ഹൈക്കോടതി പ്രിയ വർഗീസിന്‍റെ നിയമനം ശരിവെച്ചത്.

പ്രിയ വർഗീസിന് മതിയായ അധ്യാപന യോഗ്യതയില്ലെന്ന സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദ് ചെയ്യുകയും എട്ട് വർഷത്തെ അധ്യാപന പരിചയം സംബന്ധിച്ച് പ്രിയ വർഗീസ് ഉന്നയിച്ച വാദങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബഞ്ച് പൂർണമായും അംഗീകരിക്കുകയുമായിരുന്നു.

ഡിവിഷൻ ബഞ്ചിന്‍റെ ഉത്തരവ്: ഫാക്കൽറ്റി ഡവലപ്‌മെന്‍റ്‌ പ്രോഗ്രാമിന്‍റെ ഭാഗമായുള്ള ഗവേഷണ കാലയളവിന്‍റെ അധ്യാപന പരിചയമായി കാണാം. എൻഎസ്എസ് സ്‌റ്റുഡന്‍റ്‌ ഡയറക്‌ടർ പദവിയും അധ്യാപന പരിചയത്തിന്‍റെ ഭാഗമാണെന്നും പ്രിയാ വർഗ്ഗീസിന് മതിയായ യോഗ്യതയുണ്ടെന്നും ഡിവിഷൻ ബഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു.

ഉൾപ്പെടുത്തൽ ലിസ്‌റ്റ്‌, പുനഃക്രമീകരണം എന്നിവയുൾപ്പെടെയുള്ള ആവശ്യത്തിന്മേൽ സർവകലാശാലയുടെ തീരുമാനങ്ങൾക്ക് മുൻതൂക്കം നൽകണമെന്നും സർവകലാശാലയുടെ നിലപാട് അറിയാതെ കോടതിക്ക് അന്തിമ തീർപ്പുണ്ടാക്കാൻ കഴിയില്ലെന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിരുന്നു.

സ്‌റ്റുഡന്‍റ്‌ ഡയറക്‌ടർ പദവി, ഗവേഷണ കാലയളവ് എന്നിവ പഠന പരിചയമല്ലെന്ന് കണ്ടെത്തുന്നതിന് മുമ്പേ യുജിസി അംഗീകൃത റിസർച്ച് അനുബന്ധ പ്രോഗ്രാമുകൾ ഏതൊക്കെയെന്ന് സിംഗിൾ ബഞ്ചിന്‍റെ വിലയിരുത്തൽ ആയിരുന്നു.

അക്കാദമിക് ബോഡിയുടെ തീരുമാനങ്ങൾ ബന്ധപ്പെട്ട നിയമത്തിന് എതിരെയാകുമ്പോൾ മാത്രമേ കോടതി ഇടപെടൽ നടത്താവൂ എന്നും ഡിവിഷൻ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ട്. സിംഗിൾ ബഞ്ചിനു മുന്നിൽ കേസ് ഇരിക്കവെ ജഡ്‌ജിയുടെ പരാമർശങ്ങൾ അടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തത് പ്രിയയുടെ സ്വകാര്യതയുടെ ലംഘനമായി എന്നും ഡിവിഷൻ ബഞ്ച് വിമർശിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.